Thursday, July 19, 2007

കുറുമാന്റെ “ഏന്റെ യൂറോപ്പ് സ്വപ്നങ്ങളുടെ” ബാംഗളൂര്‍ പ്രകാശനം അഥവ ആറാം ബാംഗളൂര്‍ മീറ്റ്

മാന്യ ബൂലോഗരേ

ജൂണ്‍ 3ആം തിയ്യതിയിലെ മീറ്റിനു ശേഷം( ശ്രീജിത്തിന്റെ നിഷ്ക്രമണത്തിനു ശേഷമോ) ഉറക്കത്തിലായ ബാംഗളൂര്‍ ബ്ലൊഗ്ഗെര്‍സിനെ ഉണര്‍ത്താന്‍ ഇതാ ഒരു മീറ്റ്..

നമുക്കേവര്‍ക്കും പ്രിയങ്കരനായ ശ്രീ രാഗേഷ് കുറുമാന്റെ “എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” എന്ന ജീവിതാനുഭവ - യാത്രാവിവരണ നോവല്‍ ആഗസ്റ്റ് 5ആം തിയ്യതി കൊച്ചിയില്‍ വെച്ച് പ്രകാശനം ചെയ്യപ്പെടുകയാണല്ലൊ. ബാംഗളൂര്‍ ബ്ലൊഗ്ഗേര്‍സിനേവര്‍ക്കും പ്രിയങ്കരനായ ശ്രീ.കുറുമാന്‍,ആഗസ്റ്റ് 11 നു,ബാംഗളൂര്‍ വരാന്‍ സന്നദ്ധത കാണിക്കുകയും അതിനോടനുബന്ധിച്ച് ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സ് എല്ലാവരും ഒരിക്കല്‍ കൂടെ ഒത്തു ചേരാന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. തദവസരത്തില്‍ ശ്രീ.കുറുമാന്റെ നോവലിന്റെ ബാംഗളൂര്‍ പ്രകാശനവും നടക്കുന്നതാണ്..

ചെന്നൈയിലും കൊച്ചിയിലും ഉള്ള ചില ബ്ലോഗ്ഗേര്‍സും ഈ മീറ്റില്‍ പങ്കെടുക്കാന്‍ തയ്യാറായിട്ടുണ്ട്..

പതിനഞ്ച് പേരില്‍ ഒതുങ്ങിയിരുന്ന ബാംഗളൂര്‍ ബൂലോഗം ഇപ്പോല്‍ 30ഇല്‍ അധികം അംഗങ്ങളോടെ ഈ ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ബൂലോഗ കൂട്ടായ്മയായി മാറിയിരിക്കുന്നു..

എല്ലാവര്‍ക്കും ഹൃദയംഗമായ സ്വാഗതം

29 comments:

Promod P P said...

ആറാം ബാംഗളൂര്‍ മീറ്റ്..ആഗസ്റ്റ് 11നു്

bodhappayi said...

ഇതൊഎഉ മദ്യരഹിതമീറ്റാകുമെന്നു ഒരു അണിയറ വര്‍ത്തമാനം കേട്ടു... :)

Dinkan-ഡിങ്കന്‍ said...

മീറ്റിന് ആശംസകള്‍ :)
കുറുമാനും പുസ്തകത്തിനും ആശംസകള്‍ :)
ഓഫ്.ടൊ.
ശ്രീജിത്തിന്റെ നിഷ്ക്രമണത്തിനു ..
ദൈവേ അവന്‍ തട്ടിപ്പോയാ? ഇന്നലേം കൂടേ സ്ക്രാപ്പ് ഇട്ടതാണല്ലോ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇത്തവണ ഹെല്‍മെറ്റും പടച്ചട്ടേം എടുത്തിട്ട് വേണം വരാന്‍, കുറു ആരുടെയോ ഒക്കേ തല്ല് കൊറിയറായി കൂടെ കൊണ്ടു വരുന്നുണ്ടെന്നാ കേട്ടത്...

നിഷ്ക്രമണത്തിനു വാളു വെയ്ക്കലു എന്ന് അര്‍ത്ഥമുണ്ടാ‍ാ?

കുട്ടന്‍സ്‌ | S.i.j.i.t.h said...

എന്റെ വകയും ആശംസകള്‍
:)

Mubarak Merchant said...

ഞാന്‍ വന്നാല്‍ കുഴപ്പമുണ്ടോ തതുച്ചേട്ടാ?
ബാംഗളൂര്‍ ഇതേ വരെ വന്നിട്ടില്ല. വന്നാല്‍ കൊള്ളാമെന്നൊരാശ.. അതാ :)

Promod P P said...

ഇക്കാസ് വരുന്നുണ്ടെന്ന കാര്യത്തില്‍ സംശയം ഇല്ലത്തതുകൊണ്ടാണല്ലൊ കൊച്ചിയിലെ ചിലര്‍ വരുന്നുണ്ടെന്ന് എഴുതിയത്..(പ്രത്യേകം ചോദിക്കേണ്ട കാര്യം ഉണ്ടോ? നിങ്ങള്‍ വരുന്നുണ്ടെന്ന് ഞങ്ങള്‍ ആള്‍‌റെഡി കണക്കാക്കി കഴിഞ്ഞു)

ശ്രീ said...

എന്റെ വകയും ഇരിക്കട്ടെ ആശംസകള്‍...
മീറ്റിനും കുറുമാന്‍‌ജിക്കും...
:)

കൊച്ചുത്രേസ്യ said...

ഞാനൊരു സീറ്റ്‌ ബുക്ക്‌ ചെയ്തിട്ടുണ്ടായിരുന്നു. അതിപ്പഴും അവിടെതന്നെയില്ലേ??

ഓഫേ: ഈ സൈഡിലെ ലിസ്റ്റില്‍ എന്റെ പേരെന്താ ഇല്ലാത്തത്‌??എന്നെ കണ്ടാല്‍ ഒരു ബാംഗ്ലൂര്‍ ബ്ലോഗ്ഗറാന്നു തോന്നൂല്ലേ ? കാണാനൊരു ലുക്കില്ലെന്നേയുള്ളൂ; ഭയങ്കര ബുദ്ധിയാ...

മൂര്‍ത്തി said...

ആശംസകള്‍...

asdfasdf asfdasdf said...

ബാംഗ്ലൂര്‍ മീറ്റിനു ആശംസകള്‍.
“എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍” എന്ന ജീവിതാനുഭവ - യാത്രാവിവരണ നോവല്‍. ഏതെങ്കിലും ഒന്നു പോരെ.. ജീവിതാനുഭവം / യാത്രാവിവരണം / നോവല്‍. ഇതൊരു യാത്രാവിവരണം തന്നെയാണ്. നോവല്‍ എന്ന കാറ്റഗറിയില്‍ പേടുത്തുന്നത് ശരിയല്ല. എല്ലാ യാത്രാവിവരണവും ഒരു അനുഭവം തന്നെയാണ്.
(ഓടോ : കുറുമാനെ വളര്‍ത്തിവലുതാക്കിയ യു.എ.യിക്ക് മുമ്പ് ബാംഗ്ലൂര്‍ക്കാരു പ്രകാശനം നടത്തുന്നത് നീതീകരിക്കാനാവില്ല. ദില്‍ബാ, അഗ്രജാ, ദുബായ് പുലികളെ ഓടിവരൂ.. ആഗസ്റ്റ് 11 നു മുമ്പ് ദുബായില്‍ ഒരു പ്രകാശനം നടത്തൂ..)

സാജന്‍| SAJAN said...

ഹൊ മുപ്പത് പേരോ? കേട്ടിട്ട് തല പെരുക്കുന്നു:)
എന്തായാലും ചാത്തന്റെ പാട്ട് ഇത്തവണ ഉണ്ടാവുമല്ലൊ, (അങ്ങനെയെങ്കിലും ആളു കുറയുന്നെങ്കില്‍ കുറയട്ടെ)
ഹും നമ്മുടെ പുളിയും പൂക്കും:)
ഓടോ .. ബാങ്ഗ്ലൂര്‍ മീറ്റിനാശംസകള്‍:)

Promod P P said...

ത്രേസ്യാമ്മേ ശരിയാക്കിയിട്ടുണ്ട് കെട്ടൊ.

Sreejith K. said...

കുറുമാഞ്ചീ, ദുബായില്‍ നിന്ന് കൊച്ചിയിലേയ്ക്കും ബാംഗ്ലൂരിലേയ്ക്കും പോകുന്ന വഴി ഈ കൊച്ചു അമേരിക്കയില്‍ ഒന്ന് വന്ന് പോയിരുന്നെങ്കില്‍ നമുക്കൊന്ന് ഇവിടേയും മീറ്റാമായിരുന്നു. നല്ല മദ്യം ഇവിടേയും കിട്ടും ;)

Promod P P said...

കുറുമാനേ..അമേരിക്കയിലേയ്ക്ക് മാത്രം പോകല്ലെ

Sreejith K. said...

കുറൂ, തഥു പറയുന്നത് കേള്‍ക്കരുത്. അമേരിക്കയ്ക്ക് വരൂ, നമുക്ക് ഇവിടെ ഒന്ന് അര്‍മ്മാദിക്കാം.

ഉണ്ണിക്കുട്ടന്‍ said...

അഹാ കൊള്ളാല്ലോ..ഞാനും വരാന്നു കരുതിയതാ..പക്ഷേ ചാത്തന്റെ പാട്ടുണ്ടല്ലേ..എനിക്കു വയ്യ രണ്ടാം നെലേന്നു ചാടാന്‍ ..

Dinkan-ഡിങ്കന്‍ said...

ഒഫ്.ടൊ
ഉണ്ണിക്കുട്ടാ അപ്പോള്‍ നീ പോണില്ല അല്ലേ. നീയ്യില്ലെങ്കില്‍ ഞാനും പോണില്ല. ചാത്തന്റെ പാട്ടിലും ഭേതം പച്ചമുട്ടയില് സൈനഡ് ഇട്ട് കുടിച്ച്, 11 കെവി ലൈനില് പിടിച്ച് കിടക്കുന്നതാ.

