Wednesday, August 23, 2006

കളഞ്ഞുപോയ അവസരങ്ങള്‍

ഇതൊരു ക്ഷമാപണമാണ്. ഗുരുതരമായ കൃത്യവിലോപം നടത്തിയതിനുള്ള അസ്സോസിയേഷന്റെ ക്ഷമാപണം.

അസ്സോസിയേഷന്റെ പ്രവര്‍ത്തനത്തെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും ചില വ്യക്തമായ തീരുമാനങ്ങള്‍ അസ്സോസിയേഷന്റെ രൂപീകരണ സമയത്ത് തന്നെ ഭാരവാഹികള്‍ കൈക്കൊണ്ടിട്ടുണ്ടായിരുന്നു. ഒന്നിച്ച് കൂടാനുള്ള ഒരു അവസരവും മീറ്റ് നടത്താനുള്ള ഒരു സാധ്യതയും കളയില്ല എന്നതായിരുന്നു അതില്‍ പ്രധാനം. എന്നിട്ടും ചില തെറ്റുകള്‍ അസ്സോസിയേഷന്റെ ഭാഗത്ത് കടന്ന് കൂടി. അതിനുള്ള ഔദ്യോഗിക മാപ്പപേക്ഷ ആണ് ഇത്. വിവരണം ചുവടെ.


  1. കഴിഞ്ഞ തിങ്കളാഴ്ച, അതായത് ആഗസ്റ്റ് 14-ന്, ബാംഗ്ലൂര്‍ ബ്ലോഗേര്‍സിന്റെ അണിയറയിലെ ശക്തിയായും, ആദര്‍ശങ്ങള്‍ കൊണ്ട് പ്രചോദനമായും, പ്രസരിപ്പ് കൊണ്ട് മാതൃകയുമായ കല്യാണിയുടെ പിറന്നാളായിരുന്നു. അന്നൊരു ഗംഭീരപ്രകടനവും, പിറന്നാളാഘോഷവും അസ്സോസിയേഷന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടേണ്ടതായിരുന്നു. അതുണ്ടായില്ല.

  2. കഴിഞ്ഞ ചൊവ്വാഴ്ച, അതായത് ആഗസ്റ്റ് 15-ന്, ഇന്ത്യയുടെ സ്വാതന്ത്ര്യദിനമായിരുന്നു. അന്ന് നടത്തേണ്ടിയിരുന്നതും ഗംഭീര ആഘോഷങ്ങള്‍ തന്നെയായിരുന്നു. ബ്ലോഗില്‍ ഉള്ള സ്വാതന്ത്യപ്രവര്‍ത്തകരെ അനുമോദിക്കലും, സ്വാതന്ത്യവും ബ്ലോഗിങ്ങും എന്ന വിഷയത്തില്‍ ഒരു സിമ്പോസിയവും, ബ്ലോഗര്‍മ്മാ‍ര്‍ക്ക് മിഠായി വിതരണവും, അങ്ങിനെ ചെയ്യേണ്ടത് ഒരുപാടുണ്ടായിരുന്നു. അതുണ്ടായില്ല.

  3. അന്നേ ദിവസം തന്നെ, അതായത് ആഗസ്റ്റ് 15-ന്, ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷനിലെ പുതുമുഖം സിനോജിന്റെ പിറന്നാളായിരുന്നു. ഒരു പുതുമുഖത്തിന് കൊടുക്കേണ്ട വരവേല്‍പ്പും, ആമുഖവും, പിന്നെ പിറന്നാള്‍ക്കാരന് കൊടുക്കേണ്ട മറ്റ് സന്തോഷപ്രകടനങ്ങളും അത്യുത്സാഹപൂര്‍വ്വം കൊടുക്കേണ്ടതായിരുന്നു. അതുണ്ടായില്ല.

