Tuesday, August 14, 2007

കുറുമാനാണു താരം (ബാംഗ്ലൂരിലും) - 2

സമയം ഇഴഞ്ഞു നീങ്ങി.ബ്ലോഗ്ഗര്‍മാരു പോയിട്ട്‌ ഒരു പൂച്ചക്കുഞ്ഞു പോലും ആ ഏരിയയിലെക്കു വരുന്നില്ല (അത്രയ്ക്കു ജനവാസമുള്ള സ്ഥലമാണേ) കാത്തിരുന്നു മടുത്തതു കൊണ്ട്‌ ഞങ്ങള്‍ ഫാം ചുറ്റിക്കാണാനിറങ്ങി. മനുഷ്യന്‍മാരൊന്നുമില്ലെങ്കിലെന്ത്‌ മൃഗങ്ങളും പക്ഷികളും മറ്റു ജന്തുക്കളുമൊക്കെ ഒരുപാടുണ്ട്‌.അതു വഴി ഈവിനിംഗ്‌-വാക്കു നടത്തുന്നുണ്ടായിരുന്ന അഞ്ചാറു പട്ടികളുടെ കണ്ണില്‍ പെടാതെ ഞങ്ങള്‍ മരങ്ങളുടെ മറവിലൂടെ നടന്നു. വെറുതേയങ്ങു നടക്കുകയല്ല കേട്ടോ- ഒപ്പന, മാര്‍ഗ്ഗം-കളി,ഡിസ്കോ എന്നീ കലാരൂപങ്ങളുടെ ഒരു ജുഗല്‍ബന്ധി അവതരിപ്പിച്ചു കൊണ്ടാണ്‌ നടപ്പ്‌.കുറഞ്ഞസമയം കൊണ്ടു തന്നെ ഞങ്ങളെ കലാകാരികളാക്കിമറ്റിയതിന്റെ എല്ലാ ക്രെഡിറ്റും അവിടുത്തെ പ്രധാന താമസക്കാരായ കൊതുകുകള്‍ക്ക്‌ അവകാശപ്പെട്ടതാണ്‌.എന്തായാലും അധികം വൈകാതെ തന്നെ ഞങ്ങളുടെ കൂടെ കൊതുകുകടി ഷെയര്‍ ചെയ്യാനായി ഒരു ബ്ലോഗ്ഗര്‍ സംഘം കൂടി വേദിയിലേക്കു കടന്നു വന്നു.

"ഞാന്‍ സിജിത്‌"

"യേത്‌ സിജിത്‌???"

"കുട്ടന്‍സ്‌ എന്നാണ്‌ ബ്ലോഗിലെ പേര്‌"

ഇപ്പം പിടികിട്ടി. ഇങ്ങനെ മലയാളത്തില്‍ പറഞ്ഞലല്ലേ മനസ്സിലാകൂ.

അടുത്തയാളെ പരിചയപ്പെടുത്തേണ്ടി വന്നില്ല. അറിയാം

"ശ്രീശോഭിനല്ലേ??"

അങ്ങോട്ടു ചോദിച്ചപ്പോഴെക്കും ആളു രണ്ടടി പോങ്ങി.മറുപടിയായി 'ഞാനിത്ര പ്രശസ്തനോ' എന്നു മനസ്സിലും 'എങ്ങനെ മനസ്സിലായി' എന്നുറക്കെയും ഒരു ചോദ്യം .

"ബ്ലോഗില്‍ ഫോട്ടോ കണ്ടിട്ടുണ്ട്‌"

(ഇവിടെ അല്‍പ്പം പൊതുവിജ്നാനം: ബ്ലോഗിനു കണ്ണു തട്ടാതിരിക്കുവാന്‍ വേണ്ടി സ്വന്തം ഫോട്ടോ അതിന്റെ മൂലയ്ക്ക്‌ കുത്തിച്ചാരിവെയ്ക്കുന്ന രീതി പല നാടുകളിലും നിലവിലുണ്ട്‌- ഉദാ; പാലാ,ഭരണങ്ങാനം...)

ഇനിയപ്പുറത്ത്‌ ഒരു കൊച്ചുകുട്ടി നില്‍ക്കുന്നുണ്ട്‌ പേരു ചോദിച്ചപ്പോഴല്ലെ ഞെട്ടീത്‌. അതാണു പോലും സുജിത്‌ ഭക്തന്‍.പേരൊക്കെ കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത്‌ 'ശരണമയ്യപ്പാ' എന്നു വിളിച്ചു നടക്കുന്ന ഒരു സ്വാമിയേയായിരുന്നു.ഇതൊരു മാതിരി കോലുമുട്ടായിപ്രായത്തിലൊരു കിടാവ്‌!!!

