
മാന്യ ബൂലോഗരെ
ബാംഗളൂര്‍ ബ്ലോഗ്ഗെര്‍ കുട്ടപ്പായിയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന,മൂന്നു സംസ്ഥാനങ്ങളില്‍ നിന്നുമായി മുപ്പതില്‍ അധികം സജീവ ബ്ലോഗ്ഗേര്‍സ് പങ്കെടുത്ത ആറാം ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സ് മീറ്റ് വളരെ വ്യത്യസ്ഥത പുലര്‍ത്തുന്ന ഒന്നായിരുന്നു. കൊച്ചിയില്‍ പ്രകാശനം ചെയ്യപ്പെട്ട ,കുറുമാന്റെ “എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍“ മീറ്റില്‍ ഒരിക്കല്‍ കൂടെ പ്രകാശിപ്പിക്കപ്പെട്ടു.ചെന്നൈ ബ്ലോഗ്ഗര്‍ ബെന്നിയാണ് പുസ്തകത്തിന്റെ പ്രതി,ബാംഗളൂര്‍ ബ്ലോഗ്ഗെര്‍ കൊച്ചു ത്രേസ്യയ്ക്ക് നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. തുടര്‍ന്ന് ബെന്നി ചെയ്ത പ്രസംഗത്തില്‍ ബ്ലോഗ്ഗുകളുടെ സാദ്ധ്യതകളെ കുറിച്ചും യൂറോപ്പ് സ്വപ്നത്തില്‍ കുറുമാന് കാണിച്ച എഴുത്തിന്റെ ആര്‍ജ്ജവത്തെ കുറിച്ചും സംസാരിച്ചു. പിന്നീട് ആശംസാ പ്രസംഗം നടത്തിയ,കുട്ടിച്ചാത്തന്,ദേവദാസ് എന്നിവര്‍ യൂറോപ്പ് സ്വപ്നങ്ങളെ കുറിച്ച് ആധികാരികമായി സംസാരിക്കുകയുണ്ടായി. ആശംസകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് കുറുമാന് നടത്തിയ പ്രൌഡോജ്ജ്വല പ്രസംഗം ബ്ലോഗ്ഗേര്‍സിന് ഒരു പുത്തന്‍ അനുഭവമായിരുന്നു.
തുടര്‍ന്ന് മീറ്റില്‍ പങ്കെടുത്ത 32 ബ്ലോഗ്ഗേര്‍സിനേയും പരിചയപ്പെടുത്തുക എന്ന കര്‍ത്തവ്യമായിരുന്നു. അത്, തഥാഗതന് എന്ന ഞാന്‍ നിര്‍വഹിച്ചു. അതിനു ശേഷം ശ്രീ.കുമാര്‍, ബ്ലോഗ്ഗുകളും അഗ്രിഗേറ്ററുകളും എന്ന വിഷയത്തെ കുറിച്ച് വളരെ ഗൌരവതരമായ ചര്‍ച്ചയ്ക്ക് വഴി ഒരുക്കി കൊണ്ട് നടത്തിയ പ്രഭാഷണവും ശ്രദ്ധേയമായി.
പിന്നീട് ആദ്യമായി മീറ്റില്‍ പങ്കെടുക്കുന്ന അംഗങ്ങല്‍ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തുകയും ഈ മീറ്റ് അവരില്‍ എന്തു സ്വാധീനമാണ് ചെലുത്തിയത് എന്ന് അവരുടെ സ്വന്തം ഭാഷയില്‍ സംസാരിക്കുകയും ഉണ്ടായി. കൊച്ചു ത്രേസ്യ,ജാസൂട്ടി,സുജിത് ഭക്തന്,അരവിശിവ,ഷാനവാസ്,ശ്രീശോഭ്,ജോജു,ബിജോയ് തുടങ്ങിയ,ആദ്യമായി ഒരു ബ്ലോഗ്ഗ് മീറ്റില്‍ പങ്കെടുക്കുന്ന സുഹൃത്തുക്കള്‍ എല്ലാവരും,ഇനിയും ഇതു പോലെ ഉള്ള മീറ്റുകള്‍ സംഘടിപ്പിക്കണം എന്നും ബ്ലോഗ്ഗിനെ കുറിച്ചും മറ്റു സാഹിത്യ സാംസ്കാരിക രാഷ്ട്രീയ കാര്യങ്ങളെ കുറിച്ചും ഗൌരവതരങ്ങളായ ചര്‍ച്ചകള്‍ സംഘടിപ്പിക്കണം എന്നും ഒരു പോലെ ആവശ്യപ്പെട്ടു.
