Monday, August 13, 2007

തിരശ്ശീല ഉയരും മുന്‍പേ

എടാ രണ്ട്‌ മണിക്ക്‌ എന്നെ പിക്‌ ചെയ്യാന്‍ വരാം ന്ന് പറഞ്ഞിട്ട്‌?

ഞങ്ങള്‍ ഇതാ റോഡിലാ അര മണിക്കൂറിനകം ഇന്ദിരാനഗര്‍ എത്തും.

എന്നാല്‍ ഞാനിതാ ഇന്ദിരാനഗറിലേക്ക്‌ പുറപ്പെടുന്നു.

അയ്യയ്യോ അരമണിക്കൂറെന്നു വച്ചാല്‍ ഒരു നാല്‍പത്‌ നാല്‍പ്പത്തഞ്ച്‌ മിനിറ്റ്‌.

പത്ത്‌ മിനിറ്റിനുശേഷം മഴനൂല്‍
ചാത്താ നീ എവിടെയാ ഞങ്ങളിതാ ഡൊംലൂര്‍ ഫ്ലൈ ഓവര്‍ കഴിഞ്ഞു സി എം എച്‌ റോഡിലെ ജംക്‍ഷനില്‍ വാ.

അയ്യോ എത്തിയാ അരമണിക്കൂറെന്ന് പറഞ്ഞിട്ട്‌!!! അല്ലാ മഴനൂലു കുട്ടപ്പായീടെ വണ്ടീലായിരുന്നില്ലാലൊ പിക്‍അപ്‌! പത്ത്‌ മിനിറ്റ്‌ ഞാനിപ്പ എത്താം.


സി എം എച്‌ റോഡിലെ ജംക്‍ഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കുട്ടപ്പായീടെ കാറിന്റെ സൈഡ്‌ ഡോര്‍ തുറക്കാന്‍ ശ്രമിക്കുന്ന ചാത്തന്‍. ഇത്‌ തുറക്കുന്നില്ലാലോ?
നീ ഈ സൈഡില്‍ വാ ആ ഡോറിനു പെര്‍മനന്റ് ചൈല്‍ഡ്‌ ലോക്ക്‌ ഇട്ടിരിക്കുവാ നിനക്കു തുറക്കാന്‍ പറ്റൂല..

അതോടെ ആ കാറില്‍ അഞ്ച്‌ പേര്‍ കുട്ടപ്പായീം കിരണ്‍സും മുന്നില്‍.മഴനൂല്‍, കൊച്ചന്‍(ചെന്നായ്‌ ബ്ലോഗര്‍(പൂര്‍വ്വ ബാംഗ്ലൂര്‍ ബ്ലോഗര്‍)) ആന്റ്‌ കുട്ടിച്ചാത്തന്‍.

ഇനി പീലിക്കുട്ടിയെ കൂടി കൂട്ടണം അതിനു കാഗദാസ്‌ പുര വരെ പോണം നാവിഗേറ്റര്‍ കൊച്ചന്‍സ്‌: ഈ വഴിയൊക്കെ എനിക്കു നന്നായറിയാം കുട്ടപ്പായീ റൈറ്റിലോട്ട്‌ പോട്ടെ.

ഒരു ഗ്ലാസ്‌ കിട്ടിയിരുന്നെങ്കില്‍...
എന്തിനാ?
ചുമ്മാ വെള്ളം കുടിക്കാന്‍ ഭയങ്കര ചൂട്‌.

ശ്രീയുടേ മെസേജ്‌. ഞങ്ങടെ വണ്ടി പുറപ്പെട്ടു.

തഥാ വിളിക്കുന്നു. എനിക്കു മേല ഇനി ചീത്ത കേള്‍ക്കാന്‍ നമ്മള്‍ക്ക്‌ ഷെയര്‍ ചെയ്യാം സ്പീക്കര്‍ ഫോണിലിടട്ടെ?

ഞങ്ങള്‍ നേരത്തേ പുറപ്പെട്ടു ഇനി അരമണിക്കൂര്‍മുന്‍പേ പുറപ്പെടണോ.?

പീലിക്കുട്ടീ ഞങ്ങളിതാ ഡിര്‍ഡോ(DRDO) ജംക്‍ഷനില്‍ എത്തിക്കഴിഞ്ഞു റെഡിയായിരുന്നോ.

