Wednesday, August 09, 2006

മൂന്നാം ബാംഗ്ലൂര്‍ മീറ്റ് ചിത്രങ്ങള്‍

ഇടതു നിന്നും വലത്തേക്ക്: വര്‍ണ്ണമേഘങ്ങള്‍, ചന്ദ്രക്കാറന്‍, മഴനൂലുകള്‍, ശ്രീജിത്ത്, ആര്‍ദ്രം, കുഞ്ഞന്‍സ്, നളന്‍, കുമാര്‍, സിനോജ്, കൊച്ചന്‍, കുട്ടപ്പായി.

ഇടത് നിന്നും വലത്തേക്ക്: കുഞ്ഞന്‍സ്, നളന്‍, കുമാര്‍, സിനോജ്, കൊച്ചന്‍, കുട്ടപ്പായി, വര്‍ണ്ണമേഘങ്ങള്‍, ചന്ദ്രക്കാറന്‍, മഴനൂലുകള്‍, ശ്രീജിത്ത്, ആര്‍ദ്രം

15 comments:

Unknown said...

ശ്രീജി അടിച്ച് കന്നം തിരിഞ്ഞിരിക്കുന്നത് കണ്ടോ? വെള്ളമടിക്കില്ലത്രേ... അതങ്ങ് സെന്റ്.തെരേസാസ് പള്ളിയില്‍ ചെന്ന് പറഞ്ഞാല്‍ മതി.

ഒക്കെ നല്ല വെള്ളത്തിലാ.ആരാ ഫോട്ടോ എടുത്തത് എന്നാ സംശയം.കൈ വിറയ്ക്കാതെ എടുക്കണമെങ്കില്‍ സപ്ലയറായിരിക്കും.ലോക്കല്‍ ബ്രാന്റടിച്ചത് നാട്ടുകാര്‍ കാണാതിരിക്കാന്‍ ബീര്‍ ബോട്ടിലൊഴിച്ച് ബാക്കിയൊക്കെ മാറ്റി വെച്ചിരിക്കുന്നു. കൊള്ളാം. വെല്‍ പ്ലാന്‍ഡ്!

പക്ഷേ കളി ഇവിടെ നടക്കില്ല മക്കളേ. അയ്യപ്പന്റെ മുന്‍പിലാ പുലിക്കളി?

Rasheed Chalil said...

ശ്രീചിത്ത് അസ്സലായി.. പിന്നെ ദില്‍ബൂപറഞ്ഞതില്‍ സത്യം ഉണ്ടോ ആവോ...

bodhappayi said...

ഇതില്‍ നളന്‍ സിനു ഗഡികളെ കാണുന്നില്ലല്ലോ

കണ്ണൂസ്‌ said...

ചന്ത്രക്കാരന്‍ വാല്‍വ്‌, പ്രോസസ്സ്‌ ഓട്ടൊമേഷന്‍ ഫീല്‍ഡില്‍ ആണോ വര്‍ക്ക്‌ ചെയ്യുന്നത്‌?

Sreejith K. said...

സിനു ഗെഡിയുടെ ചിത്രം ഇതാ.
http://chembuchira.blogspot.com/2006/08/photo.html.

നളന്റെ ഫോട്ടോ ചോദിച്ച് ഞാന്‍ ഒരാളെ പറഞ്ഞ് വിട്ടിട്ടുണ്ട്. ഒന്നുകില്‍ ചിത്രം ഇപ്പോള്‍ കിട്ടും. ഇല്ലെങ്കില്‍ ചിത്രവും, പോയ ആളും വരില്ല. നമുക്ക് കാത്തിരിക്കാം.

Anonymous said...

ഇത്തിരികൂടെ നല്ല ക്ലാരിറ്റി ഉള്ള ഫോട്ടോ എടത്തീര്‍ന്നേ എല്ലാരേം നന്നായി കാണാരുന്നു...

പാവം കൊച്ചന്‍ മാത്രം രണ്ട് ഫോട്ടത്തിലും മുന്നോട്ട് തള്ളി ഇരിപ്പുണ്ട്..അന്ന് നടു വെലങ്ങിയാരുന്നോ കൊച്ചാ? :-)

കുട്ടപ്പായീടെ മുഖത്തെന്നാ ഒരു വളിച്ച ചിരി? ബില്ല് കണ്ടപ്പോ എടുത്ത പടമാണോ? ;-)

കുമാര്‍ജീടെ ഹെയര്‍സ്റ്റൈല്‍ കൊള്ളാം..എവിടുന്നാ വരവ്? പൂജപ്പുരയോ വിയ്യൂരോ? :-)

ശ്രീജീടെ ചിരിക്കത്ര വോള്‍‌ട്ടേജ് പോര...രാവിലെ പല്ലുതേച്ചില്ലാരുന്നോ?