  4. ഈ ശനിയാഴ്ച, അതായത് ആഗസ്റ്റ് 26-ന്, വിവാഹിതനാകുന്ന സിനോജിന്റെ ബാച്ചിലര്‍ പാര്‍ട്ടി കഴിഞ്ഞ ആഴ്ച നടത്തേണ്ടതായിരുന്നു. നാലാം മീറ്റായി കണ്ട് വച്ചിരുന്നതും അതാണ്. മഴയായ് മദ്യം നൂലു പോലെ പലപല വര്‍ണ്ണങ്ങളില്‍ മേഘങ്ങളില്‍നിന്നെന്നപ്പോലെ കുട്ടപ്പനായി പെയ്തിറങ്ങുന്ന ഈ ഒരു അസുലഭമുഹൂര്‍ത്തവും അസ്സോസിയേഷന്‍ വളരെ ദാരുണമായി മറന്നു. എല്ലാം പോയില്ലേ.

  5. ഈ പറഞ്ഞ സിനോജ് ഇന്ന് നാട്ടിലേക്ക് പോയിട്ടുണ്ട്. ചുള്ളന്‍ മൂന്നാം തിയതി തിരിച്ചെത്തും, എട്ടിന് വിദേശത്തേക്ക് പറക്കുകയും ചെയ്യും. ഈ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ഗംഭീര പാര്‍ട്ടിയും ഒരു യാത്രയല്‍പ്പ് ചടങ്ങും നടത്തേണ്ടതുണ്ട്. അസ്സോസിയേഷന്‍ ഭാരവാഹികളുടെ മീറ്റിങ്ങ് വളരെ അടിയന്തിരമായി വിളിച്ച് കൂട്ടേണ്ടതാണ്. എന്നാല്‍ പലവിധ തിരക്കുകളാല്‍ അതും ഇത് വരെ നടന്നില്ല.



അസ്സോസിയേഷനു ചുറുചുറുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അതിന് കുറ്റം പറയേണ്ടത് തീര്‍ത്താല്‍ തീരാത്തത്ര ജോലി തലയില്‍ കേട്ടി വയ്ക്കുന്ന നമ്മള്‍ ജോലി ചെയ്യുന്ന കമ്പനികളെയാണ്. അസ്സോസിയേഷന്‍ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന ഈ കമ്പനി നയങ്ങളെ അസ്സോസിയേഷന്‍ ശക്തമായി അപലപിക്കുന്നു. ഇതിനെതിരേ ആഞ്ഞടിക്കാന്‍ അസ്സോസിയേഷന്‍, മെംബര്‍മാരോട് ആഹ്വാനം ചെയ്യുന്നു.

എന്നാല്‍ ഈ ദുഃഖ വാര്‍ത്തകള്‍ക്കിടയിലും അസ്സോസിയേഷന് സന്തോഷിക്കാന്‍ വകയുണ്ട്. യൂ.ഏ.ഇ-യിലും കേരളത്തിലുമുള്ള ആരാധകരുടെ സ്നേഹോഷ്മള വരവേല്‍പ്പേറ്റുവാങ്ങിയ ലോകപ്രശസ്ത മദ്യ പരിശോധകന്‍ ശ്രീ. കുറുമാന്‍ അവര്‍കള്‍ ഈ ആഴ്ചാവസാനം ബാംഗ്ലുര്‍ സന്ദര്‍ശിക്കുന്നതാണെന്ന് അസ്സോസിയേഷന്‍ ഓഫീസില്‍ അറിയിപ്പ് കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് എല്ലാ സഹകരണങ്ങള്‍ ചെയ്തു കൊടുക്കാനും അകമ്പടി സേവിക്കുവാനും അസ്സോസിയേഷന്‍ ബാധ്യസ്ഥരാണ്. പലവിധ മദ്യങ്ങളുടെ നിറവും ഗുണവും മണവുമെല്ലാം ഈയവസരത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നതായിരിക്കും. എല്ലാ മെംബര്‍മാരേയും ഈ ചടങ്ങില്‍ പങ്കെടുക്കുവാനായി ഹാര്‍ദ്ദവമായി ക്ഷണിച്ചു കൊള്ളുന്നു.