സ്പീക്കര്‍ ഫോണില്‍ മറുപടി ഇനീം കുറേ ദൂരം ഉണ്ട്‌ കുട്ടപ്പായിയോട്‌ പറയല്ലേ.. ലെഫ്റ്റിക്കി റൈറ്റിക്കി പറഞ്ഞോണ്ടിരുന്നാല്‍ മതി.

തഥാ പിന്നേം വിളിക്കുന്നു കട്ട്‌ ചെയ്യട്ടേ?

ലെഫ്റ്റ്‌ റൈറ്റ്‌ ലെഫ്റ്റ്‌ റൈറ്റ്‌. അയ്യോടാ നമ്മളു യു എ ഇ യില്‍ എത്തിയാ ഒരു ഒട്ടകം!!!
അതു വഴി ബ്ലോക്കാക്കിയിരിക്കുവാ റൈറ്റിലോട്ടു പോട്ടെ..

ഇതു തന്നല്ലേ നമ്മളാദ്യം വന്ന വഴി?

ഏയ്‌ അതൊക്കെ തോന്നലാ ഞാനല്ലേ വഴി പറയുന്നത്‌.

ഇപ്പോള്‍ തന്നെ ഫുള്ളാ ഞാനല്ല കാറ്‌ പീലിക്കുട്ടി വന്നാല്‍ എവിടിരിക്കും?

കിരണ്‍സ്‌ പിന്നോട്ട്‌ പോര്‌ ചാത്തനും കൊച്ചനും ഫ്രന്റിലിരിക്കട്ടെ പിന്നേം ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലം കിടക്കും.

അല്‍പ സമയത്തിനുള്ളില്‍ പീലിം വണ്ടീല്‍ കയറി.

ഈ വഴി നേരെ പോയാല്‍ ഓള്‍ഡ്‌ മദ്രാസ്‌ റോഡിലെത്തും വേറേ എഴുപ്പ വഴിയുണ്ട്‌.

വേണ്ട അങ്ങനെ കുറേ ഷോട്‌ കട്‌ എടുത്തതാ ഇത്രേം വൈകിയത്‌.

ആരുടെയെങ്കിലും കയ്യില്‍ റൂട്ട്‌ മാപ്‌ ഉണ്ടോ?

ഉണ്ട്‌ വീട്ടിലാ തിരിച്ച്‌ പോയി എടുത്ത്‌ വന്നാലോ?

നമുക്ക്‌ ചോച്ച്‌ ചോച്ച്‌ പോവാം.

ഹൂഡി സര്‍ക്കിളില്‍ വച്ച്‌. കുട്ടപ്പായി കന്നഡയില്‍ വഴി ചോദിക്കുന്നു.
അവസാനം താങ്‌ക്‍സ്‌.
അതിന്റെ കന്നഡ എന്താടോ? താങ്‌ക്‍സിന്റെ

ധന്യവാദലു.

പക്ഷേ കൃഷ്ണാ ഫാം റെയില്‍വേ ഗേറ്റ്‌ കഴിഞ്ഞ്‌ വലത്തോട്ട്‌ എന്നാ മാപ്പില്‍ കണ്ടത്‌ എന്നാ ഓര്‍മ.

ഗേറ്റ്‌ കഴിഞ്ഞ്‌ ഒന്നൂടെ ചോദിക്കാം

ഗേറ്റ്‌ കഴിഞ്ഞു.

സാര്‍ ഇല്ലി കൃഷ്ണാ ഹാള്‍......

ലെഫ്റ്റ്‌.
നീ ചോദിച്ചതു ഹാളല്ലേ?

അതും ഫാമും ഒക്കെ ഒന്നു തന്നെഡേ.

കുറച്ചു കൂടി ലെഫ്റ്റും റൈറ്റും.

ഒനും കാണുന്നില്ലാലൊ? ഒന്നൂടേ ചോദിക്ക്‌ ?

ഞാന്‍ ത്രേസ്യാകൊച്ചിനെ വിളിക്കട്ടെ ഇവിടെവിടെങ്ങാണ്ടാ താമസം അതോണ്ട്‌ പരിചയം കാണും.

ഹലോ. ഞങ്ങളോക്കെ എപ്പോഴേ എത്തി നിങ്ങളെവിടെപ്പോയി കിടക്കുവാ?