അവരുടെ കൂടെ ജോജു,അരവിശിവ തുങ്ങിയവരുമുണ്ട്‌. എല്ലാവരുടെയും മുഖത്ത്‌ എവറസ്റ്റ്‌ കീഴടക്കിയതു പോലുള്ള ഒരു സന്തോഷം/ചാരിതാര്‍ത്ഥ്യം/അഹങ്കാരം. കാര്യമെന്താന്നോ. വരുന്ന വഴിക്ക്‌ അവരുടെ കാറ്‌ ആക്സിഡന്റായി പോലും.ഞങ്ങടെ കുറ്റമല്ല എന്ന്‌ എല്ലാരും മാറി മാറി പറയുന്നുണ്ട്‌."എന്നിട്ടെന്തെങ്കിലും പറ്റിയോ"ന്നു ചോദിച്ചപ്പോ ആ കാറിന്റെ ഫോട്ടൊ കാണിച്ചു തന്നു.ഉള്ളതു പറയാല്ലോ,ആ കാഴ്ച കണ്ടാല്‍ കാറിന്റെ പെറ്റമ്മ സഹിക്കൂല. അത്രയ്ക്കും ദയനീയം.എന്നിട്ടും സഖാക്കള്‍ക്കൊരു കുലുക്കവുമില്ല വെറുതെയല്ല- അതവരുടെ കാറല്ല. തഥാഗഥന്റെയാണ്‌.

"എന്നിട്ടു നിങ്ങളെ പോലീസു പിടിച്ചോ??" ജാസൂട്ടി പ്രതീക്ഷയോടെ ചോദിച്ചു,

"ഇല്ല . പക്ഷെ അവിടെ വച്ച്‌ അടി പൊട്ടണ്ടതായിരുന്നു. കഷ്ടിച്ചു രക്ഷപെട്ടു"

ഛേ ചുമ്മാ കൊതിപ്പിച്ചു.അല്ലെങ്കിലും ഈ കന്നടക്കരെ ഒന്നിനും കൊള്ളൂല്ല.

"ഞങ്ങളൊന്നു ഫാം കണ്ടിട്ടു വരട്ടെ" പെട്ടെന്നൊരു പ്രഖ്യാപനവും പാസ്സക്കി ആ ഗ്രൂപ്പ്‌ മൊത്തമായി പറമ്പിലേക്കിറങ്ങി ലക്ഷ്യമില്ലാതെ നടന്നു തുടങ്ങി.

ഇവര്‍ക്ക്‌ പെട്ടെന്നിതെന്തു പറ്റീന്ന് ചോദിക്കാന്‍ നാക്കെടുത്തതാ. വേണ്ടി വന്നില്ല. ദൂരേന്നതാ തഥാഗതന്‍ വരുന്നു.അങ്ങനെ വരട്ടെ.അപ്പോള്‍ ഇതാണ്‌ മഹാന്മാരുടെ പെട്ടെന്നുണ്ടായ പ്രകൃതിസ്നേഹത്തിനു കാരണം !!!

അഞ്ചുമിനിട്ടു കഴിഞ്ഞില്ല അങ്ങോട്ടു പോയതിന്റെ ഇരട്ടി സ്പീഡില്‍ സംഘം തിരിച്ചു വരുന്നു."പാമ്പ്‌ പാമ്പ്‌ അവിടൊരു പാമ്പിനെ കണ്ടു" എല്ലാവരും കൂട്ടത്തോടെ അറിയിച്ചു.പാവങ്ങള്‍ ..ഒരു വശത്ത്‌ പാമ്പ്‌..മറുവശത്ത്‌ തഥാ..എങ്ങോട്ടു രക്ഷപെടും???എവിടെയാണഭയം???

