Wednesday, June 06, 2007

മീറ്റ് ചിത്രങള്‍


മീറ്റ് നടന്ന മണിപ്പാല്‍ കൌണ്ടിയ്ക്കു മുന്‍പില്‍ ബ്ലോഗ്ഗേര്‍സ്


സ്വാഗതം പറയുന്ന മഴനൂല്‍


മീറ്റ് ഉദ്ഘാടനം ചെയ്യുന്ന കിരണ്‍സ്





ഹോ എന്തിര് ഗ്ലാമറണ്ണാ


ശ്രീജിത്തും കുട്ടിച്ചാത്തനും


ശ്രീജിത്


തന്നെ പൊക്കി പറഞ്ഞ പതിനഞ്ചോളം ബ്ലോഗ്ഗേര്‍സിനു നന്ദി പറയുന്ന ശ്രീജിത്ത്


രന്‍‌ജിത്ത് (rr)


കുട്ടപ്പായി (ജെര്‍മ്മനിയില്‍ നിന്നും വന്നശേഷം കുട്ടപ്പായിയ്ക്കൊരു ബോറീസ് ബക്കര്‍ ലുക്ക്)


നളന്‍


തഥാഗതന്‍ ( പതിനഞ്ച് പേരെ പങ്കെടുപ്പിക്കാനുള്ള ഒരു ബുദ്ധിമുട്ടേ)


ഗാനരചയിതാവായ കുട്ടന്‍സ്


ബൊമ്മനഹള്ളിയിലെ എരുമകളെ കുറിച്ച് സംസാരിക്കുന്ന രാജെഷ് കെ പി ( അദ്ദേഹത്തിന്റെ കഥയാണ് )


രാജേഷ് കെ.പി



ചന്ദ്രക്കാറന്‍


അജിത്ത് അഥവാ ഗോവക്കാരന്‍ പെരേര



ആര്‍ദ്രം



കുട്ടിച്ചാത്തന്‍


ചന്ദ്രക്കാറനും മഴനൂലും

കിരണ്‍സും തഥാഗതനും


ദേവനുമായി ഫോണില്‍

19 comments:

Promod P P said...

കുറച്ച് മീറ്റ് ചിത്രങ്ങള്‍

ചിത്രങ്ങള്‍ എടുത്തത് : ചന്ദ്രക്കാറന്‍,കുട്ടപ്പായി അന്റ് നളന്‍

Kiranz..!! said...

ആഹ..ഭാഗ്യം ഫോട്ടോഗ്രാഫറന്മാരുടെ ലിസ്റ്റില്‍ ശ്രീജിത്തിന്റെ പേരില്ല്ല.ചുമ്മാതല്ല ഇന്നലെ മഴനൂലിട്ട ആകാശപ്പറവകളേപ്പോലെ ഒരു ചിത്രം ഇവിടെയില്ലാത്തത് :)

Kiranz..!! said...

ഏഹ്..ഒറ്റസെക്കന്‍ഡ് കൊണ്ട് എന്റെ കണ്ണടിച്ചു പോയോ..മഴനൂലിന്റെ ചിത്രം എങ്ങനെമാറി ? ഹ..ഹ..എന്തായാലും ഇത് കലക്കി..:))

ഉണ്ണിക്കുട്ടന്‍ said...

ഇതെന്നാ..മീറ്റോ..അതോ വല്ല ഒഫിഷ്യല്‍ കോണ്‍ഫറന്‍സോ..അതോ..അനുശോചന സമ്മേളനമോ..എല്ലാരും മിനറല്‍ വട്ടറൊക്കെ കുടിച്ചു...കൊള്ളാം !

Unknown said...

ശ്രീജിത്ത് ഭയങ്കര ഗ്രാമര്‍ തന്നെ :-)

Unknown said...

തഥാഗതാ ,
നന്ദി.
ബൂലോകത്ത് പട പടാ മാവേലേറു നടത്തുന്ന കുട്ടിച്ചാത്തനെ ഒരു ചാത്തന്‍ സേവയും കൂടാതെ കാണാനൊത്തല്ലോ?
കുട്ടിച്ചാത്താ നീ കുറ്റിച്ചാത്തനല്ലേടാ ഒരു വലിയ ചാത്തന്‍ തന്നെ ( മുടിഞ്ഞ ഗ്രാമറല്ലയോ പഹയന്).
ബാക്കി ബംഗളൂറ് ബ്ലോഗേര്‍സിനെയെല്ലാം കണ്ടതില്‍ സന്തോഷം.
ശ്രീജിത്തേ പുതിയ മേച്ചില്പുറങ്ങള്‍ തേടിയുള്ള യാത്രയില്‍ എല്ലാ മംഗളങ്ങളും ആശംസിക്കുന്നു.

