Monday, November 13, 2006

--ബാംഗ്ലൂര്‍ ബുക്ക്‌ ഫെസ്റ്റിവല്‍--

പുസ്തകപ്രേമികളേ,

ഒക്ടോബറിലെ ബിയറിന്റെ ആലസ്യത്തില്‍ ആണ്ടു കിടന്ന ബാംഗ്ലൂരിനേ ഉണര്‍ത്തുപാട്ടു ചൊല്ലി ഉണര്‍ത്താന്‍ പുസ്തകങ്ങളുടെ ഒരു നീണ്ട നിര വന്നെത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച തുടങ്ങിയ ഈ പുസ്തക പ്രദര്‍ശ്ശനം/വില്‍പനയില്‍ സാമാന്യം തരക്കേടില്ലാത്ത കളക്ഷന്‍ കണ്ടു. പാലസ്‌ ഗ്രൌണ്ടിലാണ്‌ സംഗതി നടക്കുന്നതു, സമയം 11 - 8. ഒരാള്‍ക്ക്‌ അകത്തു കയറാന്‍ 20 രൂപ. 19-തിനു അവസാനിക്കും.

മുന്‍പേ തീരുമാനിച്ചതുപോലെ തഥാഗതനും ഞാനും ശനിയാഴ്ച പാലസ്‌ ഗ്രൌണ്ടില്‍ കണ്ടു മുട്ടി. ഡി സി ബുക്കിന്റെ സ്റ്റാളില്‍ നിന്നും വിജയന്‍, മുകുന്ദന്‍, സേതു, ആനന്ദ്‌, സാറാടീച്ചര്‍, ബഷീര്‍, ചുള്ളിക്കാട്‌ എന്നിവരുടെ മേല്‍ ഞാന്‍ കൈവെച്ചു, ഇവരെയെല്ലാം ദശാബ്ദങ്ങള്‍ക്കു മുന്‍പേ വായിച്ചു തള്ളിയ തഥാഗതന്‍ എനിക്കു പേരറിയാത്ത ഏതോ ചില ചുള്ളന്മാര്‍ക്കു മേല്‍ കൈ വെച്ചു. ആംഗുലേയത്തിനോടു പണ്ടേ പ്രതിപത്തി ഇല്ലാത്ത ഞാന്‍ ആ ഭാഗം ദര്‍ശ്ശിക്കാന്‍ നിന്നില്ല, പുള്ളി അവരേയും വിടുന്ന ലക്ഷണമില്ല... :)

പുസ്തകങ്ങളുടെ ഇടയിലുള്ള നടത്തിയും അതിനുശേഷമുള്ള ദാഹശമനീപാനവും എല്ലാം കൊണ്ട്‌ രസകരമായ ഒരു ശനിയാഴ്ചയായിരുന്നു.

10 comments:

സു | Su said...

എനിക്ക് വരണം എന്നൊക്കെയുണ്ട്. നടക്കില്ല, ഓടില്ല.
അഥവാ വന്നാല്‍ , നിങ്ങളൊക്കെ ഉണ്ടാവുമല്ലോ അല്ലേ?

qw_er_ty

bodhappayi said...

പിന്നില്ലേ... :)

Promod P P said...

കുട്ടപ്പായി.. ഞാന്‍ വാങ്ങിയത്‌

കാരൂരിന്റെ മരപ്പാവകള്‍(കഥകള്‍)
റ്റി.പദ്‌മനാഭന്റെ മഖന്‍സിങ്ങിന്റെ മരണം(കഥകള്‍)
എം.ടി.യുടെ അമ്മയ്ക്ക്‌ (അനുഭവക്കുറിപ്പുകള്‍)
ബഷീറിന്റെ പ്രേമലേഖനം
പിന്നെ Dean Koontz ന്റെ The Velocity

അത്രയ്ക്ക്‌ കേമം സാധനങ്ങള്‍ ഒന്നും അല്ല.. ഇതൊക്കെ നേരത്തെ വായിച്ചവയാണ്‌(The Velocity ഒഴികെ ഉള്ളവ എല്ലാം) എന്നാലും ഇടയ്ക്ക്‌ വായിക്കാന്‍ ആഗ്രഹിച്ചു പോകുന്ന ചില കഥകളാണ്‌.