പിന്നീട് കിരണ്‍സ്,കൊച്ചന്,പീലിക്കുട്ടി,രാജേഷ് എന്നിവരുടെ ഗാനാലാപനവും,കുറുമാന്റെ നാടന്‍ പാട്ടുകളും,കവിതാലാപനവും ഉണ്ടായി.കുട്ടന്‍സിന്റെ നന്ദി പ്രകടനത്തോടെ മീറ്റിനു തിരശ്ശീല വീഴുകയും കൃഷ്ണാ ഫാം ഒരുക്കിയ സവിശേഷ ഡിന്നര്‍ എല്ലാവരും നന്നായി അസ്വദിക്കുകയും ചെയ്തു. രാത്രി 9.30 മണിയോടെ വീണ്ടും വീണ്ടും തമ്മില്‍ കാണാമെന്ന് അന്യോന്യം ഉറപ്പുനല്‍കി എല്ലാവരും പിരിഞ്ഞു പോകുകയുണ്ടായി..
ഈ മീറ്റില്‍ പങ്കെടുക്കാനായി ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് കൊച്ചിയില്‍ നിന്നും എത്തിയ ശ്രീ.കുമാര്‍,ഇക്കാസ്,പച്ചാളം,കലേഷ് എന്നിവര്‍ക്കും,ചെന്നൈല് നിന്നും എത്തിയ ബെന്നി,വിനയന്,കൊച്ചന്,സിജു,ദേവദാസ് എന്നിവര്‍ക്കും,നമ്മുടെ എല്ലാം പ്രിയങ്കരനായ കഥാകാരന് ശ്രീ കുറുമാനും ബാംഗളൂര്‍ ബ്ലൊഗ്ഗേര്‍സിന്റെ അകൈതവമായ നന്ദി.
(കൂടുതല്‍ ചിത്രങ്ങള്‍ കുമാര്‍,കലേഷ്,പച്ചാളം,ചന്ദ്രക്കാറന്,കുട്ടിച്ചാത്തന്,സിജു,ആര്‍ദ്രം.കൊച്ചു ത്രേസ്യ എന്നിവര്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും.ഗ്രൂപ്പ് ഫോട്ടൊയില് കാണാത്ത അഞ്ചോ ആറോ പേര് ഫോട്ടൊ എടുക്കുകയാണെന്ന് അനുമാനിക്കു)
13 comments:
ആറാം ബാംഗളൂര്‍ മീറ്റും കുറുമാന്റെ പുസ്തക പുനര്‍പ്രകാശനവും
മീറ്റ് വന്‍ വിജയമായി എന്നറിഞ്ഞതില്‍ ഒത്തിരി സന്തോഷം... കൂടുതല്‍ ഫോട്ടോസ് വരട്ടേ..
ഓടോ : കേരളത്തില്‍ നിന്ന് ലാന്റ് ചെയ്ത ചേകവന്മാര് അവിടെതന്നെ കൂടിയോ.
പുനര്‍പ്രകാശനവും മീറ്റും ഗംഭീരമായി എന്നറിഞ്ഞതില്‍ സന്തോഷം.
ഫോട്ടോകളേല്ലാം കണ്ടു. എല്ലാവരേയും കണ്ടു. അടിപൊളി. പെരുത്ത് പെരുത്ത് സന്തോഷം.
കൂടുതല്‍ കൂടുതല്‍ മീറ്റുകളിലൂടെ ബ്ലോഗുകളുടെ പ്രസക്തിയും കര്‍മ്മമണ്ഡലങ്ങളും അതുവഴി ഉടലെടുക്കുന്ന സൌഹൃദവലയവും വികസിച്ച് വിശ്വത്തോളം വളരട്ടെ ....
വന്‍ വിജയമായ ബാംഗ്ലൂര്‍ മീറ്റിന്റെ സംഘാടകര്‍ക്കും ഭാഗബാക്കായ എല്ലാ ബ്ലഗാക്കള്ക്കും ആശംസകള്‍.......
(gulf videos)
visit my blog
http://shanalpyblogspotcom.blogspot.com
എല്ലാരേയും കാണാന്‍ കഴിഞതില്‍ സന്തോഷം. മീറ്റിന്റെ ഭാരവാഹികള്‍ക്ക് ഒരു ബ്രാവോ സുലു.
ബാംഗ്ളൂര്‍ മീറ്റ് മനോഹരമായി എന്നറിഞ്ഞതില്‍ സന്തോഷം. അതിനു വേണ്ടി കഷ്ടപ്പെട്ട എല്ലാവര്ക്കും അഭിനന്ദനങ്ങള്‍. പങ്കെടുത്ത എല്ലാവര്ക്കും അഭിവാദ്യങ്ങള്‍.
