Wednesday, August 15, 2007

കുറുമാനാണു താരം (ബാംഗ്ലൂരിലും) -3

യോഗം ആരംഭിച്ചു.എല്ലാരുടെയും മുന്നില്‍ ഒരു കസേരയില്‍ കുറുമാനെയും പ്രതിഷ്ഠിച്ചു.പെട്ടെന്ന്‌ ഒരു മുന്നറിയിപ്പുമില്ലാതെ കുട്ടപ്പയിബ്ലോഗ്ഗര്‍ വേദിയിലേക്ക്‌ ഓടിക്കയറി അവിടൊക്കെ ചുറ്റിപ്പറ്റി നിന്നു.ആള്‍ അധ്യക്ഷനാണത്രേ (സത്യം പറയാലോ കണ്ടാല്‍ പറയൂല).എന്തായാലും ഒരു വിധത്തില്‍ എല്ലാരുടെയും സഹായത്തോടെ ഒരധ്യക്ഷപ്രസംഗം(എന്നും പറയാം)പൂര്‍ത്തിയാക്കി അദ്ദേഹം തിരിച്ചെത്തി.അടുത്തതായി നടന്നത്‌ മീറ്റിന്റെ പ്രധാന ലക്ഷ്യമായ പുസ്തകപ്രകാശനമാണ്‌. കുറുമാന്റെ 'എന്റെ യൂറോപ്പ്‌ സ്വപ്നങ്ങള്‍' ശ്രീ ബെന്നി കൊച്ചുത്രേസ്യക്ക്‌ (അതായത്‌ എനിയ്ക്ക്‌)നല്‍കിക്കൊണ്ട്‌ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.തഥവസരത്തില്‍ ഒട്ടുമിക്ക എല്ലാ ബ്ലോഗ്ഗേര്‍സും അവരവരുടെ കാമറകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി ചുമ്മാ ഫ്ലാഷടിക്കുകയും അതെല്ലാം മുന്നിലിരുന്ന ശ്രീ കുറുമാന്റെ തലയില്‍ തട്ടി റിഫ്ലക്റ്റ്‌ ചെയ്യുകയും ചെയ്തു. അങ്ങനെ ഉദ്ദേശിച്ചതിലും കൂടുതല്‍ ഉജ്ജ്വലപ്രഭയോടെ കുറുമാന്റ ബുക്ക്‌ (അല്ല നമ്മടെ സ്വന്തം ബുക്ക്‌) ബാംഗ്ലൂരിലൂടെ തന്റെ ജൈത്രയാത്ര ആരംഭിച്ചു.

ബെന്നി,ലോനപ്പന്‍ ,കുട്ടിച്ചാത്തന്‍ എന്നിവരുടെ പ്രസംഗങ്ങള്‍ക്കു ശേഷം കുറുമാന്‍ ബുക്കിനെ പറ്റിയും ബ്ലോഗ്ഗിനെപറ്റിയും തന്റെ മാനസപുത്രനായ ബൂലോഗ കാരുണ്യം എന്ന സംരംഭത്തെപറ്റിയുമൊക്കെ മനോഹരമായ ഒരു പ്രസംഗം നടത്തി. എവിടെയെങ്കിലും ഒളിച്ചിരുന്ന്‌ ബ്ലോഗ്‌ എഴുതാന്‍ മാത്രമല്ല നാലു പേരുടെ മുന്നില്‍ നിന്ന്‌ പ്രസംഗിക്കാനും താന്‍ ഒട്ടും പിന്നിലല്ലെന്ന്‌ തെളിയിക്കുന്നതായിരുന്നു ആ പ്രകടനം.