മഴനൂലേ, വായിലോട്ട് തള്ളുവാണല്ലേ? ശീലമായിപ്പോയി അല്ലിയോ? മനസ്സിലായി..

വര്‍ണ്ണം.മസില് പിടിച്ചാണല്ലോ ഇരിപ്പ്..വയറ്റില്‍ എന്തെങ്കിലും പ്രശ്നം? ബുള്‍‌ഗാന്‍ കൊള്ളാം കേട്ടോ..പല്ലുതേച്ചിട്ട് ഉമിക്കരി വായയുടെ ചുറ്റും പറ്റിയിരിക്കുന്നത് പോലെയുണ്ട്.

ചന്ത്രക്കാരോ..കൊച്ചിനനീഫക്ക് പഠിക്കുവാന്നോ? അല്ല, കഴുത്ത് കാണാനില്ല..അതു കൊണ്ട് ചോദിച്ചതാ..

കുഞ്ഞന്‍‌സേ...എന്നാ ചിരിയാ ഇത്? മോണാലിസയെ ഓര്‍മ വരുന്നു..സത്യം.

അര്‍ദ്രമേ...ജുബ്ബാ കൊള്ളാം. പക്ഷേ മേലില് ഇതിട്ടോണ്ട് ഫോട്ടോയെടുത്താല്‍ കര്‍ത്താവാണെ ചെരുപ്പിനേറ് കൊള്ളും.

നളന്‍...എല്ലാം മായ...

സിനോജേ...ബ്ലോഗിലെ ഫോട്ടോ വെടിക്കെട്ട്!! ലോഹിതദാസ് പണ്ട് കണ്ടിരുന്നേല്‍ കീരിക്കാടന്‍ റോള് തന്നേനെ!! ഹോ എന്നാ തെളങ്ങുന്ന മീശയാ!! കൊക്കോകോളായൊക്കെ ഇനി അരിച്ച് കുടിക്കാമല്ലോ!

തമാശയാണേ..അപ്പോ ബാംഗ്ലൂര്‍ ചങ്ങാതിമാര്‍ക്ക് എല്ലാ ആശംസകളും.

പേര് വക്കാന്‍ കെല്പില്ലാത്ത ഒരലവലാതി.

bodhappayi said...

ayyo.. njaan anoni aayo

Ajith Krishnanunni said...

ഈ അനോമണി ഞാനാണേയ്.. ഷ്കെമിക്കൂ ഷ്കെമിക്കൂ ഷ്കെമിക്കൂ

കണ്ണൂസ്‌ said...

അണ്ണന്‍മാരേ, ചന്ത്രക്കാരന്‍ ഈ വഴി വരുന്നില്ല എന്ന് തോന്നുന്നു. അറിയാവുന്നവര്‍ പറഞ്ഞു തരണേ. ഒരു പഴയ സുഹൃത്താണോ എന്നറിയാനാ.

bodhappayi said...

അജിത്തെ... അതു സമ്മതിക്കില്ല... ഞാന്‍ സ്വാതന്ത്ര ദിവസം മൊത്തമിരുന്നു ചിന്തിച്ചുണ്ടാക്കിയതാ ഇതു... ഈ അനോമണി ഞാനാണു ഞാന്‍ മാത്രമാണ്...

bodhappayi said...

കണ്ണൂസേ... ചന്ദ്രക്കാരന്‍ ഏതായലും ഇപ്പൊ അ ലൈനിലല്ല ജോലി ചെയ്യുന്നതു.

Kumar Neelakandan © (Kumar NM) said...

ഒരു അനോണിയെ സ്വന്തമാക്കാന്‍ വേണ്ടി അറ്റികൂടുന്നത് അദ്യമായാണ് കാണുന്നത്.
വിഷമിക്കണ്ട, നിങ്ങള്‍ രണ്ടാളും തന്നെയാണ് അനോണി. അപ്പോള്‍ ഈ കുട്ടപ്പായിയും അജിത്തും ആണല്ലേ അനോണി എന്ന പേരില്‍ പലസ്ഥലങ്ങളിലും കേറി കസറുന്നത്.
ഇനി ശരിയാക്കിത്തരാം.

bodhappayi said...

അജിത്തേ... ഒറിജിനല്‍ അനോമണീ വെളിച്ചത്തു വന്നെന്നാ തോന്നുന്നേ... :)

Ajith Krishnanunni said...

കുട്ടപ്പാ നമ്മുടെ ഒരു കാര്യം....

bodhappayi said...

അടി... :)