Tuesday, August 29, 2006

അസ്സോസിയേഷന്റെ ആദ്യ സംഗീത ആല്‍ബം

ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷന്‍, ബ്ലോഗിങ്ങിനെ ഒരു പടി കൂടി കടന്ന് ചവുട്ടിയിരിക്കുന്നു. ബ്ലോഗ്‌സ്വരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ബാംഗ്ലൂര്‍ അസ്സോസിയേഷനും ഒരു ഓഡിയോ ആല്‍ബം പുറത്തിറക്കാന്‍ തീരുമാനിച്ച വിവരം അഭിമാനപുരസരം നിങ്ങളെ അറിയിച്ച് കൊള്ളട്ടെ.

പുതിയ ആല്‍ബത്തിന്റെ പേര് നിശ്ചയിച്ചിട്ടില്ല. ഇപ്പോഴും അതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുന്നു.

ആല്‍ബത്തിലെ ചില പ്രസക്ത ഭാഗങ്ങള്‍ ഞങ്ങളുടെ പ്രചോദനമായ നിങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നു.

പാട്ട്: കഭീ കഭീ
പാട്ടുകാരന്‍: മഴനൂലുകള്‍
സ്റ്റുഡിയോ: കുട്ടപ്പായിയുടെ കാര്‍
കോറസ്സ്: വര്‍ണ്ണമേഘങ്ങള്‍.




പാട്ട്: ലാ പിലാദേ
പാട്ടുകാരന്‍: മഴനൂലുകള്‍
സ്റ്റുഡിയോ: ലെമണ്‍ഗ്രാസ് ഹോട്ടല്‍
കോറസ്സ്: കുമാര്‍.




പാട്ട്: ഒന്നിനി ശ്രുതി താഴ്തി
പാട്ടുകാരന്‍: കൊച്ചന്‍
സ്റ്റുഡിയോ: ലെമണ്‍ഗ്രാസ് ഹോട്ടല്‍
കോറസ്സ്: ഗമ്പ്ലീറ്റ് ബാംഗ്ലൂര്‍ ബ്ലോഗേര്‍സ്.




എല്ലാ ബ്ലോഗേര്‍സിന്റേയും ആശീര്‍വാദവും അനുഗ്രഹങ്ങളും ഈ കന്നി സംരംഭത്തിനെ വിജയിപ്പിക്കുമെന്ന പ്രതീക്ഷയോടെ സമര്‍പ്പിക്കുന്നു.

16 comments:

Rasheed Chalil said...

സംഗീത ആല്‍ബം അടിപൊളി... കഭി കഭി മെരെ ദില്‍മെ........ എന്റെ ഫേവറേറ്റ് പാട്ട്. നന്നായിരിക്കുന്നു.


ഓ.ടോ : ബാക് ഗ്രൌണ്ടില്‍ ഇഴഞ്ഞുകേള്‍ക്കുന്ന ശബ്ദം ശ്രീചിത്തിന്റേതാണോ..

Unknown said...

ശ്രീജീ,
ഇത് കേള്‍ക്കാന്‍ ഒരു നിര്‍വാഹവുമില്ല്ലല്ലോ ഇവിടെ ഓഫീസില്‍ :(

ഇത് കേട്ടിട്ട് ഞാന്‍ ഒരു കമന്റും മോനേ... കാത്തിരുന്നോ.. :)

(ഓടോ: ഈ പരിപാടി ഒരു വന്‍ ഹിറ്റാണല്ലോ ബൂലോഗത്ത്. ഞാന്‍ ഒരു പാറ്റ് പാടി പോസ്റ്റ് ചെയ്യുന്നത് വരെ ഉണ്ടാകും ഇതൊക്കെ) :)

Nikhil said...

ആങ്ങ്‌ഹാ, പകര്‍പ്പാകവകാശം വാങ്ങാതെ എന്റെ ശബ്ദം ഞാനറിയാതെ റിക്കോര്‍ഡ്‌ ചെയ്ത്‌ ആല്‍ബമാക്കി ഇറക്കുന്നോ?
ബ്ലോഗ്‌ ദൈവങ്ങളേ, നിങ്ങളിതു കാണുന്നില്ലേ????
ഈ പാട്ടു കേട്ടിട്ടെനിക്കു വരുന്ന കല്യാണലോചനകള്‍ മുടങ്ങുകയോ, സുഹൃത്തുക്കള്‍ എന്നെ വിട്ടു പോവുകയോ, ബൂലോകത്തില്‍ നിന്നെന്നെ പുറത്താക്കുകയോ ചെയ്താല്‍, ശ്രിജിത്തേ, പെറ്റ തള്ളയാണേ സത്യം, ഞാന്‍ പിന്നെ പാടില്ല.

ഇങ്ങനെ ഒരു സംഭവം കാരണം നിറുത്തേണ്ടി വന്നതാ എന്റെ പടം വര.
ഞാന്‍ പാടുമെന്നു വിശ്വസിച്ചിരുന്നവരുടെ മുഖത്തു ഞാനിനിയെങ്ങിനെ നോക്കും?

മുല്ലപ്പൂ said...

മൂന്നും കേട്ടു.
ഇനി ഒരു ‘പാട്ടു’ ഇടുമൊ?

മുല്ലപ്പൂ said...

ഇനി ശരിക്കുള്ള കമെന്റു ഇടട്ടെ.
മഴനൂലിന്റെയും, കൊച്ചന്റെയും ശബ്ദം, പാട്ട് ഇഷ്ടമായി.

മഴനൂലിന്റെ രണ്ടാം പാട്ടു ആണു ഒന്നു കൂടി നന്നായെ (എന്റെ അഭിപ്രായം)

പക്ഷെ കോറസ് വേണ്ടിയിരുന്നില്ല.

മനൂ‍ .:|:. Manoo said...

ഡാ ശ്രീജിത്തേ നീ നാണം കെടുത്തിയേ അടങ്ങൂ ല്ലേ??

എന്നാലും എന്നോടിതു വേണ്ടായിരുന്നു മൊയ്‌ലാളീ... (ജഗതി സ്റ്റെയില്‍) :(

Kumar Neelakandan © (Kumar NM) said...

എന്നെ കോറസാക്കി ഒറിജിനല്‍ കോറസിന്റെ തല്ലു വാങ്ങാന്‍ നടക്കുകയാണോ?
(കോറസ് ഒരു നല്ല ഗായകനാ, മിക്കവാറും പാട്ടുകളില്‍ പാടാറുണ്ട്)

ശ്രീജിത്തേ,
“പൂര്‍ണ്ണായ നാറ്റിക്കായ“
എന്നതാണല്ലേ ഇപ്പോഴത്തെ പ്രിയ ശ്ലോകം?
മഴനൂലേ, ഞാനും മൊയലാളിയെ വിളിക്കാന്‍!

Adithyan said...

ശ്രീജിത്തേ കൊള്ളാം...
നല്ല സംരഭം...
ബാംഗ്ലൂര്‍ ബ്ലോഗേഴ്സിന്റെ ജീവനാഡിയാണ് അങ്ങ്.
എനിക്ക് പിറക്കാതെ പോയ എന്റെ സ്വന്തം ക്ലബ്ബ് സെക്രട്ടറിയാണ് ഉണ്ണീ‍ീ നീ...

മഴനൂലേ, കൊച്ചാ, കൊള്ളാം നന്നായിരിക്കുന്നു.

മനൂലേ, നമ്മക്കൊന്നു കൂടണം, ഒന്നു പാടണം
“ശീഷേ സെ ശീഷാ തക്...” ;)

അനംഗാരി said...

ശ്രീജി നന്നായി. ആരും അറിയാതെ പണി പറ്റിച്ചത് അല്ലെ?.പോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാരട്ടെ.

Visala Manaskan said...

ഹഹ.. അത് കലക്കി!
ശ്രീജിത്തിനിന്റെ പരിപൂര്‍ണ്ണ പിന്തുണൈ! ഇനിയും പലതും പോരട്ടേ.

Mubarak Merchant said...

ആല്‍ബത്തിനു പേരിടാഞ്ഞതെന്തായാലും നന്നായി.
‘മദ്യപാനമാണെടോ മനസ്സിനൊരാനന്ദം,
ഒരു തുള്ളി ഉള്ളില്‍ ചെന്നാല്പിന്നെ-
സ്വര്‍ഗലോകമാണെടോ’
എന്ന് പണ്ട് മഹാകവി പാടിയത് എത്ര സത്യം!

രമേഷ് said...

പൂര അലമ്പാണലോ... ഹ്‌ങ്ങും കൊഴപ്പല്യാ.. ഞീം പോരട്ടെ..

Unknown said...

നീ ഇതൊക്കെ റെക്കോഡ് ചെയ്ത് വച്ചിരുന്നോ? എന്റമ്മോ, ഇനി മീറ്റുകളിലൊന്നും ഞാന്‍ മിണ്ടുന്നതല്ല :)

Kumar Neelakandan © (Kumar NM) said...

പ്രിയ കര്‍ണ്ണാടകക്കാരേ,
നമുക്കൊന്നുകൂടി കൂടണ്ടേ?
അടുത്ത മാസം ആയാലോ?
അന്നത്തെപോലെ അധികം രാത്രി ആവണ്ട. വൈകുന്നെരത്ത്.

എന്തു പറയുന്നു? എന്തരെങ്കിലും പറയീന്‍.

Unknown said...

കുമാറേട്ടന്‍ ചോദിക്കുന്നത് കേട്ടില്ലേ? അദ്ദേഹത്തിനൊരല്‍പ്പം മദ്യപിക്കണമെന്ന് തോന്നിയാല്‍ വാങ്ങിക്കൊടുക്കാന്‍ ആരുമില്ലേടാ ഇവിടെ? :-)

Sreejith K. said...

ഇങ്ങള് ചോദിക്കാന്‍ നില്‍ക്കുന്നതെന്തരീന് അപ്പീ. ചുമ്മാതെ ഇങ്ങ് പോരട്ട്. നമുക്ക് കലക്കിപ്പൊളിക്കാം.