തഥാഗതന്റെ റിപ്പോര്‍ട്ടിലെ അവസാന വാചകം എനിക്കങ്ങിഷ്ടമായി. അതിനിന്നാ പിടിച്ചോ എന്റെ വക നര്മത്തൂവല്!!
മീറ്റ് ഒരു വന്‍ വിജയമായതില്‍ സന്തോഷം. പടങ്ങള്‍ ഇനിയും വരാനുണ്ട്. കാത്തിരിക്കുന്നു.
ഓടോ: പച്ചാളം തകര്‍ത്തു ബാംഗ്ലൂരില്‍ എന്ന് അവന്റെ മുഖത്ത് എഴുതി ഒട്ടിച്ചിട്ടുണ്ട്. മടങ്ങി വാടാ മോനേ എനിക്ക് നിന്നെ ഒന്ന് കാണണം. :-)
ബാംഗ്ലൂര്‍ മീറ്റ് നല്ല രീതിയില്‍ നല്ല്ല രീതിയില്‍ നടത്താന്‍ പരിശ്രമിച്ച അതിന്റെ എല്ലാ സംഘാടകര്‍ക്കും അഭിനന്ദനങ്ങള്‍.
പടം ഇനിയും കാണാന്‍ കിടക്കുന്നു.ബാക്കി പടങ്ങള്‍ പോരട്ടെ..
പച്ചാള്സ് ഇനി ബാംഗ്ലൂരില്‍ തന്നെ കുറ്റിയടിക്കുമോ?
ബാംഗ്ലൂര്‍ മീറ്റിന്റെ ചില പടങ്ങള്‍ ഇതാ:
http://picasaweb.google.com/shaanavaz/BangaloreMeetFewSnaps
ബഹറിന്‍ മീറ്റ് ആഗസ്റ്റ് 22 ന് നടക്കുന്നു
ആരെങ്കിലും വരുന്നോ
ബാജി - 39258308
മീറ്റ് കഴിഞ്ഞു.. പൂരം കഴിഞ്ഞ പറമ്പു പോലെ മനസ്സ് ഒഴിഞ്ഞു കിടക്കുന്നു.ഇന്നലെ വൈകുന്നേരം 10 മണിയോടെ മീറ്റിനെത്തിയ എല്ലാ അതിഥികളും മടക്ക യാത്രയായി. ദേവദാസ് ചെന്നൈയിലേക്കും കുറുമാന് കോയമ്പത്തൂരിലേയ്ക്കും കലേഷും പച്ചാളവും ഇക്കാസും കൊച്ചിയിലേയ്ക്കും കുമാര്‍ മുംബൈയിലേയ്ക്കും യാത്രയായി.. മിനിഞ്ഞാനു രാത്രി തന്നെ ബെന്നിയും വിനയനും സിജുവും ചെന്നൈയിലേയ്ക്ക് വണ്ടി കയറിയിരുന്നു..
ഇനിയും ഇതു പോലെ ഒരു മീറ്റ് എന്ന്???
നഗരത്തിന്റെ ഏതു ഭാഗത്തെത്താനും 20 കിലോമീറ്ററിനധികം ദൂരം ഇല്ലാത്തതു കൊണ്ട് നമുക്ക് തോന്നുമ്പോള്‍ എല്ലാം മീറ്റാം എന്ന് ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സ് പറയുമ്പോള്‍,ഇനിയും ഇതു പോലെ ഉള്ള മീറ്റുകള്‍ സംഘടിപ്പിക്കു,ഞങ്ങള്‍ വാരാം എന്ന് മറ്റു സ്ഥലങ്ങളില്‍ നിന്നും ഉള്ള ബ്ലോഗ്ഗെര്‍സ്..
ഞങ്ങള്‍ ഇനിയും നിങ്ങളെ ഒക്കെ ക്ഷണിക്കും.. ഇതു പോലെ സ്നേഹവും സന്തോഷവും പങ്കു വെയ്ക്കാന്‍..നിങ്ങളുടെ എല്ലാം സാന്നിദ്ധ്യം ഞങ്ങള്‍ക്കെന്നും ആവേശമായിരിക്കും...
നന്ദി നമസ്കാരം
ഹ..ഹ..ആ ഗ്രൂപ്പ് ഫോട്ടോയുടെ നടുക്ക് കയ്യും കെട്ടി നിക്കുന്ന പുലിക്കര്ഹമാണീ മീറ്റിന്റെ വിജയം..തഥോ അപ്പൊ എന്റെ ഡയറി :)
Post a Comment