ഇനി നടന്ന പരിപാടി മീറ്റില്‍ പങ്കെടുക്കാതിരുന്ന എല്ല ബ്ലോഗ്ഗേര്‍സിനും വന്‍ നഷ്ടമായി എന്നു അറിയിച്ചുകൊള്ളട്ടെ.തഥാഗതന്‍ സര്‍വ്വശക്തിയുമെടുത്ത്‌ അവിടെ ഉള്ള എല്ലാ ബ്ലോഗ്ഗേര്‍സിനെയും പരിചപ്പെടുത്തി അഥവാ വാനോളം പുകഴ്ത്തി.മീറ്റില്‍ പങ്കെടുക്കാന്‍ പറ്റാതിരുന്ന ശ്രീ ശ്രീജിത്തിനെ അനുസ്മരിച്ചു കൊണ്ടാണ്‌ അദ്ദേഹം ആരംഭിച്ചത്‌(ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സിന്റെ രോമാഞ്ചവും നെടുംതൂണുമായ ശ്രീജിത്‌ ഇപ്പോള്‍ അമേരിക്കയില്‍ 'എന്റെ ബാംഗ്ലൂര്‍ എത്ര സുന്ദരം' എന്ന പാട്ടും പാടി കണ്ണീര്‍ വാര്‍ത്തുകൊണ്ടിരിക്കുകയാണ്‌) ഇനി ഒരു പോസ്റ്റു പോലും ഇട്ടില്ലെങ്കിലും വേണ്ടില്ല എല്ലാ മീറ്റിലും കൃത്യമായി പങ്കെടുത്ത്‌ പുകഴ്തലുകള്‍ എറ്റുവാങ്ങുമെന്ന്‌ നവാഗതബ്ലോഗ്ഗേര്‍സ്‌ മനസ്സില്‍ ദൃഢപ്രതുജ്ഞ എടുത്തു. എല്ലാവരും തലകുലുക്കിയും പുഞ്ചിരിച്ചും ചമ്മി മുഖം കുനിച്ചുമൊക്കെ പ്രശംസകള്‍ ഏറ്റുവാങ്ങിയപ്പോള്‍ തികച്ചും വ്യത്യസ്തമായ രീതിയിലാണ്‌ ശ്രീ മഴനൂല്‍ പ്രതികരിച്ചത്‌. ഈ ക്രൂരകൃത്യം നടന്ന സമയത്ത്‌ ഹാളിനു പുറത്തിരുന്ന മഴനൂല്‍ ഒന്നിനു പുറകേ ഒന്നായി നല്ല വെളുത്ത പുകച്ചുരുളുകള്‍ ഉയര്‍ത്തി വിട്ടാണ്‌ തന്റെ സാന്നിധ്യം അറിയിച്ചത്‌. ചെങ്കൊടി വെട്ടിത്തയ്ച്ച പാന്റും അദ്ദേഹത്തെ മീറ്റിലെ പ്രധാന നോട്ടപ്പുള്ളിയാക്കി മാറ്റി.(ഈ മഴനൂല്‍ന്നു പറയുന്ന സംഭവം ഒരു മനുഷ്യനാണോ അതോ പ്രേതമാണോ എന്ന ആശങ്ക ഇപ്പോള്‍ പലര്‍ക്കുമുണ്ടായിട്ടുണ്ട്‌. കാരണം ഒറ്റ ഫോട്ടൊയില്‍ പോലും അദ്ദേഹത്തിന്റെ രൂപം പതിഞ്ഞിട്ടില്ല !!!)

