
അവസാനം ചന്ദ്രക്കാറന് വിജയിച്ചു. മദ്യ വിഷമാണെങ്കിലും അത് കുടിച്ചില്ലെങ്കില്‍ വിഷമമാണെന്ന് തഥാഗതനെ ബോധ്യപ്പെടുത്തി. തഥാഗതന് തന്റെ പെഗുമായി.
കിരണ്‍ പാടുന്നു. രംഗത്ത് പാട്ടു കേട്ട് ഉറങ്ങിപ്പോയ അജിത്തും കണ്ണുകള്‍ ആര്‍ദ്രമായ ആര്‍ദ്രവും.
ചന്ദ്രക്കാറന്റെ കത്തി കേട്ട് നെറ്റിയില്‍ കൈ വച്ച മഴനൂല്. ബോറടിച്ച് വേറെ ഒരു പണിയും ഇല്ലാതെ സ്വന്തം മൊബൈല്‍ ആകാശത്തേക്കെറിഞ്ഞ് പിടിക്കുന്ന ശ്രീജിത്ത്.
ബില്ലു വന്നപ്പോള്‍ ഞെട്ടിയ കുട്ടപ്പായി. അടുത്ത്, ഉറക്കം നടിക്കുന്ന ശ്രീജിത്തും എഴുന്നേറ്റോടാന്‍ തുടങ്ങുന്ന മഴനൂലും.
25 comments:
ങ്ഹേ..ഇതിപ്പഴാ കാണുന്നെ!..അടിക്കുറിപ്പ്സ് അടിപൊളി.
അടിക്കുറിപ്പുകള്‍ ഗംഭീരം, ഈ ഗില്‍റ്റ് രാജാവ് എപ്പോഴും ഇങ്ങനാ, മോബൈല്‍ എറിഞ്ഞ് കളിയ്ക്കേ..
:-)
-പാര്‍വതി.
ഗുട്ടപ്പായീ, സെറ്റപ്പായി.
അവനുറങ്ങിക്കൊണ്ടേയിരിക്കും :)
അറ്റിക്കുറിപ്പുകള് രസിച്ചൂ, കുട്ടപ്പായീ.
ഇത്തവണ മൊത്തം ടീമിന്റേയും കളസം കീറിയോ, (പണ്ട്, ‘കുട്ടപ്പായുടെ കളസം കീറി’ എന്നെവിടെയോ വായിച്ചതോര്‍മ്മ ;)
ഹഹഹ ഇതെല്ലാം കലക്കന്‍.
എന്തു വീശാ ഇത് പിള്ളേരേ? ലാസ്റ്റ് പടത്തില്‍ എല്ലാം കൊളിയായി കിടക്കുവാണല്ലോ?
ഫോട്ടോസ് എടുത്തത് ഞ്യാന്‍
ക്യാപ്ഷന്‍ എഴുതിയത് ഞ്യാന്‍
ഫോട്ടോസ് എടുത്തത് എന്റെ ക്യാമറയില്‍
അപ്ലോഡിങ്ങ് ചെയ്തു സഹായിച്ചതിന് കുട്ടപ്പായി മുഴുവന്‍ ക്രെഡിറ്റും കൊണ്ടു പോയല്ലോ എന്റെ ഈശ്വരന്മാരേ ...
ഹ ഹ, ചുള്ളാ ശ്രീജി, അടിക്കുറിപ്പൂമണ്ടത്തരം എന്ന പേരില്‍ ഒരു പോസ്റ്റ് കാച്ചളിയാ... :)
വ്യാണ്ടി വരും ...
ങേ...
ഒരു പോസ്റ്റിനു രണ്ട് അവകാശികളോ ?
ഇതു ഇരട്ടക്ലൈമാക്സ് ഉള്ള പോസ്റ്റ് ആണ് മുല്ലപ്പൂ. പിന്നെ ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് ഇങ്ങനെയൊക്കെ പറഞ്ഞു എന്ന് വരും, തമാശയ്ക്കാ. ഒന്നും വിചാരിക്കണ്ടാട്ടോ
മൊബൈല്‍ മുകളിലേക്കെറിഞ്ഞു കളിക്കുമ്പോഴും കിടന്നുറങ്ങുന്നതായി നടിക്കുമ്പോഴും ഫോട്ടൊയെടുക്കാനുള്ള നിന്റെ കഴിവ് സമ്മതിച്ചു തന്നിരിക്കുന്നു മോനേ
സ്മൈലി ഇട്ടില്ലെങ്കില്‍ തമാശ പറഞ്ഞതല്ലാന്നു മനസ്സിലാകാതെ വരുമോ, എങ്കില്‍ ഒരു സ്മൈലി :-)
അത് രണ്ടെണ്ണമല്ലേ ആയുള്ളൂ, ബാക്കി മൂന്നും ഞാന്‍ എടുത്തതാ. അപ്പൊ ഭൂരിപക്ഷം എന്റെ കയ്യില്‍ ആയില്ലേ. വോട്ടെടുപ്പില്‍ ഞാന്‍ ജയിച്ചു.