ഖസാക്കിന്റെ ഇതിഹാസം വായിച്ചിട്ടില്ല എന്ന്‌ തുറന്ന് പറയാന്‍ ധൈര്യം കാണിച്ച ആദ്യത്തെ സാഹിത്യ കുതുകിയായ 25 കാരന്‍ കുട്ടപ്പായി ആയിരിക്കും..

bodhappayi said...

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് മാത്രുഭൂമി ആഴ്ചപ്പതിപ്പ് കാണുന്നത്. അതിലേ കണ്ണൂം മൂക്കും ഇല്ലാത്ത ചിത്രങള്‍ കണ്ടപ്പോള്‍ ഒരു താത്പര്യം തോന്നി, വായനയും തൂടങി. അങനെയാണ് നമ്മുടെ നാട്ടില്‍ കുറേ എഴുത്തുകാര്‍ ഉണ്ടെന്നും ഒരു ഖസാക്കിന്‍റെ ഇതിഹാസം ഉണ്ടെന്നും ഒക്കെ കേള്‍ക്കുന്നത്. സ്കൂള്‍ ലൈബ്രറി തപ്പിയപ്പോള്‍ ഒരു ഗുരുസാഗരം കിട്ടി, വായിച്ചു, ഒരു വസ്തു മനസ്സിലായില്ല... :) എന്നാലും ഞാന്‍ ആ വിവരം പറഞുനടന്നു കേട്ടോ... :) പിന്നീട് രഹസ്യസദസ്സുകളില്‍ ഒരു ധര്‍മ്മപുരാണം ഉണ്ടെന്നു കേട്ടു, വായിക്കാന്‍ കഴിഞില്ല.

ഈ അടുത്ത കാലത്ത് എല്ലാം കൂടി ഒന്നിച്ചു വായിച്ചു ആംഗുലേയത്തില്‍, മലയാളത്തിന്‍റെ പകുതി ഭംഗിയുണ്ടോ ആഗുലേയതിന്

എല്ലാം കഴിഞു ഇപ്പോഴാണ് കുറച്ചു നല്ല പുസ്തകങള്‍ മലയാളത്തില്‍ തന്നെ വായിക്കാന്‍ കഴിഞത്. തഥാഗതന്‍ മാഷേ, പുസ്ത്കങള്‍ ഏതെങ്കിലും നല്ലതല്ലന്നു കണ്ടാല്‍ ഞാന്‍ കാശ് തിരിച്ചു ചോദിക്കും പറാഞേക്കാം.. :)

Sreejith K. said...

രണ്ട് പുസ്തകപ്പുഴുക്കള്‍ ഇറങ്ങിയിരിക്കുന്നു. ബാംഗ്ലൂരില്‍ ബാക്കി വേറെയും ബ്ലോഗേര്‍സ് ഉണ്ടെന്ന് വല്ല വിചാരവും ഉണ്ടോ എന്ന് നോക്കിക്കേ. കുട്ടപ്പായിയേ, ഇത് ഭയങ്കര ചതിയായിപ്പോയി :(

Peelikkutty!!!!! said...

:)

bodhappayi said...

ശ്രീജിത്തേ, അടുത്ത മീറ്റിന് ഞാന്‍ പുസ്തകങള്‍ ഒക്കെ വായിച്ചു കേള്‍പ്പിക്കാമെടാ, നീ പെണങാതെ... :)

പീലീ: :) :) :)

Sreejith K. said...