ചര്‍ച്ചയില്ലാതെ എന്തോന്നു മീറ്റ്‌!! കമന്റ്‌/പോസ്റ്റ്‌ അഗ്രഗേറ്ററുകളുടെ പ്രസക്തി- ഇതായിരുന്നു ചര്‍ച്ചാവിഷയം. ചര്‍ച്ച എന്നു കേട്ടതും അവിടെവിടെയോ ഫോട്ടോ പിടിച്ചുകൊണ്ടു നടന്നിരുന്ന ചന്ത്രക്കാറന്‍ ഓടിവന്ന്‌ മുന്നില്‍ തന്നെയുള്ള കസേരയിലിരുന്നു.ആമുഖമായി പ്രസ്തുത വിഷയത്തെ പറ്റി ഒരു പ്രസംഗം നടത്തിയ ശേഷം കുമാറേട്ടനും മുന്നില്‍ തന്നെ സീറ്റു പിടിച്ചു.തുടര്‍ന്നവിടെ നടന്നത്‌ ഘനഗംഭീരമായ വാക്‌പയറ്റായിരുന്നു.ചന്ത്രക്കാറനും കുമാറേട്ടനുമായിരുന്നു പ്രധാന പോരാളികള്‍.വിരലിലെണ്ണവുന്ന ചില ബ്ലോഗേര്‍സും തങ്ങളെ കൊണ്ടാവുന്ന പോലെ ചര്‍ച്ചയില്‍ പങ്കെടുത്തു.ഇവിടെ ശ്രീ ഇക്കാസിനെ പറ്റി പറയാതെ വയ്യ.ചില ടെക്നിക്കല്‍ ടേംസൊക്കെ കേട്ടപ്പോള്‍ 'ഇതു നമ്മടെ സ്വന്തമല്ലേ' എന്ന മട്ടിലിരുന്ന അദ്ദേഹത്തോട്‌ ചില സംശയങ്ങള്‍ ചര്‍ച്ചക്കാര്‍ ചോദിച്ചെന്നോ അപ്പോള്‍ ഇക്കാസ്‌ ജനലിലൂടെ പുറത്തേക്കു നോക്കിക്കൊണ്ട്‌ 'ശ്ശൊ ബാംഗ്ലൂരിലും മഴയ്ക്ക്‌ പച്ചവെള്ളം തന്നാണോ മോളീന്നു വീഴുന്നതെന്ന്‌' ഗവേഷണം നടത്തിയെന്നോ ഒക്കെ ചില അസൂയക്കാര്‍ പറഞ്ഞു പരത്തുന്നുണ്ട്‌.ഇതിനിടെ മൂന്നു വനിതാബ്ലോഗ്ഗേര്‍സ്‌, അവിടെ പുറത്തു വച്ചിരുന്ന കാപ്പി,സമോസ എന്നിവയുടെ ഗുണപരിശോധനയ്ക്കായി ഹാളില്‍ നിന്ന്‌ ഒളിച്ച്‌ ഇറങ്ങിപ്പോയി.അവര്‍ക്ക്‌ ഒരു സഹായത്തിനായി പത്തു പതിനഞ്ചു ബ്ലോഗ്ഗേര്‍സും.'ഇനി ഞങ്ങളായിട്ടെന്തിനാ' എന്നും പറഞ്ഞ്‌ ബാക്കിയുള്ളവരും കൂടി ചര്‍ച്ച നിര്‍ത്തി വച്ച്‌ പുറത്തേക്കു വന്ന്‌ ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമാക്കിയ ശേഷം ചര്‍ച്ച പുനരാരംഭിച്ചു.അവസാനം ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ പോയിന്റ്സ്‌ എടുത്ത്‌ പോസ്റ്റാക്കണം എന്ന എല്ലവരുടെയും അഭ്യര്‍ത്ഥന ചന്ത്രക്കറന്‍ സ്വീകരിച്ചതോടെ ചര്‍ച്ചയ്ക്കു തിരശീല വീണു. പക്ഷേ ഇവര്‍ രണ്ടു പേരുമായിരുന്നില്ല അവിടുത്തെ താരം. ഒരു സൈഡില്‍ ചീവീടു പോലെ കുമാറേട്ടന്‍. മറ്റേ സൈഡില്‍ ചെണ്ടകൊട്ടുന്നതു പോലെ ചന്ത്രക്കാറന്‍. ഇവര്‍ക്കു നടുവില്‍ അചഞ്ചലനായി അക്ഷോഭ്യനായി ചൈനാ വന്മതില്‍ പോലെ നിലകൊണ്ട ആ മഹാന്‍. അതേ കലേഷണ്ണന്‍!! അദ്ദേഹം ഈ വര്‍ഷത്തെ ക്ഷമ,സഹനശക്തി എന്നിവയ്ക്കുള്ള നോബല്‍ സമ്മാനം അര്‍ഹിക്കുന്നുവെന്ന്‌ എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പ്രഖ്യാപിക്കുന്നു.

ശ്രീ ദില്‍ബാസുരന്‍..ഒരു ബാംഗ്ലൂര്‍ ബ്ലോഗറല്ലെങ്കിലും അതിന്റെ യാതൊരഹങ്കാരവും കാണിക്കാതെ മീറ്റിലേക്ക്‌ വിളിച്ച്‌ ആശംസകള്‍ അറിയിച്ച ദില്‍ബു തന്റെ മനസ്സും വിശാലമാണെന്ന്‌ തെളിയിച്ചു.റൂം മേറ്റിന്റെ ഫോണ്‍ അടിച്ചു മാറ്റിയാണ്‌ ദില്‍ബു ഈ സ്‌നേഹപ്രകടനം നടത്തിയതെന്ന്‌ ചില ഗള്‍ഫ്‌ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌.അതു കേട്ട ഉടനെ തന്നെ 'കണ്ടാല്‍ പറയൂലല്ലോ ഇത്രയ്ക്കു ദാരിദ്ര്യമാണെന്ന്' എന്നു ചില നാടന്‍ ബ്ലോഗേര്‍സ്‌ ഞെട്ടലും രേഖപ്പെടുത്തിക്കഴിഞ്ഞു.

