Monday, August 13, 2007

ബാംഗ്ളൂറ് ബ് ളോഗ്ഗേഴ്സ് മീറ്റ് - കൂടുതല് ചിത്രങ്ങള്

img_8504.jpg
വിനയന് (ചെന്നൈ ബ്ലോഗര് - ബ്ലോഗ് "വടക്കാഞ്ചേരി)


img_8512.jpg
ബെന്നി


img_8518.jpg
ബെന്നി


img_8529.jpg
സുജിത്


img_8534.jpg
കുമാര്


img_8509.jpg
ചന്ത്രക്കാരന്


img_8535.jpg
അരവിശിവ, എന്‌ജോജു, സുജിത്, ശ്രീശോഭ്


img_8539.jpg
കുമാര്

img_8540.jpg
കുറുമാന്img_8541.jpg
കുറുമാന്

img_8542.jpg
കുറുമാന്


img_8543.jpg
കുറുമാന്


img_8550.jpg

img_8551.jpg
കുട്ടപ്പായി എന്ന ബോധപ്പായി എന്ന സന്ദീപ്
(പെര്ഫോമന്സുവച്ച് ബോധമില്ലാത്തപായി എന്നാവും കൂടുതല് ചേരുക)

img_8552.jpgimg_8553.jpg

img_8556.jpg

img_8557.jpg

img_8560.jpg
ദേവദാസ് (വിവി, ലോനപ്പന്)


img_8562.jpg
കുട്ടിച്ചാത്തന്


img_8563.jpg
കലേഷ്


img_8573.jpg

img_8575.jpg


img_8576.jpg

img_8584.jpg

img_8588.jpg

img_8590.jpg

img_8594.jpg

img_8595.jpg

img_8603.jpg

img_8606.jpg
സിജു


img_8607.jpg
പച്ചാളം


img_8608.jpg

img_8610.jpg

img_8614.jpg
ഇക്കാസ്

Blogged with Flock

45 comments:

കുട്ടന്‍സ്‌ | S.i.j.i.t.h said...

:)

ചില നേരത്ത്.. said...

ഫുഡിന്റെ ചിത്രങ്ങള്‍, അതിന്റെ ആര്‍മാദങ്ങള്‍, ആര്‍ത്തികള്‍ ഒന്നുമില്ല എന്നതൊഴിച്ച് നിര്‍ത്തിയാല്‍ പടങ്ങള്‍ മീറ്റിന്റെ വ്യക്തമായ ചിത്രം തരുന്നു. മുന്നെയുള്ള പോസ്റ്റിലെ കുട്ടിച്ചാത്തന്റെ വിവരണവും വളരെ നന്നായി.

ഉണ്ണിക്കുട്ടന്‍ said...

ഫോട്ടോകള്‍ എല്ലാം തകര്‍പ്പന്‍ !

ഇതെന്താ ആരും വനിതാ ബ്ലോഗഴ്സിനെ പരിചയപ്പെടുത്താത്തെ..? അതിലേതാ കൊച്ചു ത്രേസ്യാ..?

ചില നേരത്ത്.. said...

വേറെ ഒരു കാര്യം എഴുതാന്‍ വിട്ടു. മീറ്റിന്റെ സമ്പൂര്‍ണ്ണ വിജയത്തിനായി ഓടി നടക്കുന്നതിനിടയില്‍ ഒരൊറ്റ ഫോട്ടോയില്‍ പോലും ഉള്‍പ്പെടാന്‍ പറ്റാതെയും ഒരു സിപ്പ് പോ‍ലും എടുക്കാതെ മദ്യനൂല്‍ എന്ന പേരിനെ തന്നെ അത്ഭുതപ്പെടുത്തും വിധം സജീവമായ മഴനൂലിനെ അഭിനന്ദിക്കൂന്നു.
മീറ്റിന്റെ വിജയത്തിന്റെ ക്രെഡിറ്റിന് വേറെ ആരെങ്കിലും അവകാശമുന്നയിക്കുകയാണെങ്കില്‍ അവരുടെ അന്നേ ദിവസത്തെ ‘അവസ്ഥ’ കണ്ട് അവരോട് സഹതപിക്കാനെ കഴിയൂ എന്ന് ഇത് സംബന്ധിച്ചുണ്ടായേക്കാവുന്ന പരാമര്‍ശങ്ങള്ളെ മു‌‌ന്‍‌കൂട്ടി കണ്ട് മി. മ.നൂ. പ്രതികരിച്ചിരിക്കുന്നു.
ഇനിയും അദ്ദേഹത്തിന് മീറ്റുകള്‍ വിജയിപ്പിക്കാനാവട്ടെ എന്നാശംസിക്കുന്നു.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:: ഈ ഒരു കമന്റോടു കൂടി ശ്രീമാന്‍ “ചിലനേരത്ത്” ശ്രീജിത്തിന്റെ തലയില്‍ നിന്നും ബൂലോഗത്തിന്റെ ആസ്ഥാന മണ്ടന്‍ പദവി തട്ടിപ്പറിച്ചെടുത്തിരിക്കുന്നു..

