Wednesday, August 16, 2006

മീറ്റില്‍ കാണാത്തത്

സ്ഥലം: മഴനൂലിന്റെ വസതി.
സമയം: മീറ്റിനു മുന്‍പ്.
ചിത്രത്തില്‍ കാണുന്നത് മഴനൂല്‍ കുടിച്ച് വറ്റിച്ച കുപ്പികള്‍. ഈ കാര്‍ട്ടനില്‍ കാണുന്നത് കൂടാതെ ചുറ്റും കാണുന്ന അലമാരയ്ക്കുള്ളില്‍ ഉള്ളതും ഇത് തന്നെ. വെളിച്ചക്കുറവ് മൂലം എന്റെ മൊബൈലില്‍ ഇത്രയേ പതിഞ്ഞുള്ളൂ.

സ്ഥലം: ചന്ദ്രക്കാറന്റെ വസതി.
സമയം: മീറ്റിനു ശേഷം.
ചിത്രത്തില്‍ കാണുന്നത് ചന്ദ്രക്കാറന്‍ കുടിച്ച് വറ്റിച്ച കുപ്പികള്‍. മീറ്റ് കഴിഞ്ഞ് ചന്ദ്രക്കാറന്റെ വീട്ടില്‍ ചെന്ന് എന്നോടും കുമാരേട്ടനോടും, ചന്ദ്രക്കാറനോടും കത്തി വച്ചതോടുകൂടി മഴനൂലിന്റെ കെട്ടിറങ്ങി. എനിക്കിനിയും വേണം എന്നു പറഞ്ഞ മഴനൂല്‍ കരച്ചില്‍ തുടങ്ങി. പുലര്‍ച്ചെ രണ്ട് മണിക്ക് ഏത് ബാര്‍ തുറന്നിരിക്കുന്നു? അവസാനം ചന്ദ്രക്കാറന്‍ കുടിച്ച് ബാക്കി വച്ച കുപ്പികള്‍ എടുത്ത് അതില്‍ നിന്നും തുള്ളികളായി ശേഖരിച്ച്, മഴനൂല്‍ ഒരു കോക്ക്‍ടെയില്‍ പെഗ് ഉണ്ടാക്കിക്കുടിച്ച് സമാധാനപ്പെട്ടു. ഈ ശുഷ്കാന്തി എല്ലാക്കാര്യത്തിലും കണ്ടിരുന്നെങ്കില്‍ ...

12 comments:

Unknown said...

കലക്കി ശ്രീജീ,
ഫോട്ടോ എടുക്കുന്നതിലുള്ള താങ്കളുടെ ആത്മാര്‍ത്ഥത എല്ലാ കാര്യത്തിലും....

(ഞാന്‍ ഓടി!)

Rasheed Chalil said...

ബാഗ്ലൂര് വാറ്റിന്റെ മീറ്റ് ആയിരുന്നോ എന്നു ഞാന്‍ ചോദിക്കും എന്ന് ശ്രീജിത്ത് കരുതിയെങ്കില്‍ തെറ്റി. അത് എനിക്കറിയില്ലേ..

ഫോട്ടോ അസ്സലായി.. കണ്ടാല്‍ കൈവിറച്ചിരുന്നു എന്നുപറയില്ല..

-B- said...

വെള്ളം വെള്ളം സര്‍വത്ര. :)

ഈ ബാംഗ്ലൂരുകാര്‍ ഇതെന്താ സെപ്റ്റംബര്‍ 11 മോഡല്‍ വല്ലതും പ്ലാന്‍ ചെയ്യുന്നുണ്ടോ? ടെമ്പ്ലേറ്റിലെ ആ ഫ്ലൈറ്റിന്റെ പോക്ക് കണ്ടിട്ട്...

Kumar Neelakandan © (Kumar NM) said...

നാറ്റിച്ചേ അടങ്ങൂ അല്ലേ ശ്രീജീ?

മുസ്തഫ|musthapha said...

ഇത്തിരിവെട്ടം “..ഫോട്ടോ അസ്സലായി.. കണ്ടാല്‍ കൈവിറച്ചിരുന്നു എന്നുപറയില്ല..” കലക്കന്‍.

Visala Manaskan said...

മര്യാദക്ക് ഡീസന്റായി ജീവിക്കാന്‍ നിങ്ങളൊന്നും സമ്മതിക്കില്ലാ..ല്ലേ??

Rasheed Chalil said...

അഗ്രജന്‍ ചേട്ടാ അത് ഇത്തിരിവെട്ടത്തുനിന്നാല്ല... ഒത്തിരിവെട്ടത്തുനിന്നു വന്നതാ..

എവിടെ കലേഷ് ഭായി... എവിടെ മറ്റുയൂ യെ ഇ കൂടെപിറപ്പുകള്‍.. കുടിയില്ലാത്ത വലിയില്ലാത്ത (ആവോ)യൂയേ ഇ മീറ്റിനെ കുറിച്ച് പറയൂ... ദില്‍ബൂ പറഞ്ഞുകൊടുക്കൂ പ്ലീസ്.. പിന്നീട് നമുക്ക് ഒരുമിച്ച് ഓടാം..

Unknown said...

കുടിയും വലിയുമില്ലാത്ത് യു ഏ ഇ മീറ്റോ? ഇത്തിരി വെട്ടം മാഷേ, ഇങ്ങള്‍ക്ക് വല്ല കിയാലുമുണ്ടോ? അടുത്തത് ‘ബാരക്കൂഡ‘യില്‍ വെച്ച് സ്ത്രീജന-ശിശുജന വിമുക്തമായ ഒരു അര്‍മ്മദിക്കല്‍ മീറ്റാണെന്നോക്കെയാണ് അന്ന് കേട്ടത്. പിന്നെ കുറുമാനൊക്കെ ഇങ്ങ് വരും അപ്പോഴേക്ക്. മദ്യ വിരുദ്ധം എന്നൊക്കെ പറഞ്ഞ് നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കല്ലേ...

സഞ്ചാരി said...

ഇതുപോലുള്ള സാധണങ്ങളൊക്കെ കോക്റ്റേല്‍ പരുവത്തില്‍ കുടിച്ചാല്‍ ആ കുടലെന്തിനു കൊള്ളും.

---------------------------------
ഒരു സഹായം.
ശ്രീജിത്തെ, ഞാന്‍ എത്ര ശ്രമിച്ചിട്ടും തനിമലയാളത്തിലും,ചിന്തയിലും,പിന്മൊഴികളിലും പോസ്റ്റ് പബ്ലിഷ് ചെയ്യന്‍ പറ്റുന്നില്ല ഒന്നു സഹായിക്കാമൊ? ചിത്രവും,പോസ്റ്റും തയ്യാറക്കിട്ടു കുറെ കളി കളിച്ചു നോക്കി നോ രക്ഷ.
അതു കൂടതെ കൈരളി റ്റിവി കാണാന്‍ പറ്റുന്നില്ല.എന്റെ നെറ്റ് കണ്‍ക്ഷ്ണ്‍ broadband 512 kbps (54.0 Mbps).
E-mail nadeeme4u@hotmail.com
iryanadi@yahoo.com.in

അത്തിക്കുര്‍ശി said...

ശ്രീ..

ബ്ലൊഗിനു പുറത്ത്‌ ആരും കാണെണ്ട! ഭൂലോക കൂട്ടായ്മ പിന്നെ "കുടിയായ്മ" യാണെന്നൊക്കെ പറഞ്ഞു പരത്തിയേക്കും.

തിരുത്ത്‌-
ചിത്രം1: മീറ്റ്‌ നടത്തിയ സ്തലത്തുനിന്നും കി.മികള്‍ ദൂരെയുള്ള ഒരു ബാറിനു വേളിയിലെ ട്രാഷ്‌ കാന്‍.

ചിത്രം2: ഉപ്ഭോക്താവിനെയും കാത്ത്‌! ഓ, ഈ മീറ്റ്‌ കാരണം ഒരു എണ്ണതേച്ചു കുളിയും മുടങ്ങി

നിങ്ങള്‍ ഉദ്യാനനഗരിയിലെ ബ്ലൊഗ്ഗെര്‍സ്‌ എല്ലാം 'ഫെല്ലൊസിപ്പു'മായി നടക്കുന്ന 'ഗ്ലാസ്സ്‌മേറ്റ്‌'കളാണല്ലേ! ഗൊത്തില്ല സാമീ...

Sreejith K. said...

സഞ്ചാരീ, തനിമലയാളത്തിലും, ചിന്തയിലും, പിന്മൊഴികളിലും പോസ്റ്റ് പബ്ലിഷ് ചെയ്യുക എന്നത് കൊണ്ട് ഉദ്ദേശിച്ചത് മനസ്സിലായില്ല. താങ്കളുടെ പോസ്റ്റ് അവിടെ വരുന്നില്ല എന്നാണോ? തനിമലയാളത്തിലും മറ്റ് ഫീഡ് അഗ്രഗേറ്ററുകളിലും പുതിയ ഒരു പോസ്റ്റ് വരാന്‍ ഒന്നിലധികം മണിക്കൂറുകള്‍ എടുത്തേക്കാം. കുറച്ച് ക്ഷമ കാണിക്കൂ. രണ്ട്-മൂന്ന് മണിക്കൂറുകള്‍ക്കകവും ഒന്നും സംഭവിച്ചില്ലെങ്കില്‍ തനിമലയാളം ടീമിന് techhelp@thanimalayalam.com എന്ന വിലാസത്തില്‍ ഒരു മെയില്‍ അയച്ചാല്‍ മതിയാകും.

കൈരളി കാണാന്‍ ആകുന്നില്ല എന്ന് പറഞ്ഞതും മനസ്സിലായില്ല. ഓണ്‍ലൈന്‍ ആയി കാണാന്‍ പറ്റുന്നില്ല എന്നാണോ? അത് ബ്ലോഗുകളുംമായി ബന്ധപ്പെട്ട ഒരു വിഷമയല്ലല്ലോ. എങ്കിലും താങ്കള്‍ക്ക് സഹായം വേണമെങ്കില്‍, അതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ (അതിപ്പോള്‍ ഫ്രീ അല്ലാത്തതിനാല്‍ എനിക്ക് നോക്കാന്‍ ആകുന്നില്ല) കമന്റായോ മെയിലായോ അറിയിക്കൂ. എന്റെ വിലാസം sreejithk2000@gmail.com

വിദേശി said...

thumba..chanagitheeeeeeeee,,,,,,,,,,