പുതിയ അമേരിക്കന്‍ മണ്ടത്തരങ്ങളുമായി ഉടന്‍ പ്രതീക്ഷ്ക്ഷിച്ചു കൊണ്ട്...


ഇനിയാരാ ആ ഡിങ്കനെയൊന്നു കാട്ടിത്തരിക.

ആരൂല്യേ അവിടെ?.

Kaithamullu said...

എല്ലാ‍രേയും നേരില്‍ പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം!

ബംഗലൂറില്‍ വരുമ്പോ കേറിപ്പിടിച്ചാ അറീല്യാന്ന് പറഞ്ഞ് രക്ഷപ്പെടാനൊക്കില്ലല്ലോ!

Ajith Krishnanunni said...

ദൈവമേ ഒരു കമന്ടിട്ടപ്പോള്‍ കൈ വിറക്കുന്നല്ലോ..അന്ചാറു മാസം ആയത് കൊണ്ടായിരിക്കും.

പിന്നെ ശ്രീജിത്തേയ് നീ ഇതു വരെ പോയില്ലേടേയ്..

സാജന്‍| SAJAN said...

അങ്ങനെ ചാത്തനെ കണ്ടു.. നിങ്ങള്‍ക്ക് കുറച്ചു ഫോട്ടോസ് ഔട്ട് ഡോറീല്‍ ഏടുത്ത് ഇടാമായിരുന്നു...
ഇതെന്താ സൌന്ദര്യമത്സരമോ? ഈ ബാംഗ്ലൂര്‍ ബ്ലോഗേഴ്സില്‍ സുന്ദരന്‍‌മാരെ മാത്രമേ എടുക്കുവോള്ളോ?

Unknown said...

മീറ്റിന്റെ ഭാഗമായി എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ച ഇതിന്റെ സംഘാടകര്‍ക്ക് നന്ദി!
അക്ഷരങ്ങളില്‍ നിന്നും ശബ്ദത്തിലേയ്ക്ക് പരിചയം പടരുമ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദം.
ഇനി നാട്ടില്‍ വരുമ്പോള്‍ ബാംഗ്ലൂരില്‍ എല്ലാവരെയും നേരില്‍ കാണാമെന്ന് കരുതുന്നു.

പടങ്ങളൊക്കെ ഉഷാറായി.
ശ്രീജിത്തിനു അമേരിക്കന്‍ ജങ്ക്ഷനിലേക്ക് സ്വാഗതം.
ഒപ്പം യാത്രാമംഗളങ്ങളും!

പുള്ളി said...

ബൊമ്മനഹള്ളിയിലെ എരുമകളുടെ മീറ്റ് (meat;)

സുല്‍ |Sul said...

അങ്ങനെ കുറെ പുലികള്‍ പുലിത്തോലൂരി സുന്ദരകുട്ടപ്പന്മാരായി. :)
-സുല്‍

മുസാഫിര്‍ said...

ഓ ! ബാംഗലൂര്‍ ബ്ലോഗ്ഗേര്‍സിനൊക്കെ ഭയങ്കര ഗ്ലാമറാണല്ലോ.ആ രണ്ടാമത്തെ പടത്തില്‍ ഒരു ഗ്ലാസിന്റെ ക്ലോസപ്പ് കൊടുത്തിട്ടുണ്ടല്ലോ , അതില്‍ എന്താണു ?

Promod P P said...

മുസാഫിര്‍ അത് കോളയാണ്
(ഈ മീറ്റില്‍ മണിപ്പാല്‍ കൌണ്ടിയ്ക്ക് മദ്യം വില്‍ക്കാന്‍ ലൈസെന്‍സ് ഇല്ലത്തതു കൊണ്ട് ഔദ്യോഗിക മദ്യപാനം ഇല്ലായിരുന്നു)


qw_er_ty

ആവനാഴി said...

ഇതെന്ത്? ആള്‍മാറാട്ടമോ? അഞ്ചാം പടത്തില്‍ കുട്ടിച്ചാത്തനും ശ്രീജിത്തും എന്നു മാറ്റി എഴുതൂ.

