Wednesday, June 06, 2007

മീറ്റ് ചിത്രങള്‍


മീറ്റ് നടന്ന മണിപ്പാല്‍ കൌണ്ടിയ്ക്കു മുന്‍പില്‍ ബ്ലോഗ്ഗേര്‍സ്


സ്വാഗതം പറയുന്ന മഴനൂല്‍


മീറ്റ് ഉദ്ഘാടനം ചെയ്യുന്ന കിരണ്‍സ്





ഹോ എന്തിര് ഗ്ലാമറണ്ണാ


ശ്രീജിത്തും കുട്ടിച്ചാത്തനും


ശ്രീജിത്


തന്നെ പൊക്കി പറഞ്ഞ പതിനഞ്ചോളം ബ്ലോഗ്ഗേര്‍സിനു നന്ദി പറയുന്ന ശ്രീജിത്ത്


രന്‍‌ജിത്ത് (rr)


കുട്ടപ്പായി (ജെര്‍മ്മനിയില്‍ നിന്നും വന്നശേഷം കുട്ടപ്പായിയ്ക്കൊരു ബോറീസ് ബക്കര്‍ ലുക്ക്)


നളന്‍


തഥാഗതന്‍ ( പതിനഞ്ച് പേരെ പങ്കെടുപ്പിക്കാനുള്ള ഒരു ബുദ്ധിമുട്ടേ)


ഗാനരചയിതാവായ കുട്ടന്‍സ്


ബൊമ്മനഹള്ളിയിലെ എരുമകളെ കുറിച്ച് സംസാരിക്കുന്ന രാജെഷ് കെ പി ( അദ്ദേഹത്തിന്റെ കഥയാണ് )


രാജേഷ് കെ.പി



ചന്ദ്രക്കാറന്‍


അജിത്ത് അഥവാ ഗോവക്കാരന്‍ പെരേര



ആര്‍ദ്രം



കുട്ടിച്ചാത്തന്‍


ചന്ദ്രക്കാറനും മഴനൂലും

കിരണ്‍സും തഥാഗതനും


ദേവനുമായി ഫോണില്‍

Monday, June 04, 2007

എസ്‌ എല്‍ ആറില്‍ ചിത്രങ്ങള്‍ പിറക്കുമ്പോള്‍...

നാലാം മീറ്റു മുതല്‍ ചന്ത്രക്കാരന്റെ കാമറയില്‍ നോട്ടമിട്ടിരുന്ന ശ്രീജിത്തിന്‌ ഇന്നലെ (ജൂണ്‍ മൂന്ന്) നടന്ന മീറ്റിലാണ്‌ അതിലൊന്നു പണിയാന്‍ സാധിച്ചത്‌.

അദ്ദേഹത്തിന്റെ അതുല്യമായ കലാപാടവത്തിന്റെ സാക്ഷ്യപത്രമായൊരു ചിത്രം നിങ്ങള്‍ക്കായി സമര്‍പ്പിയ്ക്കുന്നു.

പ്രത്യേക ശ്രദ്ധയ്ക്ക്‌:

1) സമയം - ഉദ്ദേശം നാലരമണി
2) അന്തരീക്ഷം - തെളിഞ്ഞ ആകാശത്തില്‍ ജ്വലിയ്ക്കുന്ന സൂര്യന്‍
3) എടുത്ത/എടുക്കാന്‍ ഉദ്ദേശിച്ച ചിത്രം - നീലാകാശത്തില്‍ കൂട്ടമായ്‌ പറന്നു പോയ പക്ഷിക്കൂട്ടങ്ങള്‍
4) കാമറ - canon 350 d

-----------------

ചിത്രത്തിനായി ഇവിടെ ക്ലിക്കുക

-----------------

അരാധകര്‍ നിര്‍ബന്ധിയ്ക്കുകയാണെങ്കില്‍ ആ കരവിരുതില്‍ വിരിഞ്ഞ മറ്റു ചിത്രങ്ങളും പോസ്റ്റാം; നിര്‍ബന്ധിയ്ക്കണം.

അഞ്ചാം ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സ് മീറ്റ്

മണിപ്പാല്‍ കൌണ്ടി റിസോര്‍ട്ടില്‍ വെച്ച്, ഇന്നലെ (ജൂണ്‍ 3) അഞ്ചാം ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സ് മീറ്റ് നടന്നു. ബാംഗളൂരിലെ മിക്കവാറും എല്ലാ ആക്ടീവ് ബ്ലൊഗ്ഗേര്‍സും മീറ്റില്‍ പങ്കെടുക്കുകയുണ്ടായി.അമേരിക്കയിലേയ്ക്ക് പോകുന്ന പ്രിയപ്പെട്ട ബാംഗളൂര്‍ ബ്ലൊഗ്ഗെര്‍ ശ്രീജിത്തിനുള്ള യാത്രയയപ്പു കൂടെ ആയിരുന്നു ഈ മീറ്റ്

ബ്ലോഗ്ഗര്‍ മഴനൂലിന്റെ സ്വാഗത പ്രസംഗത്തോടെയാണ് ആരംഭിച്ച മീറ്റ് തുടര്‍ന്ന് കിരണ്‍സിന്റെ അദ്ധ്യക്ഷ പ്രസംഗത്തിലേയ്ക്കും പിന്നീട് സ്വയം പരിചയപ്പെടുത്തലിലേയ്ക്കും നീങ്ങി. ജെര്‍മ്മനിയില്‍ നിന്നും തിരിച്ചു വന്ന ബ്ലോഗ്ഗര്‍ കുട്ടപ്പായി “എന്റെ ജെര്‍മ്മന്‍ അനുഭവങ്ങള്‍” എന്ന പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. പിന്നീട്, മീറ്റില്‍ പങ്കെടുത്ത പതിനഞ്ചോളം അംഗങ്ങളും ശ്രീജിത്തിന് ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു. ശ്രീജിത്തിന്റെ മറുപടി പ്രസംഗത്തില്‍ ബ്ലോഗ്ഗിങ് കൊണ്ട് ലഭിച്ച സൌഹൃദങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍,അദ്ദേഹം വികാര നിര്‍ഭരനായി .

പിന്നീട് ഒരു മണിക്കൂര്‍ നേരം മുഴുവന്‍ അംഗങ്ങളും വളരെ ആക്റ്റീവ് ആയി പങ്കെടുത്ത അതീവ ഗൌരവതരമായ് ചര്‍ച്ച നടന്നു
ബ്ലോഗ്ഗിന്റെ ഇന്നത്തെ അവസ്ഥയായിരുന്നു ചര്‍ച്ചാ വിഷയം.ചര്‍ച്ചയ്ക്കിടയില്‍ ഞങ്ങള്‍ ,യാത്രാമൊഴി,ദില്‍ബാസുരന്‍, ഇബ്രു ,ബെന്നി എന്നിവരെ അങ്ങോട്ട് വിളിക്കുകിര്‍കയും അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയുണ്ടായി. എല്ലാ ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സിനും ഒരു പോലെ പ്രിയങ്കരനായ കുറുമാന്‍ ഞങ്ങളെ ഇങ്ങോട്ട് വിളിച്ച് ആശംസകള്‍ നേര്‍ന്നു.

ചര്‍ച്ചയ്ക്കൊടുവില്‍ കിരണ്‍സിന്റെ ഗാനാലാപനത്തോടെ മീറ്റ് ,ഈറ്റിലേയ്ക്ക് നീങ്ങി.ഡിന്നറിനു ശേഷം, വീണ്ടും ഇതു പോലെ ഉള്ള മീറ്റും ചര്‍ച്ചകളും സംഘടിപ്പിക്കാമെന്നു പ്രഖ്യാപിച്ച് കൊണ്ട് അംഗങ്ങള്‍ പെരുമഴയിലൂടെ വീടുകളിലേയ്ക്ക് നീങ്ങി..

മീറ്റ് ചിത്രങ്ങള്‍ കുട്ടിച്ചാത്തന്‍,ചന്ദ്രക്കാറന്‍,ആര്‍ദ്രം,ശ്രീജിത്ത്,കുട്ടപ്പായി എന്നിവര്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും..