Monday, November 20, 2006

ഹണിവെല്‍ ക്യാമ്പസ്സില്‍ ഒരു ഒത്തുകൂടല്‍.

ഒരു പണിത്തിരക്കു നിറഞ്ഞ ആഴ്ചയുടെ അവസാനത്തിലാണ് ഇങ്ങനെയൊരാശയം ഉയര്‍ന്ന് വന്നത്. ഒരു പുതിയ ബ്ലോഗുവായനക്കാരിയും, ബ്ലോഗിനെ ഗൌരവമായി കാണുന്നയാളുമായ രാധ, താന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ബാംഗ്ലൂരിലെ ബ്ലോഗര്‍ സുഹ്രുത്തുക്കളെ ക്ഷണിക്കുകയായിരുന്നു. ഒരു ബാംഗ്ലൂര്‍ ബ്ലൊഗ്ഗെര്‍സ് മീറ്റിനു സാധ്യത തെളിഞ്ഞെങ്കിലും, ഒരു മീറ്റാക്കി മാറ്റാന്‍ സമയം കുറവായിരുന്നു.
പലരും മുന്‍ കൂട്ടി തീരുമാനിച്ച കാര്യങ്ങളാല്‍ തിരക്കിലായിരുന്നു.
എങ്കിലും, ശനിയാഴ്ച തിരക്കിനു അവധി കൊടുത്തവര്‍ ഒത്ത് കൂടുവാന്‍ തന്നെ തീരുമാനിച്ചു. യാദ്രിശ്ചികമാവാം, എത്തിച്ചേര്‍ന്ന കിരണും,അജിത്തും,ഞാനും,പിന്നെ രാധയും, ആദ്യമായി കണ്ട്മുട്ടുന്നവര്‍. ബൂലോഗത്തിന്‍റെ തണലില്‍ ആയതുകൊണ്ടുതന്നെ, അപരിചിതത്വം ഒരു നിമിഷംകൊണ്ട് വഴിമാറി.ചായ ഗ്ലാസുകള്‍ക്കും, പ്ലേറ്റില്‍ നിരന്ന ബജികളുടേയും ഒപ്പം, നിമിഷങ്ങളെപ്പോലെ കടന്നു പോയതു മൂന്ന് മണിക്കൂറുകള്‍.
രാധ ഒരു ഹോസ്റ്റിന്‍റെ മൂഡിലായിരുന്നു. പതിവു പോലെ, ബ്ലോഗിലെ പുലികളെക്കുറിചും, വരണ്ടുപോയ ക്ലബ്ബും, ചര്‍ച്ചക്ക് വിഷയങ്ങളായി.
അപ്പോഴും പണിത്തിരക്കിലായിരുന്ന കുട്ടപ്പായി, ഫോണിലൂടെ സംസാരിച്ചു.ഈ ഒത്തുകൂടലിന്‍റെ പ്ലാന്‍ ശ്രീജിത്തിന്‍റേതായിരുന്നെങ്കിലും, ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍, ശ്രീജിത്തിന് വരാന്‍ സാധിച്ചില്ല. മെയില്‍ വഴി വരാന്‍ സാധിക്കില്ലെന്ന് അറിയിച്ചിരുന്ന ചന്ദ്രക്കാരനും തഥാഗതനും,നളനും, ബാംഗ്ലൂരിനോട് താല്‍ക്കാലികമായി വിട പറയുന്ന കുഞ്ഞനും, കല്യാണിയും, പീലിക്കുട്ടിയുമൊക്കെ സംസാരത്തിനിടക്ക് കയരി വന്നു.
തികച്ചും അനൌപചാരികമായ ഒരു ഒത്തുകൂടലായിരുന്നെങ്കിലും, ബാംഗ്ലൂര്‍ വിശേഷങ്ങളിലേക്ക് ഒരു വിശേഷം കൂടിയായി ഇതിവിടെ പോസ്റ്റുന്നു.

4 comments:

bodhappayi said...

ബാംഗ്ലൂര്‍ ലഘുമീറ്റ് എല്ലാവരും നന്നായി അഘോഷിച്ചന്നറിയുന്നതില്‍ സന്തോഷം.

തല പോയാലും ശനിയാഴ്ച കമ്പനിയില്‍ പോകില്ല ഞാന്‍, പക്ഷെ ഇത്തവണ ഒഴിവാക്കാന്‍ കഴിയാതെപോയി... :(

ഈ മീറ്റില്‍ വരാത്ത മുത്തപ്പന്മാരേ, നമ്മുക്കു ഇതിന്‍റെ കുറവു നികത്താനും പിന്നെ ബാംഗ്ലൂര്‍ പോര്‍ട്ടലിന്‍റെ ലോഞ്ച് ആഘോഷിക്കാനും ഒരു മീറ്റ് മീറ്റണ്ടേ. പോര്‍ട്ടലിന്‍റെ മുഖ്യശിൽപ്പികള്‍ ശ്രീജിത്ത്, മഴന്നൂല്‍, ദീപക്ക് എന്നിവരെ ആദരിക്കണ്ടേ. എല്ലാവരും ഉഷാറാകൂ... :)

Sreejith K. said...

കുട്ടപ്പായി പറഞ്ഞത് കറക്റ്റ്. എന്നെ ആദരിക്കാന്‍ ഉടനേ ഒരു മീറ്റ് നടത്തൂ പീള്ളാരേ. റിസോര്‍ട്ടിന്റെ ചുമതല ആര്‍ദ്രം ഏറ്റിട്ടുണ്ട്. അപ്പോള്‍ കൂടുകയല്ലേ?

Promod P P said...

പുതപ്പിയ്ക്കാനുള്ള തുണി (പൊന്നാട) എന്റെ വക

പിന്നെ M.G.Road ഇല്‍ നിന്നും സംഭവം നടക്കുന്ന സ്ഥലത്തേക്കും തിരിച്ചും മൂന്നുപേരുടെ പോക്കുവരവും

Peelikkutty!!!!! said...

:) :D :)