Thursday, November 30, 2006

നാലാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റ്

ബാംഗ്ലൂര്‍ ബ്ലോഗേര്‍സിനെന്താ കൊമ്പുണ്ടോ?

ഇല്ലേയില്ല. ഞങ്ങള്‍ ഇപ്പോഴും സ്നേഹം നിറഞ്ഞ കൂട്ടായ്മയില്‍ തന്നെ. അത് തെളിയിക്കാനായി ഞങ്ങളും ഒരു മീറ്റ് കൂടാന്‍ തീരുമാനിച്ചിരിക്കുന്നു. സന്തോഷിക്കൂ എല്ലാവരും സന്തോഷിക്കൂ.

കൂടുതല്‍ വിവരങ്ങള്‍ താഴെ.

സ്ഥലം: പട്ടേത്സ് ഇന്‍, ആര്‍.ടി.നഗര്‍, ബാംഗ്ലൂര്‍
സമയം: ഡിസംബര്‍ 3, രണ്ടായിരത്തി ആറ്. വൈകുന്നേരം മൂന്ന് മണി.
പങ്കെടുക്കുന്നവര്‍: ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് ഗമ്പ്ലീറ്റ്.
ചിലവ്: തല‌ഒന്നുക്ക് 450 ക.

കാര്യപരിപാടികള്‍:
3.00 : സ്വാഗത കുടി (Welcome Drink)
3.02 : പ്രാര്‍ത്ഥനാഗാനം. അവതരിപ്പിക്കുന്നത്, മഴനൂലും കൂട്ടരും
3.09 : ഉത്ഘാടനം. തഴക്കവും പഴക്കവും ഉള്ള ബ്ലോഗര്‍, വര്‍ണ്ണമേഘം.
3.16 : സ്വാഗതപ്രസംഗം. കമ്മിറ്റി ഭാരവാഹി കുട്ടപ്പായി.
3.22 : അധ്യക്ഷപ്രസംഗം. വേറൊരു കമ്മിറ്റി ഭാരവാഹി തഥാഗതന്‍.
3.29 : ചുമ്മാ ഒരു പ്രസംഗം. ഇതിന്റെ ഒക്കെ മെയിന്‍ ആള്‍, ഞാന്‍.
3.52 : ആശംസാപ്രസംഗം. പാവമായ ചന്ദ്രക്കാറന്‍.

തുടര്‍ന്ന് കലാപരിപാടികള്‍.

4.00 : രാധ, പീലിക്കുട്ടി സിസ്റ്റേര്‍സ് അവതരിപ്പിക്കുന്ന ഏഴാമത് കഥാപ്രസംഗം. “ഒരു ബാംഗ്ലൂര്‍ ബ്ലോഗുഗാഥ”
4.47 : ഏകാങ്ക നാടകം. രംഗത്ത് മഴനൂല്‍, വര്‍ണ്ണമേഘം, കുട്ടപ്പായി, ആര്‍ദ്രം, കൊച്ചന്‍ തുടങ്ങിയവര്‍
5.13 : കോമഡി ഷോ: അവതരണം സുപ്രസിദ്ധ കാഥികന്‍ അജിത്ത് കൃഷ്ണണുണ്ണി.
5.30 : ബാംഗ്ലൂര്‍ ബ്ലോഗേര്‍സിന്റെ വേള്‍ഡ് റെസ്ലിങ്ങ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. മത്സരം ലോക ചാമ്പ്യനായ പച്ചാളത്തിന്റെ ശിഷ്യന്‍ ശ്രീജിത്തും അടിച്ച് തെറ്റി ബോധമില്ലാതെ നില്‍ക്കുന്ന മഴനൂലും തമ്മില്‍.
6.30 : വെറൈറ്റി എന്റെര്‍ടെയിന്മെന്റ്സ്. ഗോ-കാര്‍ട്ടിങ്ങ്, ഷട്ടില്‍ ബാറ്റ്ബിന്റണ്‍, ടെന്നീസ്, നീന്തല്‍, മുച്ചീട്ട് കളി, ബലൂണ്‍ പൊട്ടിക്കല്‍, കുപ്പിയെണ്ണല്‍ തുടങ്ങിയവ.
8.00 : ഡിന്നര്‍
9.00 : ചുമ്മാ കിടന്ന് തര്‍ക്കിക്കല്‍. കഴിഞ്ഞ മീറ്റിലെ വിജയിയായ ചന്ദ്രക്കാറന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് മറ്റ് ബ്ലോഗേര്‍സ് ഇത്തവണ മാറ്റുരയ്ക്കുന്ന വേദി.