റെയില്‍വേ ഗേറ്റ്‌ കഴിഞ്ഞ്‌ ലെഫ്റ്റോ ചുമ്മാതല്ല റൈറ്റിലേക്കാ വരേണ്ടത്‌ വണ്ടി തിരിച്ചു വിട്‌.

ദൈവമേ !!!

വണ്ടി തിരിച്ചു വിട്‌ ഇനി ആരോടും വഴി ചോദിക്കണ്ട.

ദേ കിടക്കുന്നു കൃഷ്ണാ ഹാള്‍(ഹാള്‍ വേ ഫാം റേ) ദൈവമേ ചുമ്മാതല്ല എല്ലാരും ലെഫ്റ്റ്‌ ലെഫ്റ്റ്‌ എന്നു പറഞ്ഞത്‌.

റെയിവേ ഗേറ്റില്‍ നിന്നുള്ള റൈറ്റിലേക്ക്‌ കടന്നു.

കുറേ സമയമായി ഒരു തീവണ്ടി നമ്മളെ പിന്തുടരുന്നുണ്ട്‌.

ദേണ്ടെ ഒരു ബോര്‍ഡ്‌ കൃഷ്ണാ ഫാം 2 കിമി.

ശരിയായ വഴി തന്നെ. ഒരു ബോര്‍ഡും കൂടി കൃഷ്ണാ ഫാം 1.5 കിമി.

രക്ഷപ്പെട്ടു.

ഇതെന്താ റോഡ്‌ പൈപ്പ്‌ വച്ച്‌ ബ്ലോക്കാക്കിയിരിക്കുന്നേ? അതിന്റെ സൈഡിലൂടെ വിട്‌.

അവരെ വിളിച്ചാലോ. വിളി വിളി.

ബ്ലോക്കാ എവിടെ ഞങ്ങളൊന്നും കണ്ടില്ലാലൊ? നിങ്ങളെവിടെയാ

പിന്നേം വഴി തെറ്റി. നിര്‍ത്ത്‌ നിര്‍ത്ത്‌ ഇനി ഇറങ്ങി നടക്കാം.

പിന്നേം പലരും നേര്‍വഴിക്ക്‌ ഞങ്ങളെ എത്തിക്കാനുള്ള വിഫല ശ്രമങ്ങള്‍.

നിങ്ങളു 2 കിമി ബോര്‍ഡ്‌ കണ്ടോ ... കണ്ടു
1.5 കിമി ബോര്‍ഡ്‌ കണ്ടോ കണ്ടു.
1 കിമി ബോര്‍ഡ്‌ കണ്ടോ...കണ്ടില്ല.

കുട്ടന്‍സും രാജേഷ്‌ കെപിയും നിങ്ങളെ അന്വേഷിക്കാന്‍ വരുന്നുണ്ട്‌ ആരും പേടിക്കരുത്‌. ഞങ്ങല്‍ റിസോര്‍ട്ടിന്റെ പുറത്ത്‌ നില്‍ക്കാം.

കൃഷ്ണാ ഫാമോ ഇവിടുന്ന് ലെഫ്റ്റ്‌.

പിന്നേം ലെഫ്റ്റാ ദൈവമേ എന്തായാലും വിട്‌.

ദോ ആരോ നില്‍ക്കുന്നു പുറത്തിറങ്ങി നില്‍ക്കാംന്ന് അവരു പറഞ്ഞതാ അങ്ങോട്ട്‌ വിട്‌.

ഇവിടുണ്ടായിരുന്ന ആളെവിടെ ഭൂതമായിരുന്നാ. ചാത്താ നീ ആരെയാ കണ്ടത്‌?

ഈ കൊച്ച്‌ പിള്ളാരു പേടിച്ചാ ഇങ്ങനാ ഇല്ലാത്തതു പലതും കാണും

അന്വേഷണ സംഘം :നിങ്ങളെവിടെ എത്തി ?

ഗാരേജു കണ്ടോന്നോ ഗാരേജു പോയിട്ട്‌ ഇവിടൊന്നും ഒരു മനുഷ്യനെപ്പോലും കാണാനില്ലാ കര്‍ണ്ണാടക ബോര്‍ഡറു കഴിഞ്ഞാ!!!

എന്ത്‌ ഗാരേജല്ലാ കാബേജെന്നോ ഓ കാബേജ് പാടം!! ആ കണ്ടു കണ്ടു അപ്പോള്‍ ഞങ്ങളെത്തി അല്ലേ.

