Friday, January 26, 2007

പാവം പാവം അപരന്‍

പ്ലീസ്‌ ഒരു കദന കഥ കേട്ട്‌ ചിരിക്കുന്നവര്‍ ഹൃദയമില്ലാത്തവരാണേ...

ഒരു ഫോണ്‍ വിളി.

ചാത്തന്‍: നീ വരുന്ന വെള്ളിയാഴ്ച നാട്ടില്‍ പോകുന്നുണ്ടോ?

അപരന്‍: ഇല്ലാലൊ. നീ പോകുന്നുണ്ടോ?

ചാത്തന്‍: ആ പോകണമെന്നു വിചാരിക്കുന്നു. നീ പോകുന്നില്ലാന്ന് തീര്‍ച്ചയല്ലേ.

അപരന്‍: അതെ.... അല്ലാ ഞാന്‍ പോകുന്നുണ്ടോ എന്ന് അറിയാനെന്താ തിരക്ക്‌?
ഇതിപ്പോള്‍ രണ്ട്‌ മൂന്ന് തവണയായല്ലോ. ഇന്നേവരെ നമ്മള്‍ ഒരുമിച്ചൊന്നും നാട്ടില്‍ പോയിട്ടില്ലാലൊ.

ചാത്തന്‍: അ അ അതു ശരിയാ, എന്നാലും നമ്മളു ഒരേ നാട്ടുകാരായിട്ട്‌ ഒന്ന് ചോദിച്ചില്ലാന്നു വേണ്ട.

അപരന്‍: എന്നിട്ട്‌ ഞാന്‍ അഥവാ പോകുന്നുണ്ടെന്ന് പറഞ്ഞാല്‍ നീ പോകുന്നില്ലാ വെറുതെ ചോദിച്ചതാന്നല്ലേ പറയാറ്‌?

ചാത്തന്‍: അത്‌ അത്‌.. ഞാന്‍ അപ്പോള്‍ പോകാത്തതു കൊണ്ടല്ലേ

അപരന്‍: സത്യം പറ നമ്മള്‍ തമ്മില്‍ ഒരു തവണയല്ലേ നേരില്‍ കണ്ടിട്ടുപോലുമുള്ളൂ. എന്നിട്ടും എപ്പോഴും ഞാന്‍ പോകുന്നുണ്ടോന്നറിയുന്നതെന്തിനാ?

ചാത്തന്‍: അത്‌ പിന്നെ നിനക്ക്‌ വിരോധം ഒന്നും തോന്നരുത്‌. നീ എന്ന് നാട്ടില്‍ പോകാന്‍ തീരുമാനിച്ചാലും അന്ന് ഹര്‍ത്താലോ വാഹനപണിമുടക്കോ കല്ലേറോ കാണും ചുരുങ്ങിയപക്ഷം ആ പോകുന്ന ബസ്സിന്റെ ടയര്‍ വെടിതീര്‍ന്നെങ്കിലും പോകും. മുന്‍കൂട്ടി അറിയാന്‍ പറ്റുമെങ്കില്‍ എനിക്കാ ആഴ്ചയിലെ യാത്ര മാറ്റിവയ്ക്കാമല്ലോ...

അപരന്‍:.......................

മൊബൈലില്‍ കാള്‍ എന്‍ഡ്‌ ബട്ടണ്‍ ഉള്ളത്‌ എത്ര നന്നായി...