ജെയ് ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷന്‍.
സെക്രട്ടറി (ഒപ്പ്)

25 comments:

bodhappayi said...

കല്യാണിക്കും സിനോജിനും ബിലേറ്റട് ആശംസകള്‍. സിനോജേ നിനക്കു കല്യാണത്തിനു സ്പെഷ്യല്‍ ആശംസകള്‍.

ശ്രീജിത്തേ നിയുള്ളടത്തോളം ബാംഗ്ലൂര്‍ കവല ഉറങില്ല ചുള്ളാ... :)

Unknown said...

സിനോജിന് പിറന്നാള്‍ വിവാഹ ആശംസകള്‍.

വര്‍ണ്ണമേഘങ്ങള്‍ said...

സെക്രട്ടറിയോട്‌:
ഈ കവലയില്‍ കള്ളുമടിച്ചു കലുങ്കിന്‍ മേല്‍ കയറി കാലും പൊക്കി ഇരിക്കാതെ, ഇതു പോലത്തെ ഓര്‍മ്മപ്പെടുത്തലുകള്‍ പുറപ്പെടുവിക്കാന്‍ അപേക്ഷ.
ഇല്ലെങ്കില്‍...
ഒന്നും ചെയ്യില്ല....
അടിയന്തിര യോഗം ഉടന്‍ വിളിച്ചു കൂട്ടാവുന്നതാണ്‌.

മുല്ലപ്പൂ said...

കല്യാണിക്കും സിനോജിനും ബിലേറ്റട് ആശംസകള്‍.

കൂടുന്തൊറും കുറയുന്നതെന്തു?

Kalesh Kumar said...

യു.ഏ.ഈ ക്കാരുടെ ചീഫ് ക്വാ‍ളിറ്റി അനലിസ്റ്റ് ശ്രീ കുറുമേനോനെ നാട്ടിലേക്ക് അയച്ചിട്ടൂണ്ട്.
അദ്ദേഹത്തെ വേണ്ടവണ്ണം സല്‍ക്കരിച്ചാദരിക്കണമെന്ന് ബാംഗളൂര്‍ അസ്സോസ്സിയേഷനെ ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു!

രാവണന്‍ said...

കല്ല്യാണിക്കും സിനോജിനും ഈ രാവണന്റെയും പിറന്നാളാശംസകള്‍.

കുറുമേനോന്‍ വരുമ്പോള്‍ എന്നെയും അറിയിക്കണേ....

അനംഗാരി said...

ഈ കൂട്ടായ്മ നല്ലതാണു. പക്ഷെ, സെക്രട്ടറിയുടെ അലംഭാവം മാപ്പര്‍ഹിക്കാത്തതാണു. എന്നിരുന്നാലും, ഒരു ഇം‌പീച്മെന്റിനുള്ള സാധ്യത കാണാത്തതിനാല്‍ തല്‍ക്കാലം കസേര ഭദ്രമായിരിക്കും എന്നറിയിക്കട്ടെ. എന്നാല്‍, സാക്ഷാല്‍ ലിക്വര്‍ ടെസ്റ്റര്‍ കുറുമാന്‍‌ജിയെ വേണ്ട വിധം ആചരിച്ചാനയിക്കാത്ത പക്ഷം, അഖില ലോക കുടിയന്‍‌മാര്‍ സംഘം ചേര്‍ന്ന് മറ്റു നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ബന്ധിതരാകും എന്ന് ഇതിനാല്‍ അറിയിക്കുന്നു.

Adithyan said...

ഞാന്‍ ഈ അസോസിയേഷന്റെ ഒരു പകുതി മെമ്പറാണേയ്... അവിടുന്ന് ഇങ്ങോട്ട് തെറിച്ചത് വിധിയുടെ ചില ഇടപെടലുകള്‍ കൊണ്ടുമാത്രം :)

അപ്പോ ബാംഗ്ലൂര്‍ അസോസിയേഷന്‍ കീ‍ീ‍ീ....
സെക്രട്ടറി കൂ‍ൂ‍ൂ അല്ല കീ‍ീ‍ീ‍ീ‍ീ (സത്യായിട്ടും ടൈപ്പ് ച്യെയ്തപ്പോ മാറിപ്പോയതാ)

Obi T R said...