പടങ്ങള്‍ നന്നായിട്ടുണ്ട് കേട്ടോ. അല്ല, പച്ചവെള്ളം മാത്രമേ കാണുന്നുള്ളുവല്ലോ. തിമ്മാനുള്ളതെവിടെ?

krish | കൃഷ് said...

മീറ്റ്‌ ചിത്രങ്ങളെല്ലാം ഗൊള്ളാം. ഇതെന്തര്‌ പച്ചവെള്ളം മാത്രമുള്ള 'പച്ച'മീറ്റോ.

ചുമ്മാ ചില അടിക്കുറിപ്പുകള്‍:

1. രഹസ്യചര്‍ച്ച: "മറ്റേവന്‍ ഇല്ലേ..ഇനീപ്പോ എന്തു ചെയ്യും..വേറെ നോക്കാം"

2. നല്ല ഗളര്‍ ഗോമ്പിനേഷന്‍.

3. കിരണ്‍സിന്റെ ഒരു മമ്മൂട്ടി ഇസ്റ്റെയില്‍.

4. അതെ.. ഫയങ്കര ഗ്ലാമറാ..
5. എന്തൊരു ചിരി.. (ഒരു ചിരി കണ്ടാല്‍ അതു മതി..)

6. കൊള്ളാം കൊള്ളാമഡേയ്‌.

7. രാവണന്റെ രാജസദസ്സില്‍ ഇരിപ്പിടം കിട്ടാതായപ്പോള്‍ ഒരു വീരന്‍ ഉയരം കൂടിയ ഒരു ഇരിppiടം ഉണ്ടാക്കി ഇരുന്നുവല്ലോ.. ഹാ.. അതുപോലുണ്ട്‌.. അപ്പോ ഇതാരാ..

11. ഒരു പുകയെടുക്കാം. പുകവലിനിരോധിതമേഖലയൊന്നുമല്ലല്ലോ.
12. 15 ഗ്ലാസ്സ്‌ അകത്താക്കിയതിന്റെ ഒരു ബുദ്ധിമുട്ടേ.. (ഷര്‍ട്ടിലെ ബട്ടന്‍സ്‌ പറയുന്നു..'ഞാന്‍ ഇപ്പോ പൊട്ടും')

17, 18. ഒരു 'എരുമപുരാണം'?

21. ആ.. പതിഞ്ഞിട്ടുണ്ട്‌.

22. ചാത്തനെന്താ പാന്റ്സിന്റെ പുറകില്‍ തപ്പിനോക്കുന്നത്‌? അത്‌ അവിടെയില്ലേ.?

23. ഇതൊന്നു കഴിഞ്ഞിട്ടുവേണം...
25. ഇവിടെ എല്ലാം O.K.. അപ്പോള്‍ പറഞ്ഞതുപോലെ.

ഉണ്ണിക്കുട്ടന്‍ said...

കൃഷേട്ടാ..ചാത്തന്‍ പോക്കറ്റ് തപ്പിയതല്ലാ.. ജയന്‍ സ്റ്റൈലില്‍ "ഒരു മൈക്കു കിട്ടിയിരുന്നെങ്കില്‍ ...."
എന്നു പറഞ്ഞതാ...

കുറുമാന്‍ said...

പുതിയ താരങ്ങളുടെ പടങ്ങള്‍ ഇപ്പോഴാ കണ്ടത്. പക്ഷെ മീ‍റ്റിന്റെ കരളായ, മീ‍റ്റിനു കൊഴ്പ്പേകുന്ന നീ മധു പകരൂ ഫോട്ടോ എവിടേ?

ശ്രീ said...

അതു ശരിയാ... ചാത്തനെ ഒന്നു നേരില്‍‌ ച്ഛെ... ഫോട്ടോയിലെങ്കിലും കാണാന്‍‌ പറ്റി...
സാജന്‍‌ ചേട്ടാ...
“അങ്ങനെ ചാത്തനെ കണ്ടു.. നിങ്ങള്‍ക്ക് കുറച്ചു ഫോട്ടോസ് ഔട്ട് ഡോറീല്‍ ഏടുത്ത് ഇടാമായിരുന്നു...
ഇതെന്താ സൌന്ദര്യമത്സരമോ? ഈ ബാംഗ്ലൂര്‍ ബ്ലോഗേഴ്സില്‍ സുന്ദരന്‍‌മാരെ മാത്രമേ എടുക്കുവോള്ളോ?

ഞാന്‍‌ പെട്ടോ???