കാണത്തവറാതീങ്കള്‍. ( എന്നു വച്ചാല്‍ കാണാന്‍ മറക്കണ്ട എന്ന്, സണ്‍.ടി.വി കാണുന്നതിന്റെ ഒരു ഹാങ്ങ് ഓവര്‍ ആണ്)

മീറ്റിന് എല്ലാ സഹായ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. ആള്‍ ദ് ബെസ്റ്റ് റ്റു ദ മീറ്റ്.

ശ്രദ്ധിക്കുക: കാര്യപരിപാടികളില്‍ തോന്നുമ്പൊ തോന്നുമ്പോ മാറ്റങ്ങള്‍ വരുത്താന്‍ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

60 comments:

മനൂ‍ .:|:. Manoo said...

Welcome Drink അതില്‍... അതിലാണെന്റെ പ്രതീക്ഷ മുഴുവന്‍ :D

നമ്മടെ അണ്ണന്റെ (നളന്‍) പരിപാടികളൊന്നും എഴുതിക്കണ്ടില്ല; അത്രയ്ക്കു മോശമായതു കൊണ്ടൊന്നും ആവില്ലെന്നു കരുതുന്നു ;)

അപ്പൊ cheeeeeeeeerz!

അങ്കത്തട്ടില്‍ വച്ചു കാണാം.

സു | Su said...

മഴനൂലേ ഹിഹിഹി.

വരണം എന്നുണ്ടായിരുന്നു. ശ്രമിക്കാം. ഒരു മീറ്റിന് പോയിട്ട് ആദ്യത്തേതും അവസാനത്തേതും അതായിപ്പോയോ എന്നൊരു ശങ്കയും ഇല്ലാതില്ല.

ആശംസകള്‍. :)

Mubarak Merchant said...

ഔട്ട് സൈഡേഴ്സിനെ കേറ്റുമോ?

Sreejith K. said...

ഇക്കാസേ, ബാംഗ്ലൂരില്‍ നിന്ന് വന്ന രണ്ട് ഔട്ട്‌സൈഡേര്‍സിനെ നിറമനസ്സോടെ സ്വീകരിച്ച കൊച്ചിക്കാരാണ് നിങ്ങള്‍. നിങ്ങള്‍ക്ക് ഞങ്ങളുടെ മനസ്സിലും മീറ്റിലും എപ്പോഴും സ്വാഗതം.

Unknown said...

ഡേയ് ശ്രീജീ...
ഞാനും വരാവെഡേയ്.. 450ക ഒന്ന് അഡ്ജസ്റ്റ് ചെയ്യഡൈ... നല്ല തങ്കപ്പെട്ട സ്വഭാവം... ഭയങ്കര ഡീസന്റ്.. മീറ്റിനൊരു മൊതലപ്പൂട്ട്.. ഛെ മൊതല്‍ക്കൂട്ടാവാം. വേണെങ്ങെ മതി. :-)

magnifier said...

ശ്രീജിത്തോ.....,

കമന്റ് മഹാമഹം ഇപ്ലത്തെ റെക്കാഡ് പോട്ടിച്ച് തകര്‍ക്കണോ...വേണേല്‍ അഡ്വാന്‍സായി കൊച്ചിന്‍ കമന്റ് വീ‍രാധി വില്ലാളികള്‍ക്ക് വല്ല ഓഫറും കോഡ് മോനേ.....കുറുമാന്‍ (അതെന്താന്ന് പറേണ്ടല്ലോ), സൂ (മീറ്റിന് വരുന്നില്ലേല്‍) അതുല്യ (ഒടുക്കം അതൂല്യ ഇദൂല്യ എന്നാവണ്ട!)പിന്നെ പട്ടേരി,ദില്‍ബന്‍,പാച്ചു കൂടെ ഞാനു കൂടാം (എനിക്കുള്ളത് ഞാന്‍ കണ്ണൂര് വന്ന് വാങ്ങിചോളാം). അസൂയക്കാര് പറേട്ടെന്നേ...നമ്മക്കാ തകര്‍ക്കാം! ആശംസകള്‍ഭാവുകങ്ങള്‍! (പരിപാടി വെള്ളിയാഴ്ച ആവില്ലല്ലോ?)

പിന്നെ ഈ ബ്ലോഗില്‍ ഔട്സൈഡേഴ്സും ഉണ്ടോ

പയ്യന്‍‌ said...

ശ്രീജിത്തേ

മീറ്റിന് എല്ലാ ആശംസകളും

ജ്യോതിര്‍മയി /ज्योतिर्मयी said...

ശ്രീജിത്തിനും മറ്റു കൂട്ടുകാര്‍ക്കും


ബാംഗ്ലൂര്‍ മീറ്റിന്‌ എല്ലാ ഭാവുകങ്ങളും

ജ്യോതി(ച്ചേച്ചി)

Visala Manaskan said...