മദ്യനൂലു മഴനൂലായെന്ന്!!!!!!

കണ്ണൂസ്‌ said...

ഹ ഹ ഹ ഹ!!

ഇബ്രൂന്റെ ആസ്ഥാന മണ്ടന്‍ പദവിക്ക് ആറ് മിനിറ്റ് ആയുസ്സേ ഉണ്ടായുള്ളല്ലോ. അഭിനന്ദനം ചാത്താ.

പി.എസ് : ഒരേ പോലുള്ള ഫോട്ടോസ് കണ്ട് ബോറടിക്കാന്‍ തുടങ്ങി. എന്തെങ്കിലും വ്യത്യസ്തമായിട്ട് ആരടേങ്കിലും കയ്യിലുണ്ടെങ്കില്‍, പോസ്റ്റിയില്ലെങ്കിലും മെയിലിലെങ്കിലും അയച്ചു താ.

തഥാഗതന്‍ said...

ഇബ്രുന്റെ കമന്റ് വായിച്ചിട്ട് എനിക്ക് ചിരി സഹിക്കുന്നില്ല.. മഴനൂലിന്റെ കാര്യം..
9പകുതി സമയം പുള്ളി ഉറക്കമായിരുനെന്ന്കിലും നല്ല അഭിനന്ദനങ്ങളാണല്ലൊ കിട്ടിയത്)

മനൂ‍ .:|:. Manoo said...

ഇബ്രൂ, ഇതൊന്നും കണ്ട്‌ നീ പതറരുത്‌.

ഞാന്‍ മുന്‍പേ പറഞ്ഞില്ലായിരുന്നോ, എന്റെ സംഘാടനാപാടവത്തിന്റെ അഭിനന്ദനാര്‍ഹമായ വിജയത്തെ ചില ഗൂഢശക്തികള്‍ ഒത്തുചേര്‍ന്ന് തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണിതെല്ലാം.

ഇനി ഞാന്‍ മറ്റൊരു രഹസ്യം കൂടിപറഞ്ഞുതരാം.
ഇതിനു മുന്‍പുള്ള മീറ്റുകളും ഞാനെന്നൊരൊറ്റ വ്യക്തിയുടെ പരിശ്രമങ്ങളുടെ പരിണിതഫലമാണ്‌. അസൂയാലുക്കള്‍ അതു ശ്രീജിത്ത്‌ നടത്തി, ചന്ത്രക്കരന്‍ നടത്തി, തഥാഗതന്‍ നടത്തി എന്നെല്ലാം പറഞ്ഞു നടക്കും, ചെവിക്കൊള്ളണ്ടാ.

ദില്‍ബാസുരന്‍ said...

ആ പറഞ്ഞത് ശരിയാണ്. ഇപ്രാവശ്യത്തെ മീറ്റ് ഉള്‍പ്പെടെ എല്ലാ പ്രാവശ്യവും നടത്തലില്‍ മഴനൂല്‍ തന്നെയായിരുന്നു മുന്നില്‍. (പിന്നില്‍ നിന്ന് രണ്ട് പേര് ചുമലിലൂടെ കൈയ്യിട്ട് താങ്ങി മഴനൂലിനെ വേദിയില്‍ നിന്ന് പുറത്തേയ്ക്ക് നടത്തി) :-)

ഇക്കാസ് മെര്‍ച്ചന്റ് said...