(അടുത്ത പോസ്‌റ്റോടെ ഈ പരിപാടി ഞാന്‍ തീര്‍ക്കും ഉറപ്പ്‌)

31 comments:

തഥാഗതന്‍ said...

ത്രേസ്യാമ്മേ..
ക്വാളിറ്റി കുറഞ്ഞു കുറഞ്ഞു വരുന്നു..
കുറുമാന്‍ മൃതോത്ഥാനം അവസാനിപ്പിച്ച പോലെ എങ്ങനെ എങ്കിലും ഒന്ന് അവസാനിപ്പിക്കേ

കൊച്ചുത്രേസ്യ said...

ദേ പരിപാടികളൊക്കെ ആരംഭിച്ചു.

ഇതു കൊണ്ടും തീര്‍ന്നില്ല.ഇനി ഒരേ ഒരു പോസ്റ്റും കൂടിയേ ഈ വിഷയത്തില്‍ ഞാനിടൂ.എല്ലാരും ഒന്നു ക്ഷമി..

ഷാഫി said...

ഇനി ഒരു പോസ്റ്റു പോലും ഇട്ടില്ലെങ്കിലും വേണ്ടില്ല എല്ലാ മീറ്റിലും കൃത്യമായി പങ്കെടുത്ത്‌ പുകഴ്തലുകള്‍ എറ്റുവാങ്ങുമെന്ന്‌ നവാഗതബ്ലോഗ്ഗേര്‍സ്‌ മനസ്സില്‍ ദൃഢപ്രതുജ്ഞ എടുത്തു
.
ഇഷ്ടപ്പെട്ടു. അടുത്തതിനു കാത്തിരിക്കുന്നു

മന്‍സുര്‍ said...

ഒരു പുതിയ ലോകത്തിന്‍റെ ജലകം തുറന്നിരിക്കുന്നു
അക്ഷരങ്ങളിലൂടെ നാം പരസ്പരം സ്നാഏഹം പങ്കു വെയ്ക്കുന്നു
ഒരു നല്ല നാളെയുടെ യുവതലമുറക്ക് ഉപകരിക്കും അറിവുകളും ..അനുഭവങ്ങളും നിറയും സ്നേഹദീപമായ് അണയാതെ.....തുടരാമീ യാത്ര...ഈ സ്നേഹസാഗരത്തില്‍ ഒരു കുഞോളമായ് മാറാന്‍ കഴിഞതില്‍ സന്തോഷം

നന്‍മകള്‍ നേരുന്നു.

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മീറ്റിന്റെ എല്ലാ ഭാഗങ്ങളും കവര്‍ ചെയ്യണമെന്ന് കരുതി എഴുതിയതോണ്ടാണ് ഈ ഭാഗത്ത് തമാശ കുറഞ്ഞത് എന്ന് മനസ്സിലായി.
അധികം ചിരിപ്പിച്ചില്ലേലും ഈ മീറ്റ് റിപ്പോ‍ര്‍ട്ട് ഒരോ നിമിഷവും കവര്‍ ചെയ്യുന്നു.

“നടുവില്‍ അചഞ്ചലനായി അക്ഷോഭ്യനായി ചൈനാ വന്മതില്‍ പോലെ നിലകൊണ്ട ആ മഹാന്‍. അതേ കലേഷണ്ണന്‍“ ഇതാണീ പോസ്റ്റിന്റെ ഹൈലൈറ്റ് :)

കലേഷിന്റെ said...

ഇതും അവസാനം ബുക്കായി ഇറക്കാനാണോ പരിപാടി?

ദിവ (എമ്മാനുവല്‍) said...

ഒരു സൈഡില്‍ ചീവീടു പോലെ കുമാറേട്ടന്‍. മറ്റേ സൈഡില്‍ ചെണ്ടകൊട്ടുന്നതു പോലെ ചന്ത്രക്കാറന്‍. ഇവര്‍ക്കു നടുവില്‍ അചഞ്ചലനായി അക്ഷോഭ്യനായി ചൈനാ വന്മതില്‍ പോലെ നിലകൊണ്ട ആ മഹാന്‍. അതേ കലേഷണ്ണന്‍!!