അവരുടെ പ്രാര്‍ത്ഥന കേട്ടിട്ടെന്ന പോലെ ദൈവം അടുത്ത ഗ്രൂപ്പിനെ വേദിയിലേക്കയച്ചു. കൊച്ചി-ചെന്നൈ-അതിഥിതാരഗ്രൂപ്പ്‌.ഒട്ടകങ്ങള്‍ വരിവരിവരിയായി-ന്നു പറഞ്ഞപോലെ ജാഥയായി കുറുമാന്‍,ഇക്കാസ്‌,കുമാറേട്ടന്‍,കലേഷണ്ണന്‍,ബെന്നി,വിനയന്‍,ലോനപ്പന്‍(ഇങ്ങേര്‍ക്ക്‌ പത്തുപതിഞ്ചു പേരുകളുണ്ട്‌ കേട്ടോ) തുടങ്ങിയവരെത്തിയതോടെ വേദി എതാണ്ട്‌ പാളയംചന്ത പോലെ ശബ്ദമുഖരിതമായി.

(ശ്‌ ശ്‌ സീക്രട്ട്‌..കുറുമാനെ കണ്ടപ്പോഴുള്ള ഫസ്റ്റ്‌ ഇംപ്രഷന്‍ -ഇങ്ങേരിതെന്താ താടി കോമ്പസ്സു വച്ചാണോ വടിക്കുന്നത്‌. അത്രയ്ക്കു വൃത്തമൊത്തിരിക്കുന്നു.)

അതിഥികളുമെത്തി-എന്നിട്ടും ചില ആതിഥേയര്‍ ഇനിയുമെത്തിയിട്ടില്ല.ഇവിടുത്തെ ഓരോ ഊടുവഴിയും തങ്ങള്‍ക്ക്‌ കൈരേഖ പോലെ സുപരിചിതമാണെന്ന്‌ അഹങ്കരിക്കുന്ന കുട്ടിച്ചാത്തന്‍, കുട്ടപ്പായി, പീലിക്കുട്ടി,കിരണ്‍സ്‌,കൊച്ചന്‍,മഴനൂല്‍ എന്നീ താരങ്ങളാണ്‌ മിസ്സിംഗ്‌. അവരൊന്നുമില്ലാതെ എന്താഘോഷം.... കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട്‌ കുട്ടിച്ചത്തന്റെ കോള്‍ വന്നു.'സ്‌ട്രെയ്റ്റു വന്നിട്ട്‌ റൈറ്റ്‌' എന്ന അതിസങ്കീര്‍ണ്ണമായ വഴി തെറ്റി ബാംഗ്ലൂരിന്റെ എതൊക്കെയോ ഊടുവഴികളിലൂടെ അലയുകയാണ്‌ സംഘം. പിന്നീടവിടെ നടന്നത്‌ ലോകം കണ്ടതിലേറ്റവും വലിയ ബ്ലോഗു കൂട്ടായ്മയായിരുന്നു.വല്ല വഴിക്കും അലയുന്ന കൂട്ടുകാരെ നേര്‍വഴിക്കു നയിക്കാന്‍ എല്ലാ ബ്ലോഗ്ഗേര്‍സും കയ്യും മെയ്യും മറന്ന്‌ നിര്‍ദ്ദേശങ്ങളും ഐഡിയകളും കൊടുത്തു.അങ്ങനെ വന്‍ ജനകീയ പങ്കാളിത്തത്തോടെ 'കൂട്ടം തെറ്റിയ കുഞ്ഞാടുകള്‍' ഒരു വിധത്തില്‍ ലക്ഷ്യത്തിലെത്തിച്ചേര്‍ന്നു.


കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക്‌ പീലിക്കുട്ടിയുടെ നേതൃത്വത്തില്‍ അവരെത്തി.എല്ലവരെയും ഞെട്ടിച്ചു കൊണ്ട്‌ ആ സംഘത്തില്‍ ഒരു വനിതാ ബ്ലോഗ്ഗര്‍ എക്സ്ട്രാ!!! ഒന്നു കൂടി അടുത്തെത്തിയപ്പോഴാണ്‌ മനസ്സിലായത്‌-അതു ചുരിദാറിട്ടു വന്നിരിക്കുന്ന ചാത്തനാണ്‌.ആകെമൊത്തം നോക്കിയാല്‍ ഹാംഗറില്‍ ജുബ്ബ തൂക്കിയിട്ടിരിക്കുന്ന ഒരു ലുക്ക്‌.

ഇനിയും ചില ബ്ലോഗ്ഗേര്‍സ്‌ എത്തിച്ചേരാനുണ്ടെങ്കിലും വൈകിപ്പോയതു കൊണ്ട്‌ പരിപാടി തുടങ്ങാനുള്ള ശ്രീ തഥഗതന്‍,ചന്ത്രക്കാറന്‍ എന്നിവരുടെ കൂട്ടായ തീരുമാനം ശിരസ്സാ വഹിച്ച്‌ എല്ലാവരും സമ്മേളനം നടക്കുന്ന ഹാളിലേക്ക്‌....

