Wednesday, October 25, 2006

--ഒക്ടോബര്‍ ഫെസ്ട്‌--

സുഹ്രുത്തുക്കളേ,

ഐ ടി സിറ്റി എന്ന പേരില്‍ അറിയപ്പെടുന്ന ബാംഗ്ലൂരിനു മറ്റൊരു പേരു കൂടിയുണ്ട്‌, ഗാര്‍ഡന്‍ സിറ്റി. ഒരു പറ്റം കമ്പ്യൂട്ടര്‍ ഗീക്കുകളും കൂറ്റന്‍ ചില്ലുമേടകളും ആദ്യം പറഞ്ഞ പേരിനു തെളിവായി കാണിക്കാനുണ്ടെങ്കില്‍, വഴിനീളെ കാണുന്ന മരങ്ങളും, വര്‍ഷാവര്‍ഷ്ഷം നടത്തിപ്പോരുന്ന ഫ്ലവര്‍ ഷോകളും രണ്ടാമത്തെ പേരിനെ സാധൂകരിക്കുന്നു.

നല്ല രണ്ടു പേരുകളുള്ളപ്പോള്‍ ഒരല്‍പം തിരിഞ്ഞ പേരും വേണ്ടേ? ഉണ്ടല്ലോ, പബ്‌ സിറ്റി. തെളിവു വേണോ, എല്ലാ നൂറു മീറ്ററിലും ഒരു മദ്യശാല, അല്ലെങ്കില്‍ ഒരു റീട്ടേല്‍ ഷാപ്‌, നഗരത്തിന്റെ ഹൃദയഭാഗങ്ങളില്‍ നല്ല അഴകുള്ള പബ്ബുകള്‍, അതില്‍ നിന്നും എല്ലായിപ്പോഴും അകത്തേക്കും പുറത്തെക്കും ഒഴുകുന്ന യുവാ-യുവതികള്‍, കണ്ണിനും സുഖം വയറിനും സുഖം തലക്കും സുഖം, പിന്നെ ദിവസവും രണ്ടെണ്ണം വിട്ടാല്‍ ഹാര്‍ട്ട് അറ്റാക്ക്‌ വരില്ലത്രേ.

അങ്ങനെ പേരെടുത്ത ബാംഗ്ലൂര്‍ ഒന്നുറങ്ങിപ്പോയോ എന്നു പബ്ബുടമകള്‍ക്കൊരു സംശയം. ഉറക്കം തൂങ്ങുന്ന നാട്ടിന്‍പുറങ്ങളെ ഉണര്‍ത്താന്‍ ഉത്സവങ്ങള്‍ നടത്തുമല്ലോ, അതു പോലെ ഒരു മദ്യഉത്സവം വരുന്നു --ഒക്ടോബര്‍ ഫെസ്ട്‌-- സംഗതി നടക്കുന്നത്‌ പാലസ്‌ ഗ്രൌണ്ടില്‍, തീയതികള്‍ ഈ മാസം 27, 28, 29. 27 വെള്ളിയാഴ്ച 4 മണി മുതല്‍ക്കു തുടങ്ങുന്ന ആഘോഷപരിപാടികളില്‍ ബിയര്‍ ഒഴുക്കിനു പുറമേ, റൊക്ക്ഷോ, ബോഡി ആര്‍ട്‌, പലതരം ഗെയിംസു തുടങ്ങിയവ കാണും.

ജര്‍മ്മനിയില്‍ ഇതുപോലൊന്നു നടത്തി അദ്ഭുതവിജയം നേടിയത്‌ ഇവിടെയും ആവര്‍ത്തിക്കുകയാണ്‌ സംഘാടകരുടെ ശ്രമം. ഇന്‍ഡ്യയില്‍ ബാംഗ്ലൂര്‍ തിരങ്ങെടുത്തതിന്റെ കാരണം നേരത്തേ വിവരിച്ചുവല്ലോ. ഒരാള്‍ക്കു 350 രൂപയാണ്‌ എന്‍ട്രി ഫീസ്‌, ബൂലോകവാസികള്‍ ഒന്നാഞ്ഞുപ്പിടിച്ചു ഇതൊരു മഹാവിജയം ആക്കണമെന്നാണ്‌ എന്റെ ആഹ്വാനം. ഈ വിവരം കേട്ട കുറച്ചു ബൂലോകര്‍ മറ്റൊരു ബാംഗ്ലൂര്‍ മീറ്റിനുള്ള വട്ടം കൂട്ടല്‍ തുടങ്ങിയെന്നാണ്‌ അറിഞ്ഞത്‌.