ബാക്കി എല്ലാം ഞാന്‍ സഹിക്കും
പക്ഷെ കുട്ടപ്പായി,ബ്ലൊഗഭിമാനിയുടെ പോസ്റ്റില്‍ ചെയ്ത കടും കൈ ഞാന്‍ സഹിയ്ക്കില്ല.. മനുഷ്യന്മാര് ഇങനെ ദാര്ശിനികരാകുക എന്നൊക്കെ പറഞ്ഞാല്‍.. ഇതിനൊക്കെ ഒരു അതിരില്ലെ? ഏതാണ്ട് രജനീഷിന്റെ ആശ്രമത്തിലെ വക്താവിന്റെ ദാര്‍ശിനക സ്വരത്തിലാ ചേട്ടന്റെ അലക്കല്‍.. കുട്ടപ്പായി നിനക്ക് ഇതിന് മാപ്പില്ല..
പക്ഷേ.. ഈ വിജയം തികച്ഛും സാങ്കേതികം മാത്രം
246 വോട്ടിന്റെ സോറി ഒരു ഫോട്ടോയുടെ ഭൂരിപക്ഷത്തില്‍ അഭിമാനിക്കേണ്ട കാര്യമില്ല എന്നു ഞാനിവിടെ ഊന്നി ഊന്നി പറയുകയാണ്
എന്റെ ഒരു അഭാവം നിഴലിട്ട് കാണുന്നുണ്ടെകിലും പോസ്റ്റ് കസറി എന്ന് പറയാതെ വയ്യ.
ഓടോ: മീറ്റ് വരും പോകും. കൂമ്പ് വാടിയാല്‍ വിവരം അറിയും മക്കളേ..... :-)
ബാംഗ്ലൂരില്‍ മീറ്റുകള്‍ അങ്ങനെ തകൃതിയായി നടക്കുന്നു. കൊള്ളാം നല്ല അടിക്കുറുപ്പുകള്‍ :)
ഇനിയും ഫോട്ടോസ് ഇട്ട് വിശേഷങ്ങള്‍ പോരട്ടെ.
നല്ല നല്ല വിശേഷങ്ങള്‍ പോരട്ടെ.
ദാര്‍ശനികര്‍ നടന്ന വഴിയില്‍ മുളച്ച പുല്ലു തിന്നുന്ന പശുവിന്റെ മൂക്കിള വീണു നനഞ പ്ലാസ്റ്റിക്ക് കയറിന്റെ പിന്നിയ ഒരു ഇഴയായിരുന്നു തഥാഗതന് മാഷെ ഒരിടക്കു ഞാനും... :)
ഹെന്റമ്മോ..
ചന്ദ്രക്കാറാ ലോങ് റൈഡ് ഞായറാഴ്ച്ച വരെ നീട്ടണ്ട.. ഇപ്പോള്‍ തന്നെ ആകാം.. ഇനി ഈ രാജ്യത്ത് ജീവിയ്ക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല
ആഹാ, മദ്യം വിഷമാണു, അതു കുടിച്ചില്ലേല് അതിലും വിഷമമാണു.....കൊടുകൈ തഥാഗതാ
ഹിഹിഹി കുറുമാന് :)
ഹൊ, കുട്ടപ്പായിന്റെ ലാസ്റ്റ് കമന്റ്; എന്റെ ചങ്ക് പൊടിഞ്ഞു പോയീ..ഫയാനകം :)
കുറുമാന്‍ജി
അത് സത്യത്തില്‍ പറഞ്ഞത് ചന്ദ്രക്കാറന് എന്ന കൊടുംഭീകരനാണ്. എന്തായാലും കൈ സ്വീകരിച്ചിരിയ്ക്കുന്നു.
അല്ല നമ്മള് ഇങ്ങനെ അക്കരെ ഇക്കരെ നിന്ന് കൈ കൊടുത്താല്‍ മാത്രം മതിയോ? ഇങ്ങോട്ടൊക്കെ ഒന്നിറങ്ങു.. റഷ്യയിലേതു പോലെ വരില്ലെങ്കിലും ഇവിടെയും മോശമല്ലാത്ത വീശുനടക്കുന്ന സ്ഥലമാണ്.ടാങ്കര്‍ ലോറികള്‍ക്ക് ഇവിടേയും കുറവില്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ എല്ലാവരും നല്ല ഐക്യത്തിലായതിനാല്‍ ഇവിടെ തമ്മില്‍ തല്ലിനും കുറവുണ്ട്. ഇനി വീട് പൈന്റടിയ്ക്കുകയാണെന്ന കാരണം ഒന്നും പറയില്ല. ധൈര്യമായി വരൂ..
Post a Comment