നാലാം മീറ്റു മുതല്‍ ചന്ത്രക്കാരന്റെ കാമറയില്‍ നോട്ടമിട്ടിരുന്ന ശ്രീജിത്തിന് ഇന്നലെ (ജൂണ്‍ മൂന്ന്) നടന്ന മീറ്റിലാണ് അതിലൊന്നു പണിയാന്‍ സാധിച്ചത്.
അദ്ദേഹത്തിന്റെ അതുല്യമായ കലാപാടവത്തിന്റെ സാക്ഷ്യപത്രമായൊരു ചിത്രം നിങ്ങള്‍ക്കായി സമര്‍പ്പിയ്ക്കുന്നു.
പ്രത്യേക ശ്രദ്ധയ്ക്ക്:
1) സമയം - ഉദ്ദേശം നാലരമണി
2) അന്തരീക്ഷം - തെളിഞ്ഞ ആകാശത്തില്‍ ജ്വലിയ്ക്കുന്ന സൂര്യന്
3) എടുത്ത/എടുക്കാന്‍ ഉദ്ദേശിച്ച ചിത്രം - നീലാകാശത്തില്‍ കൂട്ടമായ് പറന്നു പോയ പക്ഷിക്കൂട്ടങ്ങള്‍
4) കാമറ - canon 350 d
-----------------
ചിത്രത്തിനായി ഇവിടെ ക്ലിക്കുക
-----------------
അരാധകര്‍ നിര്ബന്ധിയ്ക്കുകയാണെങ്കില് ആ കരവിരുതില്‍ വിരിഞ്ഞ മറ്റു ചിത്രങ്ങളും പോസ്റ്റാം; നിര്‍ബന്ധിയ്ക്കണം.
Monday, June 04, 2007
Subscribe to:
Post Comments (Atom)
17 comments:
സൂക്ഷിക്കുക
ആരും പടം കാണാന്‍ ലിങ്കില്‍ ഞെക്കരുത്.. മഴനൂല് പിച്ചും പേയും പറയുന്നതാണ്..
ഞെക്കരുത്... പ്ലീസ്... കണ്ണടിച്ചു പോവും സൂര്യന് ഹൈവോള്ട്ടേജിലായിരുന്നു ആറ്റൈമില്...
ഞെക്കരുതെന്നാ പറഞ്ഞേ... പിന്നെ പറഞ്ഞില്ലാന്ന് പറയരുത്...
പോയെടാ ചാത്താ.. പോയി.. എന്റെ കണ്ണ് പോയീ.. ങീ.. നീ പറഞ്ഞത് കേള്‍ക്കാതെ ശ്രീജി എടുത്ത ഫോട്ടോ നോക്കിയതാ. ഇപ്പൊ കണ്ണ് കാണാന്‍ വയ്യ. ഞാന്‍ പറഞ്ഞ കൊടുക്കുന്നത് എന്റെ ബോസ് ടൈപ്പ് ചെയ്തിട്ടാ ഈ കമന്റ് തന്നെ ഇടുന്നത്.
(മതി ബോസ് മതി.. എനിക്ക് തൃപ്തിയായി. അടുത്ത കമന്റിടാറാവുമ്പൊ ഞാന്‍ വിളിയ്ക്കാം, അത് വരെ റെസ്റ്റ് എടുത്തോളൂ.ഞാന്‍ “തമസ്സല്ലോ സുഖപ്രദം“ എന്ന ബാലെ എഴുതാന്‍ പോട്ടെ)
powercut സമയത്തെടുത്ത ഫോട്ടോ ആണൊ..ദൈവമെ നമ്മടെ ഒക്കെ ഫോട്ടോ ഈ കക്ഷി എടുത്തിട്ടുണ്ട് അതൊക്കെ എന്തായിക്കാണുമോ എന്തൊ..
നാളെ ‘അമേരിക്കായ്ക്ക്‘ പോവുന്നതല്ലേ എന്നോര്‍ത്ത് ഒന്നും പറയുന്നില്ല...
miss aayi :(
njan maldives vare poyirunnu - mobile kondu poyirunnilla. 1st June tirich varendiyirunnatha. Ticket confirm aayirunnilla. tirich ethiyath 3rd June na.
All the best to Sreejith.
എന്റെ കണ്ണിനും എന്തോപറ്റി. ഇത് സൂക്ഷിച്ചുവച്ചാല്‍ അടുത്ത ഫോട്ടോ മത്സരത്തിലേക്ക് അയയ്ക്കാം. ഏതു വിഷയത്തോടും ചേര്ന്നുപോകുമല്ലോ.