ആ നിങ്ങളെത്തിക്കാണും ഇനി ഞങ്ങള്‍ തിരിച്ചെത്താനുള്ള വഴി കണ്ടു പിടിക്കട്ടേ....

അങ്ങനെ നിശ്ചയിച്ച സമയത്തിനും അര മണിക്കൂര്‍ വൈകി (അരമണിക്കൂറെന്നു വച്ചാല്‍ ഒരു നാല്‍പതു നാല്‍പത്തഞ്ചു മിനിറ്റ്‌ വരും എന്നോര്‍ക്കുക) അദ്ധ്യക്ഷനും സംഘവും മീറ്റ്‌ നടത്താനുദ്ദേശിച്ച റിസോര്‍ട്ടിന്റെ പിന്നിലൂടെ ചുറ്റിക്കറങ്ങി എത്തിച്ചേര്‍ന്നതോടെ.

ബാംഗ്ലൂര്‍ മീറ്റിന്റെ തിരശ്ശീല ഉയരുന്നു.

വാല്‍ക്കഷ്ണം:
വഴി തെറ്റാതെ അവിടെ എത്തിയത് വളരെ ചുരുക്കം മാത്രം..

8 comments:

കുട്ടിച്ചാത്തന്‍ said...

ബാംഗ്ലൂര്‍ മീറ്റിന്റെ തിരശ്ശീല ഉയരും മുന്‍പേ ... ഒരു ഡെഫേഡ് ലൈവ് റ്റെലികാസ്റ്റ്...
---ഇതിന്റെ ബാക്കി ആരെങ്കിലും എഴുതോ....

കുട്ടന്‍സ്‌ | S.i.j.i.t.h said...

ചാത്താ.......

ശ്രീ said...

ചാത്താ...

അവിടെ ആദ്യമായി വന്നവരില്‍ വഴി തെറ്റാതെ എത്തിയവര്‍ ചുരുക്കമെന്നല്ല, ഇല്ലെന്നല്ലേ പറയേണ്ടത്?

ആരെങ്കിലുമുണ്ടേല്‍ കൈ പൊക്കണേ....

SAJAN | സാജന്‍ said...

ചാത്തനെയേറ്,
ഇത് കലക്കി ചാത്താ, ആത്മാരത്ഥയുള്ള എഴുത്ത്, അപ്പൊ ബാങ്ഗ്ലൂരിനൊരു വലംവെച്ചാണ് ആ ഹള്ളിയിലെത്തിയതല്ലേ?
കുന്തം എടുത്ത് കറങ്ങിയാപോയാരുന്നോ, കാറില്‍ കയറേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ:)

സുനീഷ് തോമസ് / SUNISH THOMAS said...

ചാത്താ, തിരിച്ചെറിയാന്‍ വാക്കുകളില്ല. ഗംഭീരം. കുറുമാനെ നിങ്ങളെല്ലാരും ചേര്‍ന്നൊരു പുലിയാക്കി!
:)

ചെന്നാഗിതു.....
(ശരിയാണോ ആവോ....!)

Kiranz..!! said...

ഹ..ഹ.ചാത്താ..നിന്റെ ഒരൊറ്റ ഡൌട്ടടിയാണിതിനെല്ലാം കാരണം..:)

ജാസു said...

ങേ..ഇതൊപ്പൊ ഇവിടെ പോസ്റ്റി? ഇപ്പോഴാണല്ലോ കാണുന്നത്...

ഞാന്‍ കൈ പൊക്കിയിരിക്കുന്നു...കൂടെയുണ്ടായിരുന്നവരുടെ മൗത്തില്‍ ടംഗ് ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ വഴി തെറ്റാതെ ആദ്യമങ്ങെത്തി...:)

എന്നാ പറ്റി ചുരിദാറുമിട്ട് മിനുങ്ങിയിറങ്ങിയപ്പോള്‍ സാജന്‍ പറഞ്ഞപോലെ കുന്തം എടുക്കാന്‍ മറന്നോ?

അഗ്രജന്‍ said...

അരമണിക്കൂറെന്ന് പറഞ്ഞിട്ട് നാല്പത്തിയഞ്ച് മിനിറ്റല്ലേ ആയുള്ളു... ഇവിടെ യു.എ.ഇ.ലൊക്കെയായിരുന്നേല്‍...!

:)