:-)

ഇക്കാസ് മെര്‍ച്ചന്റ് said...

കലേഷ് ഭായീനെ ചൈനാ വന്മതിലായി കുറച്ചു കണ്ടതില്‍ പ്രതിഷേധിക്കുന്നു.
ഓഫ്: വിവരണം നന്നായി. അടുത്ത ഭാഗത്തോടെ അവസാനിക്കും എന്ന് ആശ്വസിക്കുന്നു.

സുനീഷ് തോമസ് / SUNISH THOMAS said...

മൂന്നു ഭാഗങ്ങളും വായിച്ചു. കലക്കനെഴുത്ത്. തുടരട്ടെ.
ഏതോ ഒരു പോസ്റ്റില്‍ മൂട്ടില്‍ച്ചാരി വച്ചിരിക്കുന്ന പടങ്ങളുടെ കാര്യലു ആരോലു പറയുന്നതു കേട്ടുലു.

ചാത്താ...... ആ ചാക്കിങ്ങെടുത്തോ....
:)

കേരളത്തില്‍നിന്നു വന്നവരുടെ കൂട്ടത്തില്‍ ബൂലോഗത്തെ പ്രധാന റൗഡിയായ പച്ചാളം എന്ന ഒരു ആജാനബാഹുവും ഉണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഒരു വാചകം പോലും കണ്ടില്ല.

കൊച്ചുത്രേസ്യ said...

തഥന്‍ മാഷേ , കുറുമാന്‍ മൃതോത്ഥാനം അവസാനിപ്പിച്ച പോലെ തന്നെ വേണമെങ്കില്‍ എനിക്കീ പോസ്റ്റിലെ രണ്ടു മൂന്നു കഥാപാത്രങ്ങളെ കൊല്ലേണ്ടി വരും. അതു വേണോ ?? അന്നേ പറയുകയായിരുന്നെങ്കില്‍ അരക്കൈ നോക്കാമായിരുന്നു.

സുനീഷേ പച്ചാളത്തെ പറ്റി എഴുതാന്‍ പേടിയായിട്ടാ. ആ ഭീകരനെ നേരിട്ടു കണ്ട ഷോക്കില്‍ ഞാന്‍ രണ്ടു ദിവസം പനിച്ചു കിടന്നു. ഇനി എഴുതുകേം കൂടി ചെയ്താല്‌ .....

ശ്രീജിത്ത്‌ കെ said...

ത്രേസ്യാസേ, ഇതും രസിച്ചു. അടുത്തതും രസിക്കും, വായിക്കേണ്ടാ താമസം മാത്രം. കൊള്ളാട്ടോ വീഡിയോണ്‍. മീറ്റിനു വരാന്‍ പറ്റാതിരുന്നത് ഭാഗ്യായി എന്നിപ്പൊ തോന്നായ്കയില്ല.

ശ്രീ said...

“എല്ലാ ബ്ലോഗ്ഗേര്സും അവരവരുടെ കാമറകള് പ്രദര്ശിപ്പിക്കാന് വേണ്ടി ചുമ്മാ ഫ്ലാഷടിക്കുകയും അതെല്ലാം മുന്നിലിരുന്ന ശ്രീ കുറുമാന്റെ തലയില് തട്ടി റിഫ്ലക്റ്റ് ചെയ്യുകയും ചെയ്തു.”
അതു കലക്കി!

ഇനിപ്പോ ആരൊക്കെയുണ്ടാവോ ഏറു കൊള്ളാത്തവരായി ബാക്കി?

അല്ലാ, ഇനീപ്പോ ഈ ക്യാമറ പ്രദര്‍‌ശനമല്ലെന്നു തെളിയിപ്പിക്കാനുള്ളത് വനിതാ ബ്ലോഗ്ഗേഴ്സ് മാത്രമല്ലേ ഉള്ളൂ... അവരെടുത്ത ചിത്രങ്ങളൊന്നും വെളിച്ചം കണ്ടില്ലല്ലോ?

തമനു said...

അതേ ... കലേഷണ്ണനേ ... യുയേയീന്നാ അങ്ങാട്ട് വന്നത്. അറിയാമോ.. ഇവിടുത്തെ അറബികളുടെ ചീത്തവിളി കേട്ട് ചെവിയടഞ്ഞു പോയ കലേഷ്‌ജിക്കു മുന്‍പിലാണൊ കുമാറേട്ടനും ചന്ത്രക്കാരനും ഉടുക്ക് കൊട്ടിപ്പേടിപ്പിക്കുന്നേ... കഷ്ടം..!!

(കലേഷ്‌ജി ഇപ്പൊ ക്ഷീണിച്ചാ...? ഇവിടുന്ന് പോകുമ്പൊ ഒരു നാല് വന്‍‌മതിലിന്റെ മൊതലാരുന്നു ...ശ്ശൊ..)

മീറ്റിന് കിരണ്‍‌സ് എന്നു പറയുന്ന കക്ഷി ഉണ്ടാരുന്നൂന്ന് എവിടെയോ വായിച്ചല്ലൊ, അങ്ങേര് പാടിയില്ലേ...? (എന്നിട്ടും മീറ്റ് ഉഗ്രനായി എന്നാ പറേന്നേ...!!) അങ്ങേരുടേം ഫോട്ടോ കണ്ടില്ലല്ലൊ... (അതൊ ഞാന്‍ കാണാതെ പോയോ..?)

ഞാന്‍ ഇരിങ്ങല്‍ said...
This comment has been removed by the author.
ദില്‍ബാസുരന്‍ said...

ഇല്ലാത്ത കാശ് മുടക്കി (റൂം മേറ്റിന്റേല്‍ കാശില്ല)ഫോണ്‍ ചെയ്ത എന്നോട് തന്നെ..

മീറ്റില്‍ പങ്കെടുത്തവരെ മാത്രമല്ല ഫോണ്‍ ചെയ്തവരേയും വെറുതെ വിടില്ല അല്ലേ? പകരം ചോദിച്ചോളാം...

ഓടോ: ചാത്താ.. നിന്നെ ഞാന്‍ കാണുന്നുണ്ട്.

Sul | സുല്‍ said...

ഇതൊരു നടക്കു തീരില്ലേ കൊച്ചേ
കൊള്ളാം
-സുല്‍

sandoz said...

എന്റെ കുറൂസേ....ഈ പരിപാടിക്കാണാ..നീയും വാടാ..നീയും വാടാ എന്ന് എന്റെ പൊറകേ നടന്ന് കരഞ്ഞത്‌....
ഈ സൈസ്‌ റിപോര്‍ട്ട്‌ ഒക്കെ വരൂന്നറിഞ്ഞിരുന്നേല്‍ ഞാന്‍ എപ്പൊ വന്നെന്ന് നോക്കിയാ പോരേ...
ലോന മാത്രമേ വന്നോള്ളാ..വിവി വന്നില്ലേ.....
കലേഷേട്ടന്‍ ആ വക്കാരി കൊടുത്ത റോഡ്‌ റോളര്‍ എന്നെ ഏല്‍പ്പിച്ചിട്ട അങ്ങോട്ട്‌ വന്നത്‌....
ഇക്കാസ്‌ എന്നാടാ ഇക്കാസ്‌ മര്‍ച്ചന്റ്‌ ആയത്‌....
എടാ മഴനൂലേ.. പാനീടെ ഏര്‍പ്പാട്‌ ഒന്നുമുണ്ടായില്ലേ...ആ കണ്ടെയിനര്‍ തഥാഗതന്‍ ചേട്ടന്‍ ഒന്നും ഏര്‍പ്പാടാക്കില്ലേ....

മകളേ..ത്രേസ്യേ...ഇനീം ഇണ്ടാ ഈ ബുള്ളറ്റിന്റെ ബാക്കി...സോറി ബുള്ളറ്റിനിന്റെ ബാക്കി...

ഞാന്‍ ഇരിങ്ങല്‍ said...

കൊച്ചു ത്രേസ്യ..,
ആദ്യ ഭാഗം മുതലേ വായിക്കുന്നുണ്ട്. ഫോട്ടോ കാണും വരെ മെയില്‍ ബ്ലോഗറാണെന്ന് തന്നെയാ വിചാരിച്ചത്.
കുറുമന്‍ മീറ്റ് അടിച്ചു പൊളിച്ച് ത്ര്യേസ്യയുടെ നാവിലൂടെ അറിയുമ്പോള്‍ പങ്കെടുത്തവരോട് വല്ലാതെ അസൂയ തോന്നുന്നു.
എങ്കിലും എന്‍ റെ കൂടെ നാട്ടുകാരിയാണല്ലോ
അഭിനന്ദനങ്ങള്‍
സ് നേഹപൂര്‍വ്വം
ഇരിങ്ങല്‍

ദേവന്‍ said...