29 comments:

കൊച്ചുത്രേസ്യ said...

കുറുമാനാണു താരം(ബാംഗ്ലൂരിലും)-രണ്ടാം ഭാഗം.

ഇതുവായിച്ച്‌ എന്നെ ആരും തല്ലിക്കൊന്നില്ലെങ്കില്‍ മാത്രമേ അടുത്ത പോസ്റ്റിടൂ.

മൂര്‍ത്തി said...

ഞാന്‍ എന്തായാലും കൊല്ലുന്നില്ല...തുടരട്ടെ എഴുത്ത്

ഗുപ്തന്‍ said...

ഹാംഗറില്‍ ജുബ്ബ തൂക്കിയിട്ടിരിക്കുന്ന ഒരു ലുക്ക്‌.... ഇതു കറക്റ്റ്... ആ ഫോട്ടോ കണ്ടപ്പോഴേ ചോദിക്കണം എന്ന് വിചാരിച്ചതാ :))

ഇന്നലെ പോസ്റ്റിനുമുന്നേ കമന്റിട്ട ചാത്തന്‍സ് ഇന്നുകാണാനില്ലല്ലോ..

Sreejith K. said...

ഒന്നൊന്നര അലക്കാണല്ലോ ത്രേസ്യാക്കൊച്ചേ, കലക്കി. ഒന്നാംതരം എഴുത്ത്.

വിന്‍സ് said...

alakki thookkukayanallo ellavareyum. ithippam abadham aayo ennayirikkum avidey vanna pala bloggerudeyum chintha. aduthathinayi wait cheyyunnu.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ചാത്തനിവിടില്ല പോ‍സ്റ്റില്‍ പറഞ്ഞ ഊടു വഴികളിലേതോ ഒന്നില്‍ കൂടി നൂറേ-നൂറ്റിപ്പത്തേ സ്പീഡില്‍ പറക്കുകയാണ്.

സാരോല്ല മീറ്റിനു വന്നവര്‍ക്കുമാത്രമല്ലല്ലോ
“ബ്ലോഗിനു കണ്ണു തട്ടാതിരിക്കുവാന്‍ വേണ്ടി സ്വന്തം ഫോട്ടോ അതിന്റെ മൂലയ്ക്ക്‌ കുത്തിച്ചാരിവെയ്ക്കുന്ന രീതി പല നാടുകളിലും നിലവിലുണ്ട്‌- ഉദാ; പാലാ,ഭരണങ്ങാനം“

ഇവരോടൊക്കെചേര്‍ന്ന് ഒരു ക്വട്ടേഷന്‍ ഇടാമോന്ന് നോക്കട്ടെ.

ഈ പെണ്‍ തൂലികയില്‍ നിന്നും ബാംഗ്ലൂര്‍ മീറ്റുകാര്‍ക്ക് എന്നാണിനി സ്വാതന്ത്ര്യം കിട്ടുക!!!!

ശ്രീ said...

തല്‍‌ക്കാലം ആരും ഒന്നും ചെയ്യരുത്...
കാടടച്ചാണ്‍ വെടിയെങ്കിലും അടുത്ത പോസ്റ്റ് കൂടി പോരട്ടെ...

:)

Kiranz..!! said...

ശ്രീ said...
തല്‍‌ക്കാലം ആരും ഒന്നും ചെയ്യരുത്..!

ഹ..ഹ..അതു കലക്കിക്കളഞ്ഞു ശ്രീ..

Mubarak Merchant said...

ഒരു വശത്ത്‌ പാമ്പ്‌..മറുവശത്ത്‌ തഥാ..
ഈ വാചകത്തില്‍ നിന്ന് തന്നെ തഥാഗതന്‍ പച്ചയ്ക്കാണ് മീറ്റിനെത്തിയതെന്ന് നമുക്ക് മനസ്സിലാക്കാം. (അല്ലേല്‍ രണ്ട് സൈഡിലും പാമ്പ് എന്ന് കൊച്ചുറേസ്യാ പറഞ്ഞേനേ.)