അതു വേണോ കുട്ടപ്പായീ? ഞാന്‍ പാവമല്ലേടാ‍

Unknown said...

ഐ മിസ് ബാംഗ്ലൂര്‍..... :-(

Anonymous said...

പ്രിയ കിരണ്‍സേ!,

താങ്കളെന്റെ ബ്ലൊഗില്‍ ആദ്യമായി ഒരുകമന്റിട്ടപ്പോള്‍ , എന്നെ നല്ലതുപോലെ അറിയാവുന്ന ഒരുവ്യക്തിയോട്‌, താങ്കളാരാണെന്ന് ചോദിക്കുന്നതിന്റെ സങ്കോചത്തിലായിരുന്നു ഞാന്‍! പ്ക്ഷെ താങ്കള്‍ക്ക്‌ ആളുതെറ്റിയിട്ടില്ല, അതേ, പഴയ ഷാനവാസ്‌ തന്നെ യാണെ ഞാന്‍ എന്നു ഞാന്‍ താങ്കള്‍ക്ക്‌ മറുപടി തന്ന ശേഷം തിരയുകയായിരുന്നു ഞാന്‍ ഈ 'കിരന്‍സിനെ'.കായംകുളത്തുനിന്നും, കോട്ടയത്തേക്ക്‌ ഒരുപാടുട്രയിന്‍യാത്രകളിലൊന്നിച്ച്‌, ചൂടുകാപ്പികൊണ്ടുചുണ്ടുപോള്ളിച്ചൊരുമിച്ചു യാത്രചെയ്തിരുന്ന കറ്റാനത്തുള്ള അജുവണ്‌ ഈ കിരന്‍സ്‌ എന്നറിയാനിത്രയും സമയമെടുത്തെന്നുമാത്രം!! ക്ഷമിക്കൂ സുഹൃത്തേ!, എന്തൊക്കെയുണ്ട്‌ വിശേഷം? ബാങ്ങ്ലൂര്‍ജീവിതം എങ്ങനെ? ബാങ്ങ്ലൂര്‍ ബ്ലൊഗ്ഗേര്‍സ്‌മീറ്റ്‌ ഉഗ്രനായിരിക്കുന്നു! ചിത്രങ്ങളും!!അഭിനന്ദനങ്ങള്‍.! ബ്ലോഗിങ്ങിന്റെ ലോകത്തേക്ക്‌ വരാന്‍താമസിച്ചതിലും, മീറ്റ്‌ മിസ്ചെയ്തതിലും അതിയായ ദുഖംതോന്നുന്നു,ഇതുകണ്ടപ്പോള്‍!!അടുത്തതിന്‌ എന്നെക്കൂടി ക്കൂട്ടാന്‍ അപേക്ഷിക്കുന്നു!!

വല്ലോരുകാലവും എന്റെ ബ്ലൊഗിലും കൂടിയൊന്നുവിസിറ്റണേ! എന്നിട്ടൊരു കുറിപ്പ്‌ വല്ലപ്പോഴും സമയം കിട്ടുമ്പോള്‍ ഇട്ടാല്‍! എനിക്കെന്തു സന്തോഷമാണെന്നോ?അവിടെ ഞാന്‍ പുതുതായി ഇട്ട 'തുറന്ന കത്തില്‍' താങ്കളുടെ ബ്ലൊഗിലേക്കുള്ള ഒരു ലിങ്കും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌! താങ്കളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക്‌ ചെവിയോര്‍ത്തുകൊണ്ട്‌...
http://keralasabdham.blogspot.com/
സ്നേഹത്തോടെ,
ഷാനവാസ്‌ ഇലിപ്പക്കുളം

NB:എന്റെ ഐഡിയില്‍ ലോഗിന്‍ചെയ്ത്‌ ഒരുകമന്റിടാന്‍കഴിയാത്തതുകൊണ്ടാണുanonymous ആയത്‌!, ക്ഷമിക്കുക.