രസ്യന്‍ പ്രോഗ്രാംസ്.
:) ആശംസകള്‍.

Peelikkutty!!!!! said...

ബ്ലാംഗ്ലൂഴ് ബ്ലോഗ്ലേഴ്സ് കീ..ജയ്!
സഖാവ് ശ്രീജിത്തേട്ടന്‍ കീ..ജയ്!


ദൈവമെ ഒരു വെള്ള ജുബ്ബയും..ഒരു വെള്ള കര്‍ചീഫും..ഒരു വെള്ള ഫ്ലാസ്കും സംഘടിപ്പിക്കണല്ലൊ!

Promod P P said...

കാര്യപരിപാടിയില്‍ ഉള്ള മറ്റ്‌ രണ്ട്‌ പരിപാടികള്‍

01. ബാംഗളൂര്‍ ബ്ലോഗ്ഗേര്‍സിനു മാത്രമല്ല,ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന മലയാളം ബ്ലോഗ്ഗെര്‍സിന്റെ കണ്ണീലുണ്ണിയും സര്‍വോപരി സാങ്കേതിക സഹായിയും,മലയാളം പോര്‍ട്ടലിന്റെ ജീവാത്മാവും പരാത്മാവുമായ ബഹു: ശ്രീജിത്തിനെ പൊന്നാടയും കിരീടവും അണിയിയ്ക്കല്‍. പൊന്നാട അണിയിക്കുന്നത്‌ ക്യാമറ കണ്ണിലൂടെ ഈ ലോകത്തെ മുഴുവന്‍ തന്നിലേക്കൊതുക്കിയ,ബാംഗളൂരിലെ ഒരു മുതിര്‍ന്ന ബ്ലോഗ്ഗര്‍ ആയ ശ്രീ: നളന്‍

02. ബാംഗളൂര്‍ ബ്ലൊഗ്ഗേര്‍സിന്റെ അഭിമാനവും,സര്‍വോപരി ,മലയാള ഭാഷയോടൊപ്പം കന്നഡ ഭാഷയെയും സ്നേഹിയ്ക്കുകയും,ആ ഭാഷയില്‍ ചെമ്മരിയാടിനു വിളിയ്ക്കുന്ന പേര്‌ തന്റെ കഥയില്‍ ഉപയോഗിച്ച്‌ പ്രസിദ്ധനാകുകയും ചെയ്ത ശ്രീ:കുട്ടപ്പായിയ്ക്ക്‌ ഒരു പ്രത്യേക ഉപഹാരം സമര്‍പ്പിയ്ക്കല്‍. ഉപഹാരം കൊടുക്കുന്നത്‌ കുമാരി: പീലിക്കുട്ടി (ഉപഹാരം രഹസ്യമാണ്‌)

കൂടാതെ ചന്ദ്രക്കാറന്‍,കുട്ടപ്പായി എന്നിവര്‍ നയിയ്ക്കുന്ന വെള്ളംകളിയും ഉണ്ടാകുന്നതാണ്‌.

മഴനൂലിന്റെ ശ്രദ്ധയ്ക്ക്‌ : സ്വാഗത പാനീയം വെറും പഴ സത്തുമാത്രം ആയിരിയ്ക്കണം എന്ന് പ്രത്യേകം ശട്ടം കെട്ടിയിട്ടുണ്ട്‌ (ഒരു 2 മണിക്കൂറെങ്കിലും സംഗതി അലമ്പാകാതെ നോക്കണമല്ലൊ)

Inji Pennu said...

ആദ്യത്തെ പരിപാടി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ശ്രീജിത്തിന്റെ സേവനങ്ങള്‍ അംഗീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. എന്റെ ഒരു virtual പൊന്നാട കൂടി ശ്രീജിത്തിനെ പ്രത്യേകമായി അണിയിക്കണം എന്നൊരപേക്ഷ.

Siju | സിജു said...

മീറ്റിനും മീറ്റേഴ്സിനും എല്ലാ ആശംസകളും

മനൂ‍ .:|:. Manoo said...

സ്വാഗത പാനീയം വെറും പഴച്ചാറുമാത്രമെന്നോ! ലജ്ജാവഹം!

ശ്രീജിത്തേ എന്നോടിതു വേണ്ടായിരുന്നു മൊയ്‌ലാളീ... എന്തൊക്കെയായിരുന്നു പ്രതീക്ഷകള്‍ :(

............