ഇതു 2006 ആണോ അതോ 2007 ആണോ?

Anonymous said...

2010 February 30 ന്നാ തോന്നണെ.. :)

qw_er_ty

Sreejith K. said...

2007 ???? ഒബീ, നീ എവിടെയാ അത് കണ്ടത്? സിനോജിന്റെ കല്യാണം അടുത്ത വര്‍ഷമാണോ എന്നാണോ ചോദിച്ചത്? കണ്‍ഫ്യൂഷന്‍ ആയല്ലോ.

Obi T R said...

അല്ല് 14 ചൊവ്വ എന്നും 15 ബുധന്‍ എന്നുമൊക്കെ കണ്ടു ചോദിച്ചതാ.. അതിനിടക്കു കല്യാണിക്കും സിനോജിനും ആശംസകള്‍ അറിയിക്കാനും മറന്നു.
കല്യാണി, ബിലേറ്റട് ജന്മദിനാശംസകള്‍.
സിനോജ്, ബിലേറ്റട് ജന്മദിനാശംസകള്‍, കൂടാതെ വൈവാഹിക ജീവിത്തിനു എല്ലാ വിധ ഭാവുകങ്ങളും.

മുല്ലപ്പൂ said...

മ്വോന്യേ...
പോസ്റ്റില്‍ ഡേറ്റും ടേയും തമ്മില്‍ ഒരു ച്യാര്‍ച്ചക്കുറവു

Unknown said...

ആദിക്ക് മെമ്പര്‍ഷിപ്പ് നല്‍കിയാല്‍ എനിക്കും വേണ്ടി വരും. വിധിയുടെ വിളയാട്ടത്തില്‍ കൂടെ ആടിയപ്പോള്‍ ഓഫ് ബാലന്‍സായി ബാംഗ്ലൂരില്‍ നിന്ന് ഗള്‍ഫിലോട്ട് വീണ് പോയതാണ്. എന്റെ മന്‍സ്സിപ്പൊഴും ബ്രിഗേഡ് റോഡിലെ ബാരിസ്റ്റ കഫേയിലാണ്. സത്യം!

Sreejith K. said...

ഒബീ, മുല്ലപ്പൂ, തെറ്റ് ചൂണ്ടിക്കാണിച്ചതിന് നന്ദി. തിരുത്തിയിട്ടുണ്ട്. മാപ്പ് ചോദിച്ചുള്ള ഒരു പോസ്റ്റില്‍ തന്നെ കമന്റായും മാപ്പ് ചോദിക്കേണ്ടി വന്നല്ലോ !!!

ബാംഗ്ലൂരില്‍ പണ്ട് ഉണ്ടായിരുന്നു എന്ന മേനി ഉണ്ടായിട്ടൊന്നും കാര്യമില്ല. ഇവിടെ ഇപ്പോഴുള്ള അസ്സോസിയേഷന്‍ അംഗങ്ങള്‍ക്ക് മാത്രമേ മെംബര്‍ഷിപ്പ് ഉള്ളൂ. എന്നാലും ബാംഗ്ലൂരിലേക്കും അസ്സോസിയേഷന്‍ അംഗങ്ങളുമായി കൂടിക്കാഴ്ചനടത്താനും എല്ലാവര്‍ക്കും എപ്പോഴും സ്വാഗതം.

മനൂ‍ .:|:. Manoo said...

ബാംഗ്ലൂര്‍ ബ്ലോഗേര്‍സിന്റെ ശ്രദ്ധയ്ക്ക്‌...

നാളെ രാവിലെ ഇവിടെയെത്തുമെന്നറിയിച്ചിരുന്ന കുറുമാന്‌, ഒഴിവാക്കാനാവാത്ത ചില തിരക്കുകള്‍ വന്നു പെട്ടതിനാല്‍ ഇങ്ങോട്ടുള്ള യാത്ര മാറ്റി വച്ചിരിയ്ക്കുന്നതായി അറിയിച്ചു.
ഭീകരന്‍, വരുന്ന ആഴ്ച്ചയില്‍ ഇടയ്ക്കോ അവസാനമോ ആയി ഇവിടേയ്ക്കു വന്ന് എല്ലാവരേയും കാണുന്നതാണെന്ന ഭീഷണിയും അതോടൊപ്പം ഉണ്ടായിരുന്നു.


................



കുറുമാന്റെ അഭാവത്തില്‍, ഈ ആഴ്ച്ചയിലെ യോഗപരിപാടികള്‍ മാറ്റി വയ്ക്കുന്നതാണോ അതോ മുന്നോട്ടുതന്നെ പോവുകയാണോ എന്ന് സെക്രട്ടറി അടിയന്തിയരമായി ചര്‍ച്ചനടത്തി തീരുമാനിയ്ക്കാന്‍ ഇതിനാല്‍, മറ്റു മെംബേര്‍സിനു വേണ്ടി, ഞാന്‍ അഭ്യര്‍ഥിയ്ക്കുന്നു.
(ഇല്ലേല്‍ വെള്ളമടിയ്ക്ക്‌ മറ്റു കാരണങ്ങള്‍ കണ്ടുപിടിയ്ക്കണം, എത്രയും പെട്ടെന്ന് :D റ്റൈം തീരെയില്ല)

bodhappayi said...

കുറുമാന്‍ വരുന്നില്ലന്നോ! ആ വിഷമം മാറ്റാന്‍ നമ്മുക്കു മദിരയേ പ്രാപിക്കാം.

ചന്ത്രക്കാറന്‍ said...

കുറുമാന്‍ വരുന്നില്ലെന്നോ! ഞാനിതെങ്ങനെ സഹിക്കും? ആരെങ്കിലുമൊരു വഴി പറയൂ...

ബ്ലൊഗ്‌നാഥന്‍ സമസ്ത്ഥാപരാധം പറഞ്ഞ്‌ ബൂലോഗക്ലബ്ബില്‍ അംഗത്വം ചോദിച്ചിട്ടുണ്ട്‌, അതിനെപ്പറ്റി ചര്‍ച്ചചെയ്യാനാന്‍ നമുക്കൊന്ന് മീറ്റിയാലോ?

കുട്ടേട്ടന്‍ : kuttettan said...

ബാംഗ്ലൂര്‍ വിശേഷങ്ങളിലേക്ക്‌ എനിക്കും കൂടി ഒരു വിസ തരുമോ ?

കുട്ടേട്ടന്‍

ഇ മെയില്‍ ഐഡി dotpraveen@gmail.com

മനൂ‍ .:|:. Manoo said...

ചന്ത്രക്കാരോയ്‌ കൊടുകൈ... :D

മതി... ആ കാരണം ധാരാളം മതി. അപ്പോ സ്ഥലം തീരുമാനിച്ചാലോ?

............

ഡാ ശ്രീജിത്തേ, നമ്മുടെ കുട്ടേട്ടനെക്കൂടി പിടിച്ചു കേറ്റെഡാ ഇങ്ങോട്ട്‌.

............

കുട്ടേട്ടാ, പറഞ്ഞു വരുമ്പോള്‍ നമ്മള്‍ അയല്‍പ്പക്കക്കാരാവുമോ? :) ഒന്ന് വിശദമായി പരിചയപ്പെടണം.

Sreejith K. said...

കുട്ടേട്ടാ, ഞാന്‍ ഇന്വിറ്റേഷന്‍ അയച്ചല്ലോ. കിട്ടിയില്ലേ?