മറ്റേ... ജുബ്ബേടെ ഉപമ കലക്കി :)

ഇക്കാസിനെക്കുറിച്ച് കൂടുതല്‍ വിവരണങ്ങള്‍ അടുത്ത ലക്കത്തില്‍ പ്രതീക്ഷിക്കുന്നു. (ഇല്ലേല്‍ പനി മാറാന്‍ ഇച്ചിരെ പുത്തി മുട്ടെണ്ടി വരും)

മെലോഡിയസ് said...

ഇത കലക്കീ ത്രേസ്യേ.

ചാത്തനെ ഇണ്ട്രൊഡ്യൂസ് ചെയ്‌തതും പിന്നെ ആ പാലാ ഭരണങ്ങാനം ടീമിനെ പറ്റി പറഞ്ഞതും, അത് ഇഷ്ട്ടായി.

പ്രിയംവദ-priyamvada said...

ബാംഗ്ലൂരിലും കുറുമാനാണു താരം ? അതു ത്രെസ്യാ കൊച്ചു വിനയ പ്രസാദ് ആവുന്നതല്ലെ? അങിനെയല്ല്ല്ല്ലോ കേട്ടതു്..:-)

Sathees Makkoth | Asha Revamma said...

നല്ല രസമുണ്ട്. തുടരൂ.

സാല്‍ജോҐsaljo said...

“അതു വഴി ഈവിനിംഗ്‌-വാക്കു നടത്തുന്നുണ്ടായിരുന്ന അഞ്ചാറു പട്ടികളുടെ കണ്ണില്‍ പെടാതെ ഞങ്ങള്‍ മരങ്ങളുടെ മറവിലൂടെ നടന്നു. “


ഇവരല്ലെ ഇന്നലെ വഴിതെറ്റി കറങ്ങി നടന്നത്..?

:) എഴുത്ത് കൊള്ളാം. ബാക്കി പോരട്ടെ..

അരവിന്ദ് :: aravind said...

ഹഹഹ...
ഒരു പെണ്‍കൊച്ചിനിത്രേം ഹ്യൂമര്‍ സെന്‍സോ? അത്ഭുതമായിരിക്കുന്നു :-)
തുടരൂ തുടരൂ..അരും ഒന്നും ചെയ്യില്ല..ഈ അമ്മാവന്‍..ചേ ആങ്ങളയല്ലേ പറയുന്നത്!

ബൈ ദ ബൈ, ഇത്രേം നല്ല ഒരു മീറ്റും കൂട്ടായ്മയും സംഘടിപ്പിച്ച തഥാഗതന്റെ നേതൃത്വത്തിലുള്ള ബാംഗ്ലൂര്‍-കൊച്ചി-ചെന്നൈ ബ്ലോഗേര്‍സിന് എന്റെ വക അഭിനന്ദനങ്ങള്‍.നിങ്ങളാണ് യഥാര്‍ത്ഥ കൂട്ടായ്മ ബ്ലോഗേര്‍സ്.

ബൈ ദ ബൈ, കാറ് ശര്യായോ? ഞാനായിരുന്നേല്‍ "യോ ന്റെ കാറ് പോയേ" മോഡല്‍ നെഞ്ചത്തടീം നെലോളിയുമായി...മീറ്റ് അലമ്പായേനെ! ശോ!

അരവിന്ദ് :: aravind said...

ത്രേസ്യേ..ഒരു കാര്യം..ആരേ വേണെങ്കി വാരിക്കോ..പക്ഷേ മഴനൂലിന്റെ ചോപ്പ് പാന്റിനെ ഊതിയാല്‍....ങ്‌ഹാ..അടുത്തമീറ്റിന് അവന്‍ മഞ്ഞ പാന്റ് ഇടും!

കൊച്ചുത്രേസ്യ said...

അരവിന്ദേ ഈയാളുടെ പിന്തുണ കൊണ്ട്‌ ഒരു കാര്യവുമില്ല.എനിക്കെന്തെങ്കിലും പറ്റീന്നറിഞ്ഞ്‌ ആഫ്രിക്കേന്ന്‌ ഇയാളെത്തിവരുമ്പോഴെക്കും എന്റെ പതിനാറടിയന്തിരത്തിന്റെ സമയമായിട്ടുണ്ടാകും.

പിന്നെ തഥാഗതന്‍ ആ കാറു ശരിയാക്കാന്‍ വേണ്ടി സമയം കളയാനോ. അതെടുത്ത്‌ ചവറ്റുകൊട്ടേലിട്ടിട്ട്‌ വേറേ രണ്ടണ്ണം പുതിയതു മേടിച്ചു. അല്ല പിന്നെ.