മുക്കുവന്‍ said...

ജനുവരിയിലാണേല്‍ ഞാനും വന്നേനെ...

ബാംഗ്ലൂര്‍ മീറ്റിനു ആശംസകള്‍.

ഷാനവാസ്‌ ഇലിപ്പക്കുളം said...

എന്നെയും കൂടി കൂട്ടുമോ അതൊ ഇപ്പോള്‍ തന്നെ നിങ്ങളുടെ ക്വോറം തികഞ്ഞോ? ബാംഗളൂര്‍ ബ്ലോഗേര്‍സ്ഗ്രൂപ്പില്‍ ചേരാന്‍ ഒരു അപേക്ഷ അയച്ചിട്ടും മറുപടിയൊന്നും കിട്ടിയില്ലല്ലോ കിരണ്‍സേ!

Promod P P said...

ഷാനവാസിനു സ്വാഗതം..
മെംബര്‍ഷിപ്പ് മെയില്‍ അയച്ചിട്ടുണ്ട്..

ഓ :ടോ : ഇത്തവണ മീറ്റിന്‍ ഇതേ വരെ ഇല്ലത്ത അത്രയും ആള്‍ ബലം ഉണ്ടാകും

mumsy-മുംസി said...

എന്നെയും കൂട്ടുമോ ബാംഗ്ളൂര്‍ ഗ്രൂപ്പില്‍?
ബാംഗ്ളൂരില്‍ ഒരു മാസമായി ഉണ്ട്. കുറച്ച് കാലം ഇവിടെതന്നെ കൂടാമെന്നും കരുതുന്നു

Kalesh Kumar said...

ഇക്കാസേ, ബുക്ക് ചെയ്യുമ്പം ഒരു ടിക്കറ്റൂടെ ബുക്ക് ചെയ്തോ കൊച്ചീന്ന്. ഞാനുമുണ്ട് ബാംഗ്ഗളൂരോട്ട്

മനൂ‍ .:|:. Manoo said...

ആരൊക്കെ ഉണ്ടാവും എന്നതുറപ്പായോ? അതുപോലെ എവിടെ വച്ച് എന്നുള്ളതും?

മീറ്റിന്‍് എന്റെ ആശംസകള്‍ :) തകര്‍ക്കൂ...

Promod P P said...

മുംസി ഇന്‍‌വിറ്റേഷന്‍ അയച്ചിട്ടുണ്ട്

കൊച്ചുത്രേസ്യ said...

ഇതെന്താ എല്ലര്ടേം മുന്‍പില്‍ കടലാസും നട്‌രാജിന്റെ പെന്‍സിലും??? മീറ്റ് കഴിഞ്ഞിട്ട്‌ വല്ല ക്ളാസ്സ്‌ ടെസ്റ്റുമുണ്ടാവുമോ??
എന്നാ ഞാനില്ല അടുത്ത മീറ്റിന്‌. എനിക്കു പനിയാ

ധൂമകേതു said...

ബാംഗ്ളൂറ്‍ മീറ്റിന്‌ എന്‍റെ ആശംസകള്‍. ഞാനും ഒരു ബാംഗ്ളൂര്‍കാരന്‍ ആണേയ്‌. ഗ്രൂപ്പില്‍ മെംബര്‍ഷിപ്‌ കിട്ടാന്‍ എന്തു ചെയ്യണം?

Promod P P said...

പ്രിയരേ

35ഇല്‍ അധികം ബ്ലോഗ്ഗേര്‍സ് പങ്കെടുക്കുന്ന,ദുബായ് മീറ്റ് കഴിഞ്ഞാല്‍ അടുത്ത ഏറ്റവും വലിയ ബ്ലോഗ്ഗേര്‍സ് മീറ്റിന് നാളെ ഉച്ചയ്ക്ക് 3 മണിക്ക് ബാംഗളൂര്‍ വൈറ്റ് ഫീല്‍ഡില്‍ ഉള്ള കൃഷ്ണാ ഫാം ഹൌസില്‍ കര്‍ട്ടന്‍ ഉയരുന്നു...

അനുഗ്രഹിക്കു..ആശിര്‍വദിക്കു

SUNISH THOMAS said...

ബാംഗ്ളൂര്‍ മീറ്റിനു കര്‍ട്ടന്‍ വീണു കാണുമെന്നു കരുതുന്നു. കര്‍ട്ടണ്‍ വീണിട്ടും ഫാംഹൗസിലെ അറക്കപ്പൊടിക്കകത്ത് മുഖം പൂണ്ടു കിടക്കുന്ന ആരെങ്കിലുമൊക്കെയുണ്ടെങ്കില്‍ എത്രയും വേഗന്ന് എഴുന്നേറ്റു വീട്ടില്‍പ്പോകേണ്ടതാകുന്നു.....


ചാത്താ, ചാത്താ....

കര്‍ത്താവേ വിളി കേള്‍ക്കുന്നില്ലല്ലോ.....!!!