ഹൌഎന്നാ നല്ല പടം!
ഇതാരാ പോസ്റ്റിയത്?
ആ ഈമെയില്‍ ഐഡി ഒന്നു തന്നായിരുന്നെങ്കില്‍ ഒരു അഭിനന്ദനം അറിയിക്കാമായിരുന്നു
യാത്ര ചെയ്യുന്ന ശ്രീജിത്തിന് ആശംസകള്‍!!!
ഹാവൂ... അസ്സലായി ശ്രീ... ഞാന്‍ ഇന്ന് കണ്ണടയെടുക്കാത്തത് കൊണ്ട് ശരിക്കും കാണാന്‍ പറ്റി.
ശ്രീജിത്തിനെ കുറ്റം പറയുന്നതല്ല കേട്ടോ.
വ്യൂ ഫൈന്ററിലൂടെ നോക്കിയിട്ട് അവന് പറഞ്ഞത്:
'വല്ല്യ എസ്. എല്‍. ആര് ആണെന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം, ഫ്രെയിം അങ്ങോട്ടു വ്യക്തമല്ല ഒട്ടും.'
...............
ലെന്‍സ് കവര്‍ ഊരിയിട്ടില്ലെന്ന് ഞാന്‍ പറയാന്‍ നിന്നില്ല, ഉദാത്ത സൃഷ്ടിയ്ക്കിനി ഞാനായിട്ടൊരു തടസമാകരുതല്ലോ...
അമേരിക്കക്ക് അങ്ങനെ തന്നെ വേണം (കട് ചാത്തന് & സാന്റോ)
ഇനി അമേരിക്ക മൊത്തം ഒരുട്ടാവുമോ ആവോ?
"നീലാകാശത്തില്‍ കൂട്ടമായ് പറന്നു പോയ പക്ഷിക്കൂട്ടങ്ങള്‍"
ഒരു അന്ധന്റെ ഭാവനയില്‍ - അല്ലേ കൊള്ളാം. പാവം അമേരിക്ക.
[ഇനി പക്ഷികള്‍ കാമറയില്‍ അപ്പിയിട്ടതാണോ..]
"ആരാധകര്‍ നിര്ബന്ധിയ്ക്കുകയാണെങ്കില്..." ഞാന്‍ നിര്ബന്ധിച്ചാലോന്ന് ആലോചിക്യാ..കണ്ണുണ്ടായാല്‍ പോരല്ലോ..ഏഴഴകുള്ള ചിത്രങ്ങള്‍ കാണുകയും വേണം.. അതോണ്ട്..ഞാന്‍ നിര്‍ബന്ധിക്കുന്നു.
ക്യാമെറക്കു കൈമറപാടില്ല.
-സുല്‍
ചന്ദ്രകാന്തം നിന്നെ കൊട്ടിയതാ ശ്രീജീ. (പാവത്തിന് അത് വായിച്ചാല്‍ മനസ്സിലാവില്ല, നമ്മള് പറഞ്ഞ് കൊടുക്കണം)
ഓടോ: “ചന്ത്രകാന്തം കൊണ്ട് നാല് കൊട്ട്..” എന്ന് ഒരു പാട്ടിന്റെ വരി ഞാന്‍ ഇവിടെ ഓര്‍ത്ത് പോകുന്നു. (പോക്ക് ഫുഡ് അടിയ്ക്കാന്‍ തന്നെ)
കട്ടപിടിച്ച അന്ധകാരത്തിന്റെ ചടുലമായ ഭാവങ്ങളെ പകര്‍ത്തിവെച്ച ഈ ചിത്രം എത്ര മനോഹരം!
ന്താ..ത് കഥ ദില്‍ബൂ.. കത്തുന്ന പകലില്‍ നിന്നുകൊണ്ട് ഭൂമിയുടെ മറുപകുതിയിലെ ഇരുട്ട് വീക്ഷിക്കാനാവുന്നത് ചെറിയ കാര്യമല്ല. കണ്ട ചിത്രം മനോഹരമാകുമ്പോള്‍... കാണാനിരിക്കുന്നത് അതിമനോഹരമാകാനേ തരമുള്ളൂ....
ലെന്‍സിന്റെ ക്യാപ്പ് ഊരീല്ലാല്ലേ... എന്ത് എസ്.എല്‍.ആര് ആയിട്ടെന്താകാര്യം അബദ്ധങ്ങള്‍ക്ക് പരിധി ആകാശമല്ലേ.
LOL :))
Great Shot !!! Outstanding !!!
Post a Comment