മഴനൂലിനെ ഞാന്‍ കളിയാക്കൂല .മഞ്ഞ വിട്‌ അടുത്ത മീറ്റിന്‌ ഫ്ലൂറസെന്റ്‌ പച്ച പാന്റിടാനാ ടിയാന്റെ പ്ലാന്‍ എന്നാ ഇപ്പോള്‍ കിട്ടിയ വാര്‍ത്ത

അരവിന്ദ് :: aravind said...

ഇല്ല ത്രേസ്യേ..ഇല്ല...ഒരിക്കലും അത്രേം വൈകില്ല.
മൂന്നിന്റന്നേലും ഞാനെത്തും..എന്നെ വിശ്വസിക്കൂ.

അടുത്ത തവണ തഥാഗതേട്ടന്റെ കാറിടിച്ചാല്‍ ഒന്നറിയിക്കണേ..കളയണ സ്ഥലത്ത് പോയി നില്‍ക്കാനാ.

(ഇല്ല..ഫ്ലൂറസന്റ് പച്ച അവന്‍ അവന്റെ കല്യാണത്തിനിടാന്‍ മാറ്റി വച്ചിരിക്യാന്നാ ഞാന്‍ കേട്ടേ.)

Unknown said...

കൊള്ളാം വിവരണം തകര്‍ക്കുന്നുണ്ട്. തഥാ ആണോ പാമ്പാണോ എന്ന് ചോദിക്കുന്നത് അണലിയാണോ വെമ്പാലയാണോ എന്ന് ചോദിക്കുന്നത് പോലെയാണ്. ബേസിക്കലി രണ്ടും പാമ്പ് തന്നെ. യേത്?

പിന്നെ മനൂവിന്റെ പാന്റിന്റെ നിറം? എന്റെങ്കിലും ഇടുന്നുണ്ടല്ലോ എന്ന് സമാധാനിക്കൂ ആദ്യം. പച്ചാളം തലേക്കെട്ട് കെട്ടിയാലാണ് പേടിയ്കേണ്ടത്. മിക്കവാറും ഉടുമുണ്ടഴിച്ചായിരിക്കും കെട്ട്. (ഞാന്‍ ഓടി)

Promod P P said...

അരവിന്ദേ....
ഇവിടെ വന്നതിനും അഭിപ്രായം പരഞ്ഞതിനും ആ നല്ല മനസ്സിനു നന്ദി.. കുറേ കാലമായി നമ്മള്‍ ഒന്നും കാണാറില്ല്.. സ്നേഹത്തിന്റേയും സൌഹൃദത്തിന്റേയും വഴികളില്‍ നാം അറിയാതെ മുള്‍മുനകള്‍ വീണു.. നമുക്ക് അതൊക്കെ പെറുക്കിക്കളയാം..
പിന്നെ ത്രേസ്യായുടെ പോസ്റ്റ്.. കുളത്തിലേക്ക് മണ്‍‌കലത്തിന്റെ ചീള് വീശി എറിഞ്ഞാല്‍ അത് ചാടി ചാടി പോകുന്നതു കണ്ടിട്ടില്ലെ.. അതുപോലെയാണ് ഇതും .. മക്കള്‍ ആര്‍മ്മാദിക്കട്ടെ.. എന്തെന്‍ഴുതിയാലും നല്ല പ്രോത്സാഹനം കോടുക്കണം എന്ന് മാത്രമെ എനിക്ക് പറയാനൊള്ളു.. മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു വെച്ചതു കൊണ്ട് നടക്കാനുള്ളത് നടക്കാതിരിക്കുമോ?????

അരവിന്ദിനു ഒരിക്കല്‍ കൂടെ നന്ദി നമസ്കാരം

അരവിന്ദ് :: aravind said...

എന്ത് മുള്‍മുനകള്‍ തഥാഗത്‌ജീ? നമ്മളൊക്കെ ഒന്നുമല്ലെങ്കിലും ബാംഗ്ലൂര്കാരല്ലേ..:-)
സെപ്തംബര്‍ മുതല്‍ രണ്ട് മാസം ബാഗ്ളൂരില്‍ ഔദ്യോഗിക വാസത്തിന് കിട്ടിയ ചാന്‍സ് (പണ്ടാറടങ്ങിയ)പഠിത്തം കാരണം എടുക്കാനാവാഞ്ഞതില്‍ എത്ര സങ്കടമുണ്ടെന്ന് എനിക്കേ അറിയൂ.(എന്റെ ഭാര്യക്കും..ഞാന്‍ പോവാത്തതിലേ..)..കല്ലട വോള്‍‌വോയില്‍ കയറി വീട്ടില്‍ പോകാം എന്നത് മാത്രല്ല...ബ്ലോഗേര്‍സിനെ ഒക്കെ ഒന്നു കാണാലോ എന്നതായിരുന്നു ഒരു മെയിന്‍ അട്രാക്ഷന്‍.