നന്ദി ബാംഗ്രൂര്‍ ബ്ലോഗേഴ്സ്... ആയിരം നന്ദി!
ഇത്തരമൊരു മീറ്റ് സംഘടിപ്പിച്ചതിനും, ഈയുള്ളവനെ അതില്‍ പങ്കെടുപ്പിച്ചതിനും പിന്നെ ഈ മനോഹര ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചതിനും..

തഥാഗതന്‍ said...

ദില്‍ബാ
പുള്ളിക്കാരന്റെ ആ ചുവന്ന ജോക്കര്‍ പാന്റും ഇട്ടുള്ള പ്രകടനം ഒന്ന് കാണേണ്ടതായിരുന്നു.10 ഇല്‍ അധികം ക്യാമറാക്കാരുണ്ടായിട്ടും അദ്ദേഹം ഒരാള്‍ക്ക് പോലും പിടി കൊടുത്തില്ല

ശ്രീ said...

നൂലണ്ണന്‍ ഇതൊന്നും അറിയുന്നില്ലേ?

ഏതോ ഒരു പടത്തില്‍ ജഗതി ‘പാടത്ത് ഒരു പുല്ലു പോലും പറിയ്ക്കാത്ത എനിക്ക് കര്‍‌ഷക ശ്രീയോ?” എന്നു പറഞ്ഞതു പോലെയായല്ലോ അവസ്ഥ...

വായിച്ചിട്ട് ചിരി നിര്‍‌ത്താനേ പറ്റുന്നില്ല.
പ്രമോദേട്ടനും ദീപക് ഭായും കുട്ടപ്പായിയുമൊക്കെ ഇപ്പോ ആരായി?

അവിടെ ആരോ ചോദിക്കുന്നതു കേട്ടു, ഇതാണൊ മഴനൂല്‍ എന്ന്. കണ്ടിട്ട് ഇതു മദ്യനൂലാണല്ലോ എന്നോ മറ്റോ പറഞ്ഞോ എന്നും സംശയം.

ദില്‍ബന്‍ പറഞ്ഞതു കറക്റ്റ്....ഇത്തവണയും അതിനൊരു മാറ്റവുമുണ്ടായില്ല. മുന്നില്‍ നിന്നു നയിച്ചൂ എന്ന് തന്നെ പറയാം...
പിന്നെ,നാരങ്ങ വെള്ളം കുടിക്കാനായി ഇടയ്ക്കിടെ മുകളിലേയ്ക്ക് ഓടുന്ന ഓട്ടം ഒളിമ്പിക്സിനായിരുന്നെങ്കില്‍ മെഡലുറപ്പാ... തിരിച്ചിറങ്ങുമ്പോള്‍ കൈ കുത്തിയാണോ കാല്‍ കുത്തിയാണോ വന്നതെന്നും ഒരു സംശയം.
എന്തായാലും മഴനുലിന്റെ ഇതു പോലുള്ള പ്രകടനങ്ങള്‍ അടുത്ത മീറ്റുകളെയും രസകരമാക്കുമെന്നു തന്നെ കരുതാം... അല്ലേ നൂലണ്ണാ...

മെലോഡിയസ് said...

ഇതിലേറ്റവും കലക്കിയ പടം ഇക്കാസിന്റെയാ..

ചില നേരത്ത്.. said...