ബാംഗ്ലൂര്‍ വിശേഷങ്ങളുടെ ഈ എപിസോഡ്‌ ഇവിടെ പൂര്‍ണ്ണമാകുന്നു... :)

http://www.thegreatindianoctoberfest.com/beer.htm

9 comments:

ചില നേരത്ത്.. said...

ഒക്റ്റോബര്‍ വിപ്ലവം നടക്കുമോ അവിടെ?

Sreejith K. said...

ആളൊന്നുക്ക് മുന്നൂറ്റി അന്‍പത് രൂപയോ. ഓഹ് മൈ ഗാഡ്. കുട്ടപ്പായിയേ, എങ്ങിനെ ഉണ്ടാക്കുമെഡേ കായ്യ്? നമുക്ക് ബസ്സ് സ്റ്റാന്റില്‍ ഒക്കെ ആളുകള്‍ കൊണ്ട് നടക്കുന്ന പോലെ ഒരു കാര്‍ഡും ആയി ഇറങ്ങിയാലോ പിരിക്കാന്‍. ഇതാ ഒരു സാമ്പിള്‍.
***
സ്നേഹം നിറഞ്ഞ ബ്ലോഗ് നിവാസികളേ,

ബാംഗ്ലൂരില്‍ താ‍മസിച്ച് ബ്ലോഗുന്ന ചില നിരാലംബരും, കാശിന് ക്ഷാമമുള്ളവരും, സര്‍വ്വോപരി ബാച്ചിലേര്‍സുമായ ചില കുസുമവദനമോഹസുന്ദരന്മാരായ ചെറുപ്പക്കാര്‍ക്ക് ഒരു നല്ലനടപ്പ് ഫെസ്റ്റിനു പോകാനുള്ള സഹായം നല്‍കി സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.
***
താഴെ ഏതെങ്കിലും പേരുകേട്ട ആളിന്റെ പേരും വിലാസവും വയ്ക്കാന്‍, ഒരു വിശ്വാസ്യതയ്ക്ക്. അത് ആരുടെ വേണമെന്ന് നമുക്ക് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം.

വേഗം കാര്‍ഡ് അടിക്കാനുള്ള പരിപാടി നോക്ക്. നമ്മുടെ ലിക്വര്‍ ലോറികളായ മദ്യനൂലും വര്‍ണ്ണമേഘവും ഒക്കെ എവിടെടേ, കാണാനില്ലല്ലോ. മദ്യം എന്നത് പോയിട്ട് മ എന്ന് കേട്ടാല്‍ മതിയായിരുന്നു രണ്ടിനും ചാടി വീഴാന്‍. ഇപ്പോഴെന്തു പറ്റി?

ഉത്സവം : Ulsavam said...

ശ്ശോ ബിയര്‍ പബ്ബ് എന്നൊക്കെ പറഞ്ഞ് കൊതിപ്പിക്കല്ലേ കുട്ടപ്പായി...

ബാംഗ്ലൂര്‍ ബാച്ചികളേ നിങ്ങള്‍ പങ്കെടുത്ത് പരിപാടി ഗംഭീരമാക്കൂ...

ശ്രീജിയെ എതായാലും കാറ്ഡ് ഇട്ടതല്ലേ ഒരു 1000 യെന്‍ പിടിച്ചോ...

Unknown said...

ശ്രീജി,
ഇത് മിസ്സാക്കല്ലേ മോനേ.. തെണ്ടിയിട്ടായാലും പണമുണ്ടാക്കി പോ. കഴിഞ്ഞ ഒക്ടോബറില്‍ ഞാനും കൂട്ടുകാരും പോയി തമര്‍ത്തി.

