Saturday, March 10, 2007

വീണ്ടും അപരന്‍ സ്പീക്കിംഗ്‌

ട്‌ര്‍ണീം ട്‌ര്‍ണീം....

ചാത്തന്‍: ഹലോ ആരാ?

അപരന്‍: ആരാന്ന് ഞാന്‍ പറഞ്ഞറിയിക്കണം അല്ലേഡാ?

ചാത്തന്‍: നാട്ടീന്നാന്ന് മനസ്സിലായി.ഈ നമ്പറ്‌ പരിചയമില്ലാലൊ?

അപരന്‍: ശബ്ദം കേട്ടിട്ട്‌ മനസ്സിലായില്ലേ.

ചാത്തന്‍: ഓ നീയായിരുന്നോ, എന്താ ഇത്ര അത്യാവശ്യമായിട്ട്‌ വിളിച്ചത്‌, വല്ല വിശേഷവുമുണ്ടോ? നിന്റെ കല്യാണം വല്ലതും ഉറപ്പിച്ചാഡേയ്‌?

അപരന്‍: അതേടാ വിശേഷമുണ്ട്‌, ഇവിടല്ല അവിടെ ഞാന്‍ അങ്ങ്‌ തിരിച്ച്‌ വന്നിട്ട്‌. ഒരുത്തനെ ആശുപത്രീല്‍ കൊണ്ടുപോകാനുണ്ട്‌.

ചാത്തന്‍: അയ്യോ അടുത്ത ആഴ്ച ഞാന്‍ നാട്ടിലേക്ക്‌ പോകുന്നുണ്ടെന്ന് പറഞ്ഞില്ലേ. ഈയാഴ്ച ഹര്‍ത്താലുണ്ടാകാന്‍ ചാന്‍സുണ്ടെന്നും അടുത്ത ആഴ്ച നമ്മള്‍ക്ക്‌ ഒരുമിച്ച്‌ പോകാമെന്നും ഇന്നലേം കൂടി ഞാന്‍ പറഞ്ഞിരുന്നതല്ലേ. അത്‌ കേള്‍ക്കാതെ നീ ചാടിക്കേറിപ്പോയതെന്തിനാ? അല്ലാ ഹര്‍ത്താലുണ്ടായിരുന്നോ?

അപരന്‍: ദുഷ്ടാ, ആ കരിനാക്കെടുത്ത്‌ വളയ്ക്കല്ലേ വളയ്ക്കല്ലേ ന്ന് ഒരു നൂറ്‌ പ്രാവശ്യം ഞാന്‍ പറഞ്ഞതാ.

ചാത്തന്‍: ഹെന്ത്‌ കരിനാക്ക്‌? നാട്ടില്‍ ഒരുത്തനെ തട്ടീട്ടുണ്ടെന്നും കുറേക്കാലമായി ഹര്‍ത്താലൊനും ഇല്ലാത്തതു കൊണ്ട്‌ ഈ ആഴ്ചയിലെപ്പോഴെങ്കിലുമായി ഒന്ന് കാണാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂട്ടിപ്പറഞ്ഞ്‌ തന്നതാ ഇപ്പോള്‍ കുറ്റം? അപ്പോള്‍ ഹര്‍ത്താല്‍ എങ്ങനെ ആസ്വദിച്ചാ?

അപരന്‍: നീ എന്നേം കൊണ്ടേ പോകൂ അല്ലേഡാ, അമ്പലങ്ങള്‍ പോലും തുറന്നില്ല. ടിവി കണ്ട്‌ കണ്ട്‌ മരിച്ചു.

ചാത്തന്‍: അത്‌ ശരി അപ്പോ നിന്റെ ഒരുദിവസത്തെ പെണ്ണ്‌ കാണലും വെള്ളത്തിലായി അല്ലേ? എനിക്കതങ്ങിഷ്ടപ്പെട്ടു.

അപരന്‍: പെണ്ണ്‌ കാണലോ ആര്‌ ഞാനോ, നിന്നോടാരാ ഇല്ലാത്തതെല്ലാം പറഞ്ഞ്‌ തരുന്നത്‌?ആരോ വിളിക്കുന്നുണ്ടെന്ന് തോന്നുന്നു, ഇനി തിരിച്ചെത്തീട്ട്‌ കാണാം വെക്കട്ടെ..

ചാത്തന്‍ മനോഗതം-- തത്‌കാലം തടിതപ്പി. ഇനിപ്പോ അവനെ കാണാതെ ഒന്ന് രണ്ട്‌ ആഴ്ച മുങ്ങി നടക്കണം.--