മ.നൂ ഞാന്‍ പതറില്ല!!
എനിക്കറിയാം കുട്ടിച്ചാത്തന്‍, മുന്നെ നടന്ന മീറ്റുകളുടേയും ഈ മീറ്റിന്റെയും ഒക്കെ നടത്തിപ്പുകാരാണെന്ന് പറയുന്നവരുടെ ബിനാമി ആണെന്ന് :)
നിന്നെ പറ്റി Octavio Paz തന്നെ കടമ്മനിട്ടയിലൂടെ പറഞ്ഞിരിക്കുന്നു (സൂര്യശില-Sunstone). ‘ആടുമെങ്കിലും ആഴത്തില്‍ വേരുറപ്പിച്ച മാമരം’ എന്ന്. അതുകൊണ്ട് നിന്റെ സംഘടിപ്പിക്കാനുള്ള കഴിവ് അതിഭീകരമാണെന്ന് മറ്റുള്ളവര്‍ക്ക് അറിയാം. നീയും വിഷമിക്കരുത് ഇത് കേട്ടിട്ട്. ഒരു ആറരയടിയുള്ള ബ്ലോഗറെ മൂന്നരയടിയുള്ള വേറെ ഒരു ബ്ലോഗര്‍ സപ്പോര്‍ട്ട് ചെയ്തതിന്റെ ഫോട്ടോയൊന്നും ഇല്ലേ? കണ്ണൂസ് പറഞ്ഞ പോലെ, ഒരു പോലെ തോന്നിപ്പിക്കുന്ന ഒരുപാട് ചിത്രങ്ങള്‍ ;)

തഥാഗതന്‍ said...

ശ്രീ
നമ്മുടെ അരമന രഹസ്യങ്ങള്‍ ബ്ലോഗങ്ങാടിയില്‍ പാട്ടാക്കരുത് എന്നു കരുതി ഞാന്‍ അക്കാര്യം പറയാതിരുന്നത..

തഥാഗതന്‍ said...

ദില്‍ബനു മാത്രെ ഞങ്ങളോട് അല്പമെങ്കിലും സ്നേഹം ഒള്ളു.. പാവം 3-4 തവണ വിളിച്ചു..
ഈ ദോഷൈകദൃ‌ക്കുകളുടെ ഒരനക്കവും ഇല്ലയിരുന്നല്ലൊ ( ഇബ്രുവിനെ അല്ല ഉദ്ദേശിച്ചത്)

മനൂ‍ .:|:. Manoo said...

പ്രമോദണ്ണാ... എന്നെ എന്തുവേണേലും പറഞ്ഞോ, എന്റെ പാന്റിനെമാത്രം കുറ്റം പറയരുത്‌; സഹിക്കില്ല ഞാന്‍.

കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റ പടി, ഒന്നു വേഷം പോലുംമാറാന്‍ സമയംകിട്ടാതെ, ഓടിനടന്ന് കാര്യങ്ങളൊക്കെ ഭംഗിയാക്കിയ ഞാനിതുതന്നെ കേള്‍ക്കണം.

സുകൃതക്ഷയം! അല്ലാണ്ടെന്താ പറയ്യാ.

ശ്രീ, നിനക്കൊന്നുമറിയില്ല, കാരണം...

G.manu said...

എല്ലാം സുന്ദരക്കുട്ടപ്പന്‍മാരാണല്ലോ.. ഇന്‍ക്ളൂഡിംഗ്‌ ബോട്ടില്‍സ്‌.

പെങ്കൊച്ചുങ്ങടിടത്ത്‌ അടിക്കുറിപ്പ്‌ കണ്ടില്ല..ഞരമ്പുരോഗികളെ പേടിച്ചിട്ടാണോ ആവോ...

ഇക്കാസിന്‍റെ മറ്റേച്ചെവിയെന്തേ ബ്ളാങ്ക്‌.. അറ്റ്‌ലീസ്റ്റ്‌ ഒരു ശംഖുപുഷ്പമെങ്കിലും???

ആരാണാവോ ക്ളിക്കിയത്‌..ദാറ്റൂ വിത്ത്‌ വിച്ച്‌ ബ്രാണ്ട്‌ (ക്യാമറ.. )

ഞെരിപ്പന്‍ പടങ്ങള്‍..ക്ളിക്കനു എണ്റ്റെ വക സ്പെഷ്യല്‍ ചീയേഴ്സ്‌..

മനൂ‍ .:|:. Manoo said...

സുഹൃത്തുക്കളേ ഒരു ഓഫ്ടോപിക്‌

നമുക്കേവര്‍ക്കും പ്രിയങ്കരനായ (കോപ്പാ) വര്‍ണ്ണമേഘങ്ങള്‍ എന്ന ബാംഗ്ലൂര്‍ ബ്ലോഗ്ഗര്‍ ഒരു ആണ്‍കുട്ടിയുടെ അച്ഛനായ വിവരം ഇപ്പോള്‍ അറിയിച്ചു. ഭാര്യയുടെ പ്രസവം, അതിന്റെ തിരക്കുകള്‍ തുടങ്ങിയ അലമ്പുസംഗതികള്‍ക്കിടയില്‍ പെട്ടുപോയതുമൂലമാണദ്ദേഹത്തിന്‌ മഹത്തായ ആറാം മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്‌ എന്നുമദ്ദേഹം പ്രസ്താവിച്ചു.

