മണിപ്പാല്‍ കൌണ്ടി റിസോര്‍ട്ടില്‍ വെച്ച്, ഇന്നലെ (ജൂണ്‍ 3) അഞ്ചാം ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സ് മീറ്റ് നടന്നു. ബാംഗളൂരിലെ മിക്കവാറും എല്ലാ ആക്ടീവ് ബ്ലൊഗ്ഗേര്സും മീറ്റില്‍ പങ്കെടുക്കുകയുണ്ടായി.അമേരിക്കയിലേയ്ക്ക് പോകുന്ന പ്രിയപ്പെട്ട ബാംഗളൂര്‍ ബ്ലൊഗ്ഗെര് ശ്രീജിത്തിനുള്ള യാത്രയയപ്പു കൂടെ ആയിരുന്നു ഈ മീറ്റ്
ബ്ലോഗ്ഗര്‍ മഴനൂലിന്റെ സ്വാഗത പ്രസംഗത്തോടെയാണ് ആരംഭിച്ച മീറ്റ് തുടര്‍ന്ന് കിരണ്‍സിന്റെ അദ്ധ്യക്ഷ പ്രസംഗത്തിലേയ്ക്കും പിന്നീട് സ്വയം പരിചയപ്പെടുത്തലിലേയ്ക്കും നീങ്ങി. ജെര്‍മ്മനിയില്‍ നിന്നും തിരിച്ചു വന്ന ബ്ലോഗ്ഗര്‍ കുട്ടപ്പായി “എന്റെ ജെര്‍മ്മന്‍ അനുഭവങ്ങള്‍” എന്ന പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. പിന്നീട്, മീറ്റില്‍ പങ്കെടുത്ത പതിനഞ്ചോളം അംഗങ്ങളും ശ്രീജിത്തിന് ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു. ശ്രീജിത്തിന്റെ മറുപടി പ്രസംഗത്തില്‍ ബ്ലോഗ്ഗിങ് കൊണ്ട് ലഭിച്ച സൌഹൃദങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍,അദ്ദേഹം വികാര നിര്‍ഭരനായി .
പിന്നീട് ഒരു മണിക്കൂര്‍ നേരം മുഴുവന്‍ അംഗങ്ങളും വളരെ ആക്റ്റീവ് ആയി പങ്കെടുത്ത അതീവ ഗൌരവതരമായ് ചര്‍ച്ച നടന്നു
ബ്ലോഗ്ഗിന്റെ ഇന്നത്തെ അവസ്ഥയായിരുന്നു ചര്‍ച്ചാ വിഷയം.ചര്‍ച്ചയ്ക്കിടയില്‍ ഞങ്ങള്‍ ,യാത്രാമൊഴി,ദില്ബാസുരന്, ഇബ്രു ,ബെന്നി എന്നിവരെ അങ്ങോട്ട് വിളിക്കുകിര്കയും അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയുണ്ടായി. എല്ലാ ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സിനും ഒരു പോലെ പ്രിയങ്കരനായ കുറുമാന് ഞങ്ങളെ ഇങ്ങോട്ട് വിളിച്ച് ആശംസകള്‍ നേര്‍ന്നു.
ചര്‍ച്ചയ്ക്കൊടുവില്‍ കിരണ്‍സിന്റെ ഗാനാലാപനത്തോടെ മീറ്റ് ,ഈറ്റിലേയ്ക്ക് നീങ്ങി.ഡിന്നറിനു ശേഷം, വീണ്ടും ഇതു പോലെ ഉള്ള മീറ്റും ചര്‍ച്ചകളും സംഘടിപ്പിക്കാമെന്നു പ്രഖ്യാപിച്ച് കൊണ്ട് അംഗങ്ങള്‍ പെരുമഴയിലൂടെ വീടുകളിലേയ്ക്ക് നീങ്ങി..
മീറ്റ് ചിത്രങ്ങള്‍ കുട്ടിച്ചാത്തന്,ചന്ദ്രക്കാറന്,ആര്‍ദ്രം,ശ്രീജിത്ത്,കുട്ടപ്പായി എന്നിവര്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും..