Monday, December 11, 2006

വീരഭദ്രന്‍ ഇല്ലാത്ത മിനി മീറ്റ്‌

മദിരാശിയില്‍ നിന്നും വന്ന പൊന്നമ്പലം എന്ന ബ്ലോഗറെ ആദരിയ്ക്കാനായി ഇന്നലെ ഒത്തുകൂടിയ ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സ് മിനി മീറ്റ് വീരഭദ്രന്റെ അസാന്നിദ്ധ്യത്തിലും ഗംഭീരമായി. വീരഭദ്രന്‍ ഇല്ലാത്ത ബാംഗളൂര്‍ മീറ്റോ എന്നു ചോദിച്ച് മറ്റു ദേശങ്ങളില്‍ ഉള്ള ബ്ലോഗ്ഗേര്‍സ് അദ്ഭുതം കൂറുമെന്നറിയാം.. പക്ഷെ എന്തു ചെയ്യാം അങ്ങനെ സംഭവിച്ചു പോയി
( ബഹു : പൊന്നമ്പലം, വീരഭദ്ര വിരോധി ആയതാണ് സംഭവം ഇങ്ങനെ ആകാന്‍ കാരണം)

ശ്രീജിത്തിന്റെ അറിയിപ്പനുസരിച്ച് ഫോറത്തില്‍ എത്തിയപ്പോള്‍ അവിടെ പൊന്നമ്പലവും കുട്ടിച്ചാത്തന്‍ എന്ന ബ്ലോഗറും റെഡിയായിരുന്നു. പിന്നീട് ആര്‍ദ്രവും, കിരണ്‍സും മഴനൂലും വേറെ ഒരു Would Be Blogger ആയ സ്മിതയും എത്തിച്ചേര്‍ന്നു. Transit-ഇല്‍ നിന്നും കോള്‍ഡ് കോഫിയും കുടിച്ച് പിന്നീട് കൈരളിയില്‍ നിന്നും കേരളാ ഭക്ഷണവും കഴിച്ച് പിരിഞ്ഞ മീറ്റ്, മീറ്റുകളുടെ അപ്പച്ചനാകുകയായിരുന്നു (Father of All meets).

നമ്മള്‍ ഇങ്ങനെ ആഴ്ച്കയ്ക്കാഴ്ച്കയ്ക്ക് മീറ്റു നടത്തിയാല്‍ മറ്റു ദേശക്കാര്‍ എന്തു കരുതും എന്ന ചോദ്യത്തിന്, നമ്മുടെ മീറ്റില്‍ പങ്കെടുക്കാന്‍ ഒരു ബ്ലോഗര്‍ക്ക് പരമാവധി യാത്ര ചേയ്യേണ്ട ദൂരം 15 കിലോമീറ്റര്‍ മാത്രമാണെന്നും അതു കൊണ്ട്‌ നമുക്കു തോന്നുമ്പോള്‍ ഒക്കെ നമ്മള്‍ മീറ്റ് നടത്തുമെന്നും ആണയിട്ട ബാംഗളൂര്‍ ബ്ലോഗേര്‍സ് വിട പറയാന്‍ മടിയ്ക്കുന്ന മനസ്സുമായി ഫോറത്തിന്റെ മുന്‍പില്‍ നിന്നും സ്വയം പിരിഞ്ഞു പോകുകയാണുണ്ടായത്.. വീരഭദ്രനു മുന്‍പ് ഊണുകഴിയ്ക്കില്ല എന്ന് പറഞ്ഞ മഴനൂല്‍, കടുവ എന്ന ചങ്ങാതിയോടൊപ്പം വീരഭദ്രശാല അന്വേഷിച്ച് പോകുകയും ഉണ്ടായി
(ചിത്രങ്ങള്‍ ആര്‍ദ്രം പോസ്റ്റുന്നതാണ്)

10 comments:

സു | Su said...