കുട്ടിച്ചാത്തന്‍ said...

“ഇതിലേറ്റവും കലക്കിയ പടം ഇക്കാസിന്റെയാ..“
അതിനു ഇക്കാസെടുത്ത പടമൊന്നും ഇതില്‍ പോസ്റ്റ് ചെയ്തിട്ടില്ലാലൊ ;)

ഇബ്രുവണ്ണോ പതറരുത്

“നിന്റെ സംഘടിപ്പിക്കാനുള്ള കഴിവ് അതിഭീകരമാണെന്ന് മറ്റുള്ളവര്‍ക്ക് അറിയാം“

അതെ അതു ഭീകരമാണ് മരുഭൂമിന്റെ നടുവില്‍ നിന്നാലും നുല്‍‌സേ ഇത്തിരി വെള്ളവും ഗ്ലാസും എന്ന് പറഞ്ഞാല്‍ അവിടെ മഴപെയ്യിച്ചാണേലും വെള്ളം സംഘടിപ്പിക്കുന്നതോണ്ടല്ലേ മഴനൂല്‍ എന്ന പേര്.

കണ്ണൂസ്‌ said...

തഥാ ഏട്ടന്‍ എന്നേയുമല്ല ഉദ്ദേശിച്ചത് എന്നെനിക്ക് മനസ്സിലായി. പിന്നെ മൂന്ന് നാല്‍ പ്രാവശ്യം മൊബൈല്‍ അടിച്ചുമാറ്റി ഐ.എസ്.ഡി വിളിക്കാന്‍, എനിക്ക് റൂം മേറ്റ് ഒന്നുമില്ലല്ലോ :-(

ഇങ്ങളെന്താ ഏട്ടേ മീറ്റിന്റെ തലേ ദിവസം ചാരത്തിലാ കിടന്നേ? മുടി എലി കടിച്ചു പറിച്ചത് പോട്ടേ, മൊത്തത്തില്‍ ഒരു വെളുപ്പ് ഛായ!! :-)

ശ്രീ said...

നേരിട്ടറിയില്ലെങ്കിലും, ഒരു ബാംഗ്ലൂര്‍ ബ്ലോഗ്ഗറെന്ന നിലയില്‍ വര്‍‌ണ്ണ മേഘങ്ങള്‍ക്ക് എന്റെ വക ആശംസകള്‍!!!
(ഇനിയിപ്പോ ബാംഗ്ലൂര്‍ ബ്ലോഗ്ഗേഴ്സെല്ലാം ഒരു കുടുംബമല്ലേ?)

മീറ്റിനിടയില്‍ ജനിച്ച ആ കൊച്ചു മിടുക്കനും നന്മകള്‍ നേരുന്നൂ!

കുട്ടിച്ചാത്തന്‍ said...

വര്‍ണ്ണമേഘത്തിനാശംസകള്‍.

ആദ്യായിട്ടാ ഒരാളു വിശ്വസിക്കാവുന്ന ഒരു കാരണമുണ്ടാക്കുന്നത്(മീറ്റിനു വരാത്തതിന്)

ചില നേരത്ത്.. said...

വര്‍ണ്ണത്തിനും ‘കൊച്ചു’ വര്‍ണ്ണത്തിനും ഭാര്യയ്ക്കും എന്റെ ആശംസകള്‍!!.
മീറ്റിന് അവന്റെ ഒരു കുറവ് കൂടെ ഉണ്ടായിരുന്നുള്ളൂ :)

bodhappayi said...

അഭിനന്ദനങ്ങള്‍ വര്‍ണ്ണം... :)

തഥാഗതന്‍ said...

വര്‍ണ്ണ മേഘത്തിനു അഭിനന്ദനങ്ങള്‍

ഇക്കാസ് മെര്‍ച്ചന്റ് said...