വാണിംഗ്: വെള്ളമടിയ്ക്കാത്തവരാണെങ്കില്‍ വലിയ തോതിലുള്ള ആര്‍മ്മാദം പ്രതീക്ഷിക്കണ്ട. :-(

Kiranz..!! said...

ദാസനും വിജയനുമാണു ലോകത്തിലെ ആകെയുള്ള സി ഐ ഡികള്‍ എന്നു വിചാരം ഖത്തറില്‍ എത്തിയതോടെ മാറിക്കിട്ടി.,സിഐഡി മഹാന്മാരെ പേടിച്ച് ലൈസന്‍സ് ഉള്ളവനും ഇല്ലാത്തവനും പാത്തും പതുങ്ങിയും ഇരുന്ന് വെള്ളമടിക്കുന്ന സുന്ദരമായ കാഴ്ച കണ്ടിട്ടാണു ബാംഗ്ലൂരില്‍ എത്തിപ്പെട്ടത്.നാല് കടകള്‍ കൂടിയാല്‍ “ഫോറില്‍ ലിക്കര്‍” എന്ന ബോര്‍ഡ് ഇളിച്ചുരസിച്ചു വെഞ്ചരിച്ചു നിക്കുന്നതു കാണാം ഇവിടെ.

അങ്ങനെയുള്ള ബാംഗ്ലൂരില്‍ “പണ്ടെ ദുര്‍ബല ഇപ്പോ ഗര്‍ഭിണീം.” എന്ന മട്ടില്‍ കുട്ടപ്പായിയൂടെ ഒരു മദ്യാഹ്വാന വാര്‍ത്ത..! ഈശ്വരാ‍..


ബാംഗ്ലൂര്‍ അണ്ണന്മാരെ..ആരുടെയെങ്കിലും ഫോണ്‍ നമ്പരും,ഇവിടുത്തെ വഴികളും (ക്ഷമയുടെ നെല്ലിപ്പലക ഇളകാന്‍ സാധ്യതയുണ്ട് )ഒക്കെ പറഞ്ഞുതന്നാല്‍ അടുത്ത ബ്ലൊഗ് മീറ്റിനു ഈയുള്ളവനും വന്നു ചേരാം..!


ഒരു മെട്രൊ നഗരത്തിന്റെ ട്രാഫിക്കും വഴികളും ഒക്കെ കണ്ട് പകച്ചു നില്‍ക്കുന്ന തൈക്കിളബന്‍സ്..!

Kiranz..!! said...

ശ്രീ.. ഉടനടി ഇന്വിറ്റേഷനു നന്ദി..!

Promod P P said...

കുട്ടപ്പായി
350 ഉറുപ്പികയ്ക്ക്‌ unlimited ആയി വലിച്ചു കയറ്റാന്‍ പറ്റുമോ? അതൊ അതു വെറും entry ഫീസ്‌ ആണൊ?
entry ഫീസാണെങ്കില്‍,ട്രിനിറ്റി സര്‍ക്കിള്‍ പള്ളിയില്‍ ചെന്ന് പറയട്ടെ ലവന്മാര്‌
കഴിഞ്ഞ വീക്കെന്റ്‌ നാട്ടില്‍ പോയ കാരണം മിസ്സായി. VAT69 ന്റെ രണ്ട്‌ കുപ്പികള്‍ കാത്തിരിപ്പ്‌ തുടങ്ങിയിട്ട്‌ രണ്ടാഴ്ച്ചയായി.. വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും രാത്രി Unlimited ആയി ടി കുപ്പികളെ ഒറ്റയ്ക്കിരുന്ന് ആക്രമിക്കണം എന്ന്‌ വിചാരിച്ചിരിക്കുമ്പോളാണ്‌ ഇങ്ങനെ ഒരു ഫെസ്റ്റിവല്‍.. ഹം.. നോക്കട്ടെ

ബാംഗളൂര്‍ ബ്ലോഗേര്‍സിന്‌ മീറ്റ്‌ ഒന്നും ഇല്ലേ

മല്ലു ഫിലിംസ് said...

Sper blog!

മല്ലു ഫിലിംസ് said...

super...super....!