ഇടയ്ക്കിടയ്ക്ക് മീറ്റ് നടത്തൂ. ബ്ലോഗ്ഗിങ്ങിനെക്കുറിച്ചും ചര്‍ച്ച ചെയ്യൂ. അത് നല്ലതല്ലേ :)

Promod P P said...

ചര്‍ച്ച മൊത്തം ബ്ലൊഗിങിനെ കുറിച്ച് മാത്രമായിരുന്നു

Unknown said...

മീറ്റില്‍ ബ്ലോഗിങ്ങിനെ കുറിച്ചാണ് കൂടുതലും സംസാരിച്ചതെങ്കിലും, സമകാലീന ചലച്ചിത്ര അവലോകനം, ബ്ലോഗിങ്ങിലെ പുതിയ പ്രവണതകള്‍, സാധ്യതകള്‍, ഭാവി കലാപരിപാടികള്‍ തുടങ്ങി എല്ലാം ഉണ്ടായിരുന്നു. ഞാന്‍ ഇനിയും ബെംഗളൂരിലേക്ക് വരും, മീറ്റ് ഉണ്ടെങ്കില്‍ അറിയിക്കൂ...

പി.എസ്സ്: ആര്‍ദ്രം, ആ ഫോട്ടോസ് പുബ്ലിഷ് ചെയ്തോളൂ... പ്രത്യേകിച്ചും, മഴനൂലിന്റെ ആ ഹെവി ചിന്താമഗ്ന ഫോട്ടോ...

Unknown said...

മൊത്തം ബ്ലോഗിനെ കുറിച്ചാകരുത്. വായനയും എഴുത്തുമായിരിക്കണം എന്ന് ഒരു നിര്‍ദ്ദേശമുണ്ട്. ബ്ലോഗ് അവസാനമേ വരാവൂ. അല്ലെങ്കില്‍ ബ്ലോഗ് വായനയും ബ്ലോഗ് എഴുത്തുമായിക്കോട്ടെ.

Promod P P said...

മറ്റൊരുപാട് സാമൂഹ്യ സംസ്കാരിക പ്രശ്നങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി

Inji Pennu said...

ഇങ്ങിനെ അടിക്കടി മീറ്റ് കൂടിയാ വല്ല്യ രസമില്ല. ആര്‍ക്ക് രസമില്ല? മീറ്റ് കൂടാത്ത ഞങ്ങള്‍ക്ക് :)
തഥാഗതന്‍ ചേട്ടന്റെ ഫോട്ടോ കണ്ടിട്ട് കണ്ണൂസേട്ട‍ന്റെ വകേലൊരു ചേട്ടന്റെ പോലെ:)

Kiranz..!! said...

ബോധിവൃക്ഷാധിപനേ :)

വീരഭദ്രനേ ഇനിയുള്ള ബ്ലോഗ് മീറ്റുകളിലും ഇതേ സമദൂര സിദ്ധാന്ദം പ്രയോഗിച്ച് മാറ്റിനിറുത്തുന്നത് ഗുണം ചെയ്യുമെന്നാണ് പുതിയ കണ്ടെത്തല്‍ :)
മഴനൂലുകള്‍ ട്രാഫിക് കാരണം പറന്നു വന്നും ഈ നീക്കത്തെ എതിര്‍ക്കാന്‍ സാധ്യത കാണുന്നു.

Sreejith K. said...

കിരണ്‍ പറഞ്ഞതിനോട് യോജിക്കുന്നു. ആര്‍ദ്രമേ, ഫോട്ടോസ് എവിട്രാ?

കുട്ടിച്ചാത്തന്‍ said...

അടുത്ത മീറ്റ് എപ്പോഴാ?
കിരണ്‍സേ പിന്താങ്ങാന്‍ ഒരു കൈയ്യും കൂടി...

Unknown said...

sreejithE, njaan aviTunnu pOnnathil pinne thuruthuraa meetaaNallO ?