ഒക്കെ കേട്ടു. ഇനി ഒരു കാര്യം മാത്രമേ അറിയേണ്ടൂ.

ആരെയൊക്കെയാണു മീറ്റു സ്പോട്ടില്‍ നിന്നും പല്ലക്കില്‍ എടുത്തു വീട്ടില്‍ എത്തിക്കേണ്ടിവന്നത്?

മനൂ‍ .:|:. Manoo said...

സാന്�ഡോസേയ്�... എന്റെ അറിവില്� ഇതൊരു വെള്ളരഹിത മീറ്റായിരുന്നെടാ.
ഇനി അവസാനമായപ്പോ വല്ലോം ഉണ്ടായോന്നറിയില്ല കേട്ടോ.

കുട്ടിച്ചാത്തന്‍ said...

അതേ ഇതൊരു വെള്ളരഹിത മീറ്റാരുന്നു വെള്ളം പോയിട്ട് ഷോഡാ പോലും ഉണ്ടായിരുന്നില്ലാന്ന് മാത്രം :)

സുനില്‍ : എന്റെ ഉപാസന said...

Ithil orale maathrame kochu thesya veruthe vittittulloo... iyalethanne..
nalla description style...
:)
pottan

എന്റെ ഉപാസന said...

ദേവന്‍ ഭായിയുടെ സംശയം വളരെ ന്യായം.
:)
സുനില്‍

ദ്രൗപതി said...

ദീ.....(കൊച്ചുത്രേസ്യേ)
വളരെ നന്നായി എഴുതിയിരിക്കുന്നു..ഇതിപ്പോ വരാന്‍പറ്റിയില്ലെങ്കിലും ബാംഗ്ലൂര്‍മീറ്റ്‌ കണ്ട പോലെ തന്നെ...
അഭിനന്ദനങ്ങള്‍....

വേണു venu said...

ഇതൊക്കെ വായിച്ചപ്പോള്‍‍ ഞാനും ബംഗ്ലൂറ്‍ മീറ്റില്‍ പങ്കെടുത്ത സംതൃപ്തി.:)

അമൃത വാര്യര്‍ said...

ശ്രീ
യുക്തി ബോധം മനസ്സില്‍ വലുതായി ഉറച്ചുവെന്നാല്‍ ദൈവത്തിന്‌ പിന്നെ സ്ഥാനമില്ല.... അങ്ങനെ പറയുന്നതില്‍ വല്ല അപ്രായോഗികതയുമുണ്ടോ...

*************** said...

njanoru puthiya blogerra.. njan karuthiyilla malayalm blog lokam ithrem kandu valuthanu ennu... :O

eniku kathayezhuthanum kavithayezhuthanumonnum ariyilla...
pakshe enikulla vivaravum kondu vallathum kuthikkurikkan njanum kaanum ini muthal ingalodoppam... :)

samayamanu valiya prasnam.. :(

sreedevi Nair said...

ശ്രീ
ബ്ലോഗ് നന്നായിരിക്കുന്നു

Prasanth. R Krishna said...

Love to joing the group

സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...


http://Prasanth R Krishna/watch?v=P_XtQvKV6lc

ഒഴാക്കന്‍. said...

ഞാനൊട്ടു അറിഞ്ഞുമില്ല ആരുമൊട്ടു പറഞ്ഞുമില്ല .... ബാംഗ്ലൂര്‍ ഇങ്ങനെ ഒരു സംഭവം നടന്നത്

ഇല്ലെങ്ങില്‍ ചുമ്മാ ഒന്ന് വരാമായിരുന്നു കാണാമായിരുന്നു... ഇനിയങ്ങോട്ട് അറിയിക്കും എന്ന കരുതലോടെ ഒരു കുഞ്ഞു ബ്ലോഗന്‍, ഒഴാക്കാന്‍

Ravanan Kannur said...

ആരാ ഒര്‍ജിനല്‍ ?

:))