Thursday, July 19, 2007

മലയാളം ബ്ലോഗേഴ്സിനിതാ SMS ഗ്രൂപ്പും

ഗൂഗിളിലും യാഹുവിലും ഒക്കെ ഗ്രൂപ്പുകളുണ്ടാക്കി അതില്‍ ജോയിന്‍ ചെയ്താണല്ലോ ഇത്രയും നാളും ലോകത്തിലെ മലയാള ബ്ലോഗേഴ്സെല്ലാവരും തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നത്. ബാംഗ്ലൂര്‍ബ്ലോഗേഴ്സ് , ഹൈദരബാദലു വിശേഷഗളു ഒക്കെ ആ ഇനത്തില്‍പ്പെട്ടവയാണ്.

എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്കു വെറും മൂന്നു രൂപാ ചെലവില്‍ ഇന്ത്യയിലെ എല്ലാ മലയാളബ്ലോഗേഴ്സുമായും ആശയവിനിമയം നടത്താം.

അതെങ്ങനെയെന്നല്ലേ ?ഓരോ സ്റ്റെപ്പായി ഞാന്‍ പറയാം. ആദ്യമായി മൊബൈല്‍ ഫോണ്‍ ഒന്നു കയ്യിലെടുത്തു പിടിച്ചോളൂ. ( ബാലന്‍സ് ഉണ്ടായിരിക്കണേ )

Step 1: മുഴുവന്‍ ക്യാപ്പിറ്റല്‍ ലെറ്ററില്‍ ഇതുപോലെ എസ് എം എസ് ചെയ്യുക. REG to 9845398453
ഇപ്പോള്‍ നിങ്ങള്‍ക്കു ഒരു മെസ്സേജ് ലഭിക്കും. അതില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന പാസ് വേര്‍ഡ് ഉപയോഗിച്ച് ഈ സൈറ്റില്‍ കയറി (മൈ ടുഡേ എന്ന സൈറ്റില്‍ നിന്നാണു നമുക്കു ഈ സേവനം ഉപയോഗിക്കുവാന്‍ സാധിക്കുന്നത്. ) രജിസ്റ്റര്‍ ചെയ്യുക.
http://www.mytoday.com/

Step 2:
രജിസ്റ്റര്‍ ചെയ്തതിനു ശേഷം START MALBLOGGERS എന്നു 757585 നമ്പറിലേക്കു എസ് എം എസ് ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്കു ഇതുപോലെ ഒരു എസ് എം എസ് ലഭിക്കും.

Welcome to MALBLOGGERS. To publish, sms PUB MALBLOGGERS message to 757585. To stop receiving updates, sms STOP MALBLOGGERS to 757585.

Step 3: ഇപ്പോള്‍ നിങ്ങള്‍ മല്‍ബ്ലോഗേഴ്സ് മോബില്‍ അംഗമായി ക്കഴിഞ്ഞു.
For More Details: http://pub.mytoday.com/help/index.php

Step 4: ഉപയോഗം: നിങ്ങള്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തതു പോലെ പലരും ഈ മോബില്‍ രജിസ്റ്റര്‍ ചെയ്തു കാണുമല്ലോ. ആ രജിസ്റ്റര്‍ ചെയ്തവരാരെങ്കിലും ഈ മോബിലേക്കു മെസ്സേജ് അയച്ചാല്‍ ആ മെസേജ് ഈ മോബില്‍ ജോയിന്‍ ചെയ്ത എല്ലാവര്‍ക്കും അപ്പോള്‍ തന്നെ ലഭിക്കും.

Step 5: എങ്ങനെയാണു ഞാന്‍ മോബിലേക്കു മെസേജ് അയക്കുക ?
PUB MALBLOGGERS Hi We r decided to meet 2morrow. എന്ന ഫോര്‍മാറ്റില്‍ 757585 ലേക്കു എസ് എം എസ് അയച്ചാല്‍ മതിയാകും. ആര്‍ക്കെങ്കിലും ഈ മെസേജിനു മറുപടി അയക്കണമെങ്കില്‍ ഇതേ ഫോര്‍മാറ്റില്‍ തന്നെ 757585 ലേക്കു എസ് എം എസ് അയച്ചാല്‍ മതിയാകും. ഓര്‍ക്കുക PUB MALBLOGGERS എന്നതാണു മല്‍ബ്ലോഗേഴ്സിനെ സൂചിപ്പിക്കുന്നത്.

757585 ലേക്കു നിങ്ങള്‍ അയക്കുന്ന ഓരോ മെസേജിനും 3 രൂപാ നിരക്കായിരിക്കും. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാനായി അയക്കുന്ന മെസേജിനു ലോക്കല്‍ മെസേജിന്റെ പൈസയേ പോവുകയുള്ളു.

എന്തിനിനി സംശയിക്കണം. ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യൂ... മൊബൈല്‍ ഗ്രൂപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറൂ. വെറും മൂന്നു രൂപായ്ക്കു പല ആളുകള്‍ക്കു മെസേജ് അയക്കുക എന്നത് ഒരു നല്ല കാര്യമല്ലേ?

താങ്ക്സ് മൈ ടുഡേ !!!!!!!

For More Details Contact MALBLOGGERS mob Owner: 09986489760

3 comments:

ഉറുമ്പ്‌ /ANT said...

ഈ നല്ല സംരംഭത്തിന് എന്റെ വക തേങാ............................

കൃഷ്‌ | krish said...

സംഗതികള്‍ കൊള്ളാം. ഇത് ബെങ്കളൂരു ബ്ലോഗേര്‍സിനുമാത്രമായ ഗ്രൂപ്പ് ആണോ, അതോ ഇന്ത്യയിലെ എല്ലാ മല്ലു ബ്ലോഗേര്‍സിനുമുള്ളതോ.
ഈ paid SMS-ല്‍ പരസ്യവും ചേര്‍ത്തിരിക്കുമല്ലേ.

പക്ഷേ തീര്‍ത്തും സൌജന്യമായി SMS സേവനം നല്‍കുന്ന ഒരു സംരഭത്തെക്കുറിച്ച് ഒരു ലേഖനം ‘ദി ഹിന്ദു’വില്‍ വായിച്ചിരുന്നു. അതില്‍ SMS ന്റെ പകുതി സ്ഥലം പരസ്യത്തിനായി ഉപയോഗിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. വായിക്കാം. ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്:

http://www.hindu.com/2007/07/14/stories/2007071462362000.htm

ഈ സേവനം നര്‍കുന്ന കമ്പനിയെക്കുറിച്ചും സേവനത്തിനെ വിശദാംശങ്ങളും ഇവിടെ കാണാം:
http://www.160by2.com/send-sms.aspx


കൃഷ്.

Malayalee said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com