ങാ.....ഇനീം ചാന്‍സ് കിട്ട്വാരിക്കും.അപ്പോ സ്വാഗതം ഒരുക്കണേ...എയര്‍പോര്‍ട്ടീന്ന് ബ്രിഗേഡിയറ് വരെ കംപ്ളീറ്റ് എന്റെ കൂപ്പുകൈ കട്ട് ഔട്ടൊക്കെ വെച്ച്....മുന്‍പിലും പിന്നിലും ജീപ്പ്...ഹായ്!

നന്ദി തഥാ‍‌ജീ. എന്നെങ്കിലും കാണാം..ഷുവര്‍. :-)

Visala Manaskan said...

"അവരുടെ പ്രാര്‍ത്ഥന കേട്ടിട്ടെന്ന പോലെ ദൈവം അടുത്ത ഗ്രൂപ്പിനെ വേദിയിലേക്കയച്ചു. കൊച്ചി-ചെന്നൈ-അതിഥിതാരഗ്രൂപ്പ്‌.ഒട്ടകങ്ങള്‍ വരിവരിവരിയായി-ന്നു പറഞ്ഞപോലെ ജാഥയായി കുറുമാന്‍,ഇക്കാസ്‌,കുമാറേട്ടന്‍,കലേഷണ്ണന്‍,ബെന്നി,വിനയന്‍,ലോനപ്പന്‍(ഇങ്ങേര്‍ക്ക്‌ പത്തുപതിഞ്ചു പേരുകളുണ്ട്‌ കേട്ടോ) തുടങ്ങിയവരെത്തിയതോടെ വേദി എതാണ്ട്‌ പാളയംചന്ത പോലെ ശബ്ദമുഖരിതമായി"

ത്രേസ്യാ കൊച്ചേ.. രസം എഴുത്ത്. തുടരട്ടേ.

മീറ്റുകള്‍ പലതും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്തത്ര വിശേഷങ്ങള്‍ ഉള്ള മറ്റൊരു മീറ്റ് നടന്നിട്ടില്ല എന്ന് തോന്നുന്നു. വണ്ടര്‍ഫുള്‍. ശരിക്കും സന്തോഷം തൊന്നുന്നു.

എല്ലാവര്‍ക്കും, തഥാഗതന്‍ മാഷിന് സ്പെഷല്‍ ആയും അഭിനന്ദങ്ങള്‍.

Promod P P said...

വിശാലനും അരവിന്ദും ഒന്നും പറയണ്ട
നിങ്ങള്‍ രണ്ടു പേരും വരുന്നുണ്ട് എന്ന് അഞ്ചാറ് മാസം മുന്‍പ് പറഞ്ഞ് മോഹിപ്പിച്ചതാ എന്റെയീ കൊച്ചുങ്ങളെ..

ഞാന്‍ അന്നു തന്നെ ചെന്ന് അരവിന്ദനായി അംബരീഷ് സ്റ്റൈലില്‍ ഉള്ളതും വിശാലനായി ഡൊ.രാജ് കുമാര്‍ സ്റ്റൈലില്‍ ഉള്ളതുമായ കിരീടങ്ങള്‍ വാങ്ങി വെച്ചതാ.. എന്നിട്ടെന്തായി? അല്ലിക്കാഭരണം എടുക്കാനുമില്ല.. വണ്ടര്‍ലായില്‍ പോകാനുമില്ലെ.. അവസാനം ഞാന്‍ രാത്രിയുടെ നിഗൂഡയാമംങ്ങളില്‍ ആ കിരീടങ്ങള്‍ ആരും കാണാതെ തലയില്‍ വെച്ച് ആനന്ദമടയേണ്ടി വന്നു.(ഗദ്ഗദം)

Visala Manaskan said...

ഹഹ.. തഥാഗതന്‍ ജി അതലക്കി!! :)) താങ്ക്യു താങ്ക്യു.