മഴനൂലേ, ഈ ആഴ്ചയില്‍ അസ്സോസിയേഷന്‍ മീറ്റിങ്ങ് കൂടി പുതിയ മെംബര്‍ കുട്ടേട്ടനെ ആദരിച്ചാലോ?

മനൂ‍ .:|:. Manoo said...

ശ്രീജിത്ത്,

ഇപ്പോ കാരണങള്‍ കൂടുതലായി...

പിന്നെ നമ്മള്‍ രാവിലെ സംസാരിച്ചതിനെ പറ്റി വല്ല ധാരണയിലുമെത്തിയോ? ചന്ത്രക്കാരന്‍ എന്തു പറയുന്നു?

ഏതായാലും നാളെ ഉച്ചതിരിഞ് ഒരു 3-4 മണിയോടെ ഞാന്‍ ഫ്രീയാകും. എന്തിനും എവിടേയ്ക്കും റെഡി :)

qw_er_ty

വര്‍ണ്ണമേഘങ്ങള്‍ said...

വരാനിരുന്നത്‌ വഴിയില്‍ തങ്ങും..!

അടിയ്ക്കടി കാര്യാലോചനയ്ക്കായി കൂടാറുള്ള കന്നഡ നാടിന്റെ അഭിമാന ഭാജനങ്ങളുടെ തലയില്‍ ഇടിത്തീ പോലെ വന്നു പതിച്ച കുറുമാന്റെ ലീവ്‌ ലെറ്ററിനോടുള്ള അഗാധമായ ഞെട്ടല്‍...
ടും...ടിം....
കഴിഞ്ഞു.
ഇനി കാര്യത്തിലേയ്ക്ക്‌.

മന്ത്രി വരില്ല, യോഗം മുടക്കണോ..?
മുടക്കണ്ടാ...
ഇനി അനുശോചന യോഗമാക്കിക്കളയാം.
ദുഖം മറക്കാന്‍, കുറുമാന്റെ പിന്‍ വാങ്ങല്‍ മറക്കാന്‍..
നമുക്ക്‌ കൂടാം... ഓണം പ്രമാണിച്ച്‌ കുമ്മിയടിയ്ക്ക്‌ പകരം കുടിച്ചടി പ്ലാനിലിട്ടാലോ..?
വരട്ടേ അഭിപ്രായങ്ങള്‍...

ശ്രീജിത്ത്‌ പറഞ്ഞതു പോലെ കുട്ടേട്ടനെ സ്മിര്‍നോ(ഫ്‌)ണ്‍ ആക്കാം...

Nikhil said...

ഇതു കൊലച്ചതിയായിപ്പോയി. എന്തെല്ലാം ബഹളമായിരുന്നു, മലപ്പുറം കത്തി, അമ്പും വില്ലും...
ഒടുവില്‍ പവനായി ശവമായി!
സിനോജിനും, കല്യാണിക്കും അല്‍പം വൈകിയ ആശംസകള്‍.
സിനു, ബാച്ചിലേര്‍സ്‌ പാര്‍ട്ടിക്കു വിളിക്കില്ലേ???

ചന്ത്രക്കാറന്‍ said...

എന്തു കൊലച്ചതി? ഒരു മണ്ണാങ്കട്ടയുമില്ല. കുറുമാനെ അരക്കുപ്പി ഹേവാര്‍ഡ്സ്‌ 5000ല്‍ ആവാഹിച്ചു നമ്മളവിടെ മേശപ്പുറത്തുവക്കും. പരിപാടി കഴിയുന്നതോടുകൂടി അവനെയങ്ങുപൊട്ടിച്ച്‌ എല്ലാവന്റെയും മേല്‍ ചീറ്റിക്കും. എല്ലാവര്‍ക്കും ഒന്നുരണ്ടുദിവസത്തേക്ക്‌ ഒരു "കുറുമാന്‍" എഫക്ടുണ്ടാകുകയും ചെയ്യും.

കുറുമാന്‍, ആന കൊടുത്താലും ആശകൊടുക്കരുത്‌.