വര്‍ണ്ണമേഘത്തിനു ആയിരമായിരം കുട്ടികളുണ്ടാവട്ടെ എന്നാശംസിക്കുന്നു. കുഞ്ഞുവാവയ്ക്ക് ആശംസകള്‍ ആന്‍ഡ് വെല്‍ക്കം ടു ‘ഭൂഗോളം’. :)

മനൂ‍ .:|:. Manoo said...

തള്ളേ, ഇതൊരുമാതിരി രാഷ്ട്രീയക്കാര്‍ക്ക്‌ അഭിവാദ്യം പറയുന്നപോലാന്നല്ലോടേയ്‌.
ആയിരമായിരം!

ഇക്കാസ് മെര്‍ച്ചന്റ് said...

സന്തോഷം കൊണ്ട് പറഞ്ഞു പോയതാ മനു ഭായ്.. ഷെമി.
അപ്പൊ അച്ചന്‍ പട്ടം നേടിയ വര്‍ണ്ണ മേഘത്തിനും, അമ്മയായ സൌഭാഗ്യവതിക്കും കുഞ്ഞുവാവയ്ക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍ എന്ന് തിരുത്തി വായിക്കുക.

കുട്ടിച്ചാത്തന്‍ said...

കൊച്ചുത്രേസ്യാ പനിക്കിടക്കയില്‍ നിന്നും ബാംഗ്ലൂര്‍ മീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.. ഒന്നാം ഭാഗം ഉടന്‍ വരുന്നു-- വായനക്കാര്‍ അക്ഷമരായി കാത്തിരിക്കുക....

സുനില്‍ : എന്റെ ഉപാസന said...

നല്ല ഫോട്ടോസ് ആയിരുന്നു..
ഉണ്ണിക്കുട്ടന്റെ സംശയം ന്യായം...

പൊട്ടന്‍

ഏറനാടന്‍ said...

കാമറയില്‍ ഫിലിം ലോഡാക്കാതെ എടുത്തതാണോ ഇപ്പടങ്ങള്‍? ഒന്നും തെളിഞ്ഞിട്ടില്ല!

ഇക്കാസ് മെര്‍ച്ചന്റ് said...

ഞാനും പടമെടുത്തിരുന്നു എന്ന് ഓര്‍മ്മിപ്പിച്ചത് കുട്ടിച്ചാത്തനാണ്. നിര്‍ഭാഗ്യവശാല്‍ എന്റെ മൊബൈല്‍ ക്യാമറ കേടായിരുന്നു. (അല്ലാണ്ട് എന്റെ കുഴപ്പം ഒട്ടും അല്ല) അതോണ്ട് വേണ്ടോണം പതിഞ്ഞില്ല. ന്നാലും ദീ ലിങ്കുമ്മെ കുറച്ച് പടംസ് ഇട്ടിട്ടുണ്ട്. :)
http://picasaweb.google.com/bluemoondigital/wvKloB

മനൂ‍ .:|:. Manoo said...

കൊച്ചിയില്‍നിന്നുമെത്തിയ നാലുജന്മങ്ങളേയും സ്വന്തം വീട്ടിലേയ്ക്കാനയിച്ച്‌ പണി വാങ്ങിയ കേപ്പിയെക്കുറിച്ചാരും പരാമര്‍ശിയ്ക്കാത്തതില്‍ എന്റെ അമര്‍ഷം രേഖപ്പെടുത്തുന്നു.

അദ്ദേഹത്തിനെ ഫ്ലാറ്റ്‌ അസ്സോസിയേഷന്‍ അവിടെ നിന്നും പുറത്താക്കിയോ, അങ്ങനെ വന്നാല്‍ നമുക്കെന്തുചെയ്യാനാകും എന്നതിനെക്കുറിച്ച്‌ ഒരു കൂലംകഷ ചര്‍ച്ചയ്ക്കായി സര്‍വ്വഅണ്ണ പ്രമോദ്‌, ചന്ത്രക്കാരന്‍, നളന്‍ എന്നിവരെ ഒരു 7.30 ഓടെ പിംഗാരയില്‍ കൂടുവാന്‍ അഭ്യര്‍ഥിയ്ക്കുന്നു.

ഓടോ: കേപ്പിയുടെ വീട്ടിലേയ്ക്ക്‌ രാവിലെ പോകും വഴി കലേഷ്‌ പിംഗാരയുടെ ഫോട്ടോ എടുത്തു. പിന്നീട്‌ ചന്ത്രക്കാരനെ അതു കാണിച്ചപ്പോള്‍ ഇതൊന്നുമല്ല പിംഗാര നീയൊക്കെ വേറെ ഏതോ ബാറിന്റെ പടമാ എടുത്തതെന്നു പറഞ്ഞ്‌ ഡിലീറ്റ്‌ ചെയ്യിച്ചു.
പകല്‍ വെളിച്ചത്തിലും (ബോധമുള്ളപ്പോഴും) അതൊരിയ്ക്കലും കാണാനിടവന്നിട്ടില്ലാത്തതാവാം അതിനുകാരണം എന്ന കലേഷിന്റെ ആത്മഗതം അവരെ യാത്രയയക്കാന്‍ പോയപ്പോഴണ്‌ ഞാന്‍ കേട്ടത്‌.

Glocalindia said...

ആദ്യമായിട്ടാണ് ഇത്ര വിപുലമായ ഒരു മലയാളം ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്നത്. നന്നായെന്ന് മാത്രമല്ല, തകര്‍ത്തു കളഞ്ഞു. ഞങ്ങളെയൊക്കെ ചെന്നൈയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് ക്ഷണിച്ച ബാംഗ്ലൂര്‍ ബ്ലോഗേഴ്സിന് നന്ദി പറയട്ടെ. അടുത്ത മീറ്റ് പറ്റുമെങ്കില്‍ (പൊന്നമ്പലം..... പൊന്നമ്പലം.. ആളിതെവിടെ പോയിക്കിടക്കുന്നു...) ചെന്നൈയില്‍ ആക്കാം.

സസ്നേഹം, ബെന്നി

കുട്ടന്‍സ്‌ | S.i.j.i.t.h said...

--കൊച്ചിയില്‍നിന്നുമെത്തിയ നാലുജന്മങ്ങളേയും സ്വന്തം വീട്ടിലേയ്ക്കാനയിച്ച്‌ പണി വാങ്ങിയ കേപ്പിയെക്കുറിച്ചാരും പരാമര്‍ശിയ്ക്കാത്തതില്‍ എന്റെ അമര്‍ഷം രേഖപ്പെടുത്തുന്നു.
ഞാന്‍ നൂലിനെ പിന്താങ്ങുന്നൂ...

പിംഗാര ഫോട്ടോ ഡിലീറ്റ് ചെയ്യിച്ച ചന്ത്രക്കാറണ്ണന്റെ കൂര്‍മ്മ ബുദ്ധിയെ അപ്രീഷ്യയേറ്റ് ചെയ്യുന്നൂ..പാവം കലേഷേട്ടന്‍ അത് എടുക്കാന്‍ കുറേ കഷ്ടപ്പെട്ടതാ..

Kalesh said...

പിംഗാരാ പിംഗാരാ പിംഗാരാ എന്ന് കേള്‍ക്കാന്‍ തുടങ്ങീട്ട് കുറേ നാളായി.
അതിന്റെ കീഴേത്ത് ചെന്ന് സാധനം മേടിച്ച് തിരിച്ച് വരുന്ന വഴി അതിന്റെ ഒരു പടം എടുത്തു. (കുട്ടന്‍സ് സാക്ഷി).
ചന്ത്രക്കാരനെക്കാണിച്ച് അതൊന്ന് വെരിഫൈ ചെയ്യാമെന്ന് കരുതി കാണിച്ചു. “ഹ! ഇതേതോ ചൊറി പിംഗാരയാ. ഇതൊന്നുമല്ല നമ്മടെ പിംഗാര എന്ന് പറഞ്ഞു”. അബദ്ധം പറ്റിയല്ലോ ഈശ്വരാന്നും പറഞ്ഞ് ഞാനത് ഡിലീറ്റ് ചെയ്തു.

വൈകിട്ട് ജക്കസാന്ത്ര എന്ന സ്ഥലത്തുടെ തിരിച്ച് വന്നപ്പം ഞാനതിനെ വീണ്ടും നോക്കി - ബാംഗളൂര്‍ വല്യ സിറ്റിയല്ലേ, 5-6 പിംഗാരകള്‍ ഇനീം കാണും എന്ന് കരുതി നെടുവീ‍ര്‍പ്പെട്ടു.

ഞങ്ങളെ യാത്രയയക്കാന്‍ വന്ന ചന്ത്രക്കാരന്‍ തന്നെയാണ് പറഞ്ഞത്, “കലേഷേ, അത് തന്നെയായിരുന്നു പിംഗാര” എന്ന്.

അതിനു പകരമായി പിംഗാരയുടെ നല്ലൊരു പടമെടുത്ത് നെറ്റിലിടാമെന്ന് ചന്ത്രക്കാരന്റെ കൈയ്യീന്ന് ഞാന്‍ ഉറപ്പ് മേടിച്ചിട്ടാണ് തിരിച്ച് നാട്ടിലേക്ക് വണ്ടി കയറിയത്...

കലേഷ് കുമാര്‍ said...
This comment has been removed by the author.
Kiranz..!! said...

wow..നല്ല കലക്കന്‍ ക്ലാരിറ്റി ചിത്രങ്ങള്‍ ചന്ത്രക്കാറാ..!

വര്‍ണ്ണമേഘത്തിനു ഒരുഗ്രന്‍ കണ്‍ഗ്രാചുലേഷന്‍സ്..!

ശാലിനി said...

കുട്ടിച്ചാത്തന്റെ ചുരിദാര്‍ ഉഗ്രന്‍!

അജിത്‌ | Ajith said...

ഫോട്ടങളെല്ലാം കലക്കിയിട്ടുന്ട്.

പിന്നെ കുറുമേട്ടന്‍ ആ ബ്രീഫ് കേയ്സ് തുറന്നു എന്താ കാണിക്കുന്നത്? സ്വര്‍ണ ബിസ്കറ്റ് വല്ലതും തന്നേ?

കാര്‍ട്ടൂണിസ്റ്റ് said...
This comment has been removed by the author.
കാര്‍ട്ടൂണിസ്റ്റ് said...

മഹാത്മന്‍,

ഇത്രയും വ്യക്തതയുള്ള പടങ്ങള്‍ എന്റെ പ്രാണനാണ്.
എല്ലാ മീറ്റിനുശേഷവും ഇമ്മാതിരി പടങ്ങള്‍
ബൂലോകത്ത് ഇട്ടിരുന്നെങ്കില്‍....

സ്ഥലം മങ്കടയ്ക്ക് ആശംസകള്‍ !!!

മന്‍സുര്‍ said...

GLORE225329പ്രിയമുള്ളവരെ.............

നിങ്ങളെ ഞാന്‍ അറിഞത് അക്ഷരങ്ങളിലൂടെ
പിന്നെ അറിഞു ഞാന്‍ മെയിലിലൂടെ
പിന്നെ അറിഞു ഞാന്‍ കമാന്‍റ്റിലൂടെ
ഇപ്പോ ഇതാ ഈ ചിത്രങ്ങളിലൂടെ
ഇനിയും മനസ്സില്‍ ബാക്കിയായ് ഒരു മോഹം
ഒരു നോക്ക് കാണാന്‍ മോഹം
ഒരു വാക്ക് കേള്‍ക്കാന്‍ മോഹം
ഒരുമിച്ച് ഒരു ഫോട്ടോ എടുക്കാന്‍ മോഹം
അങ്ങിനെ അങ്ങിനെ ഒരു പാട് മോഹങ്ങളായ്
ഈ ബ്ലോഗ്ഗിന്‍ കളിവള്ളത്തില്‍
ഞാനുമൊരു കുഞു ബ്ലോഗ്ഗായ്......

വിവരണവും,ചിത്രങ്ങളും നന്നായിട്ടുണ്ടു.

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

Thiruvallabhan said...

kurumAnte glamaour gambheeram
patam ellam ghataaghantan
www.thiruvallabhan.blogspot.com