Monday, June 04, 2007

അഞ്ചാം ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സ് മീറ്റ്

മണിപ്പാല്‍ കൌണ്ടി റിസോര്‍ട്ടില്‍ വെച്ച്, ഇന്നലെ (ജൂണ്‍ 3) അഞ്ചാം ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സ് മീറ്റ് നടന്നു. ബാംഗളൂരിലെ മിക്കവാറും എല്ലാ ആക്ടീവ് ബ്ലൊഗ്ഗേര്‍സും മീറ്റില്‍ പങ്കെടുക്കുകയുണ്ടായി.അമേരിക്കയിലേയ്ക്ക് പോകുന്ന പ്രിയപ്പെട്ട ബാംഗളൂര്‍ ബ്ലൊഗ്ഗെര്‍ ശ്രീജിത്തിനുള്ള യാത്രയയപ്പു കൂടെ ആയിരുന്നു ഈ മീറ്റ്

ബ്ലോഗ്ഗര്‍ മഴനൂലിന്റെ സ്വാഗത പ്രസംഗത്തോടെയാണ് ആരംഭിച്ച മീറ്റ് തുടര്‍ന്ന് കിരണ്‍സിന്റെ അദ്ധ്യക്ഷ പ്രസംഗത്തിലേയ്ക്കും പിന്നീട് സ്വയം പരിചയപ്പെടുത്തലിലേയ്ക്കും നീങ്ങി. ജെര്‍മ്മനിയില്‍ നിന്നും തിരിച്ചു വന്ന ബ്ലോഗ്ഗര്‍ കുട്ടപ്പായി “എന്റെ ജെര്‍മ്മന്‍ അനുഭവങ്ങള്‍” എന്ന പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. പിന്നീട്, മീറ്റില്‍ പങ്കെടുത്ത പതിനഞ്ചോളം അംഗങ്ങളും ശ്രീജിത്തിന് ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് സംസാരിച്ചു. ശ്രീജിത്തിന്റെ മറുപടി പ്രസംഗത്തില്‍ ബ്ലോഗ്ഗിങ് കൊണ്ട് ലഭിച്ച സൌഹൃദങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍,അദ്ദേഹം വികാര നിര്‍ഭരനായി .

പിന്നീട് ഒരു മണിക്കൂര്‍ നേരം മുഴുവന്‍ അംഗങ്ങളും വളരെ ആക്റ്റീവ് ആയി പങ്കെടുത്ത അതീവ ഗൌരവതരമായ് ചര്‍ച്ച നടന്നു
ബ്ലോഗ്ഗിന്റെ ഇന്നത്തെ അവസ്ഥയായിരുന്നു ചര്‍ച്ചാ വിഷയം.ചര്‍ച്ചയ്ക്കിടയില്‍ ഞങ്ങള്‍ ,യാത്രാമൊഴി,ദില്‍ബാസുരന്‍, ഇബ്രു ,ബെന്നി എന്നിവരെ അങ്ങോട്ട് വിളിക്കുകിര്‍കയും അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയുണ്ടായി. എല്ലാ ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സിനും ഒരു പോലെ പ്രിയങ്കരനായ കുറുമാന്‍ ഞങ്ങളെ ഇങ്ങോട്ട് വിളിച്ച് ആശംസകള്‍ നേര്‍ന്നു.

ചര്‍ച്ചയ്ക്കൊടുവില്‍ കിരണ്‍സിന്റെ ഗാനാലാപനത്തോടെ മീറ്റ് ,ഈറ്റിലേയ്ക്ക് നീങ്ങി.ഡിന്നറിനു ശേഷം, വീണ്ടും ഇതു പോലെ ഉള്ള മീറ്റും ചര്‍ച്ചകളും സംഘടിപ്പിക്കാമെന്നു പ്രഖ്യാപിച്ച് കൊണ്ട് അംഗങ്ങള്‍ പെരുമഴയിലൂടെ വീടുകളിലേയ്ക്ക് നീങ്ങി..

മീറ്റ് ചിത്രങ്ങള്‍ കുട്ടിച്ചാത്തന്‍,ചന്ദ്രക്കാറന്‍,ആര്‍ദ്രം,ശ്രീജിത്ത്,കുട്ടപ്പായി എന്നിവര്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും..

7 comments:

തഥാഗതന്‍ said...

അഞ്ചാം ബാംഗളൂര്‍ ബ്ലൊഗ്ഗേര്‍സ് മീറ്റ്

ശാലിനി said...

ശ്രീജിത്തെന്നാണ് പോകുന്നത്?

ഫോട്ടോകളിടൂ

കുഞ്ഞന്‍സ്‌ said...

കുട്ടപ്പായി ജര്മനിയില് നിന്ന് പ്രബന്ധമല്ലാതെ വേറെ ഒന്നും കൊണ്ടുവന്നില്ലേ.. ശ്രീജിത്തേ happy journey... എന്നാ പോണേ?
ഓ.ടോ. ഞാന് ഈ കണ്ട നല്ല മീറ്റുകളൊക്കെ മിസ്സുവാണല്ലോ :(

ചില നേരത്ത്.. said...

അമേരിക്കായിലോട്ട് പോകുന്ന ശ്രീജിത്തിന് ആശംസകള്‍!!
ബാംഗ്ലൂരില്‍ തന്നെയുണ്ടായിരുന്ന ജിതു എന്ന പഴയബ്ലോഗര്‍ മീറ്റ് അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.പുള്ളിക്കാരന്‍ അഹമ്മദാബാദ് വഴി വന്ന് ഇപ്പോള്‍ ബാംഗ്ലൂരില്‍ സെറ്റില്‍ ആയിരിക്കുന്നു.
ഈ വിവരം ഫോണ്‍ ചെയ്തപ്പോള്‍ അറിയിക്കാന്‍ വിട്ട് പോയി. എന്റെയും ദില്‍ബന്റെയും നിര്‍ദ്ദേശങ്ങള്‍ ആരാഞ്ഞതിന് പ്രത്യേകം നന്ദിയും അറിയിക്കുന്നു. ആഗസ്റ്റ് മാസത്തില്‍ ഒരു മീറ്റ് വെക്കുകയാണെങ്കില്‍ ഒന്നു പങ്കെടുക്കാമായിരുന്നു. നാട്ടില്‍ വരുമ്പോള്‍ ഒരു മീറ്റിലെങ്കിലും പങ്കെടുക്കുക ഒരു ശീലമായിരിക്കുന്നു :)

ദില്‍ബാസുരന്‍ said...

ഞാന്‍ തന്ന് നിര്‍ദ്ദേശങ്ങളുടെ കൂട്ടത്തില്‍ ഒരെണ്ണം പറയാന്‍ വിട്ടു. ശ്രീജിത്ത് അമേരിക്കയില്‍ പോയി സിങ്കപ്പൂര്‍ ഡോളര്‍ ആയി മടക്കി അയച്ച് തരാം എന്നും പറഞ്ഞ് കാശ് കടം ചോദിക്കും, കൊടുക്കരുത് എന്ന്. ആരെങ്കിലും കടം കൊടുത്ത് പോയിട്ടുണ്ടെങ്കില്‍ അവന്‍ രാജ്യം വിടും മുമ്പ് തിരിച്ച് വാങ്ങിയാല്‍ നിങ്ങള്‍ക്ക് നല്ലത്.

കുട്ടിച്ചാത്തന്‍ said...

ദില്‍ബൂ ഇന്നലെ മീറ്റിനിടയിലു എന്നോടൊരു ചോദ്യം നിനക്കു സ്വന്തായി ഒരു ബൈക്കൊന്നും വേണ്ടേന്ന്..

അപ്പോഴേ കാര്യം പിടികിട്ടി. ആ ചടാക്ക് സാധനം കടലു കടയ്ക്കും മുന്‍പ് ന്റെ തലേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമാന്ന്.. സമ്മതിക്ക്വോ?

ആ കാര്യം കൂടി എല്ലാവരും ഒന്ന് ശ്രദ്ധിച്ചേക്കണേ... വെറുതേ തരാംന്ന് വരെ പറഞ്ഞ് കളഞ്ഞേക്കും അവന്‍.

വാങ്ങിയാ കുടുങ്ങി. ട്രാഫിക്പോലീസ് പിന്നീന്നു മാറൂല.പറഞ്ഞില്ലാന്നു വേണ്ട.

കലേഷ്‌ കുമാര്‍ said...

meet miss aayi :(
njan maldives vare poyirunnu - mobile kondu poyirunnilla. 1st June tirich varendiyirunnatha. Ticket confirm aayirunnilla. tirich ethiyath 3rd June na.

All the best to Sreejith.