ഞാനേയ് ആരോടും പറയാണ്ട് ബാഗ്ലൂര്‍ക്ക് മീറ്റിന് വരാന്‍ വിചാരിച്ചിരുന്നതാ.. പക്ഷെ, വീട്ടിലറിഞ്ഞാല്‍ അവള് എന്നെ പിന്നെ വച്ചേക്കില്ല അതാ.. :) (ചുമ്മാ തമാശക്ക് പറഞ്ഞതാ.. ഞാനങ്ങിനെ ബി.പി.ഉള്ള ടീമൊന്നുമല്ല)

അതേയ് വേറൊരു കാര്യം. ഞാനിപ്പോള്‍ തഥാഗതന്‍ ജിയുടെ പ്രൊഫൈല്‍ ഫോട്ടോ ക്ലോസപ്പില്‍ കാണുവായിരുന്നു...

ആ നോട്ടം കലക്കി.

‘മാവേലിരിക്കുന്ന കാക്കയുടെ കൊക്കീന്ന് കൊപ്ര താഴേക്ക് വീഴ്വോ.. വീഴോ...?’ എന്ന രീതിയില്‍ നോക്കുന്ന നോട്ടം.

:)

Promod P P said...

വിശാല്‍ജി
അത് ദൊട്ട്ബെല്ലാപ്പൂരില്‍ ഉള്ള രവി എന്ന കര്‍ഷകന്റെ മുന്തിരി തോട്ടത്തില്‍ വെച്ച്,ചന്ദ്രക്കാറന്‍ എന്ന കൊടുംഭീകരന്‍ എടുത്തതാ.. വീഴുമോ എന്നു നോക്കുന്നത് കൊപ്രയല്ല.. വിളയാത്ത മുന്തിരിക്കുലകളാ

ശ്രീ said...

"അവസാനം ഞാന്‍ രാത്രിയുടെ നിഗൂഡയാമംങ്ങളില്‍ ആ കിരീടങ്ങള്‍ ആരും കാണാതെ തലയില്‍ വെച്ച് ആനന്ദമടയേണ്ടി വന്നു."

തഥേട്ടാ...
ആ കിരീടം കൂടെ എടുക്കാമായിരുന്നില്ലേ മീറ്റിനു വന്നപ്പോള്‍!

മനൂ‍ .:|:. Manoo said...

"ഇത്രേം നല്ല ഒരു മീറ്റും കൂട്ടായ്മയും സംഘടിപ്പിച്ച തഥാഗതന്റെ നേതൃത്വത്തിലുള്ള..."

ദേ പിന്നേം.
മതിലും ചാരി നിന്നവരൊക്കെ അഭിനന്ദനോം വാങ്ങിപ്പോകുവാ. കഷ്ടപ്പെട്ട്‌, ബുദ്ധിമുട്ടി, ഇതിത്രോം....................
ആക്കിത്തീര്‍ത്ത ഞാനാരായി?

ഓടോ: ഫ്ലൂറസെന്റ്‌ പച്ചയെന്നാ അത്ര മോശം പച്ചയാണോ? ഒരു സണ്‍ഗ്ലാസ്സ്‌ വാങ്ങിയിരുന്നേയ്‌, ആ കളറിലുള്ളത്‌.

ഷാഫി said...

നല്ല പോസ്റ്റ്. അടുത്ത ഭാഗം വരട്ടെ

ഏറനാടന്‍ said...

കൊച്ചു ത്രേസ്യാജീ മീറ്റില്‍ വല്ല മല്‍സരവും ഉണ്ടായിരുന്നോ? അല്ല തുരുതുരാ സൂപ്പര്‍ കോമഡി എഴുതുന്നവര്‍ക്ക്‌ കുറുമാന്‍'സ്‌ ബുക്ക്‌ ഫ്രീ വല്ലതും?? നന്നായിരിക്കുന്നു..

Unknown said...

തഥാഗതന്‍ മച്ചാന്റെ ഡ്രൈവന്‍ അല്ലേ വണ്ടി ഓട്ടിച്ചത്?
അതോ ഡ്രൈവനും ഫിറ്റ് ആരുന്നോ?

ബാംഗ്ലൂര്‍ മീറ്റിന്റെ പടങ്ങള്‍ കണ്ടും, വിവരണങ്ങള്‍ വായിച്ചും ബാംഗ്ലൂരാതുരനായി ഞാന്‍!