പീലിക്കുട്ടി രഹസ്യമായി കുട്ടപ്പായിയ്ക്കിട്ടൊന്നു പൊട്ടിയ്ക്കണമെന്നു ദാ ഇപ്പൊ പറഞ്ഞതേയുള്ളു - മേലില്‍ അമ്മാതിരിയൊന്നും എഴുതരുതെന്നു പറഞ്ഞ്‌.
ഉപഹാരം... നല്ല വാക്ക്‌ തഥാഗതാ. കേള്‍ക്കുന്നവര്‍ക്കു സത്യം മനസ്സിലാവില്ലല്ലൊ ;)

Sreejith K. said...

ഇതെന്താപ്പോ ഇത്. എല്ലാരും എനിക്ക് മാത്രം ഒരു ആശംസ അര്‍പ്പിക്കല്‍. ദൈവമേ, അവസാനം മീറ്റിന് ഞാന്‍ മാത്രമായിപ്പോകും എന്നൊരു ധ്വനി ഉണ്ടോ. എന്റെ കയ്യില്‍ പണയം വയ്ക്കാന്‍ ഒന്നുമില്ല. പ്ലീസ് ബ്ലോഗേര്‍സ്, വരാന്ന് പറഞ്ഞിട്ട്, ബ്ലോഗേര്‍സ് വരാതിരുന്നാലോ, വരാതിരുന്നാല് എന്റെ പരാതി തീരൂലാ‍ാ‍ാ.

ദില്‍ബൂ, ഒരു നാന്നൂറ് രൂപ ഞാന്‍ അഡ്ജസ്റ്റ് ചെയ്യാം. ബാക്കി അന്‍പത് നമുക്ക് കുട്ടപ്പായിയുടെ കയ്യില്‍ നിന്ന് കടം മേടിക്കാം. നീ ചുമ്മാ അങ്ങ് പോരെന്ന്, നീ ഇല്ലാതെ ആ ഹോട്ടലുകാര്‍ക്ക് എന്താഘോഷം. അവക്ക് ഭക്ഷണം വെട്ടി വിഴുങ്ങുന്നവര്‍ ഒരു വീക്ക്നെസ്സ് ആണെന്നാണ് കേട്ടിട്ടുള്ളത്. അവരുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ ഒരു അവസരവും കിട്ടിയാലോ?

ജ്യോതിച്ചേച്ചീ, ചേച്ചിക്കും വന്നു കൂടേ ഞങ്ങളുടെ കൂടെ? നമ്മള്‍ ഒക്കെ ഈ ബൂലോക കുടുമ്പത്തിലെ അംഗങ്ങളല്ലേ. ഒരു കുടുമ്പയോഗം ആകുമ്പോള്‍ എല്ലാവരും ഉണ്ടാകണ്ടേ? വേണമെങ്കില്‍ നമുക്കൊരു സംസ്കൃത ശ്ലോക സമസ്യാപൂരണവും അവിടെ നടത്താം. കാര്യപരിപാടികള്‍ തോന്നുമ്പോലെ മാറ്റും എന്ന് ഞാന്‍ വെറുതേ പറഞ്ഞതല്ല.

തഥാഗതാ, താങ്കള്‍ നിര്‍ദ്ദേശിച്ച ആദ്യ ഇനം ഇഷ്ടമായി. ഇതു പോലെ രസകരമായ ചടങ്ങുകള്‍ ഇനിയും എല്ലാവര്‍ക്കും നിര്‍ദ്ദേശിക്കാം. ആ പൊന്നാട എനിക്ക് തന്നെ എടുക്കാമല്ലോ, അല്ലേ?

ഇഞ്ചിച്ചേച്ചീ, ആ കമന്റ് ഞാന്‍ എത്ര തവണ വായിച്ചു എന്നറിയില്ല. ഈ സ്നേഹത്തിന് പകരം തരാന്‍ എന്റെ കയ്യില്‍ ഒന്നും ഇല്ല. ആകെ ഉണ്ടായിരുന്ന ശ്ലോകങ്ങള്‍ മൊത്ത വിലയ്ക്ക് ഉമേഷേട്ടന്‍ എടുത്തതു കൊണ്ട് അതും ഇല്ലാണ്ടായിപ്പോയി. മനസ്സ് കൊണ്ട് മീറ്റിന് ഞങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് ഒരു നന്ദി പ്രസംഗം അല്ല. അതാണ് കമന്റിട്ട എല്ലാവരുടേയും പേര് പറയാതിരുന്നത്. പുതിയ ഒരു ലോഡ് ഫ്രെഷ് നന്ദി കയ്യില്‍ സ്റ്റോക്ക് ഉണ്ട്. ആവശ്യാനുസരണം പായ്ക്കറ്റ് പൊട്ടിച്ച് വിതരണം ചെയ്യുന്നതായിരിക്കും.

Peelikkutty!!!!! said...

ഞാ ക്യൂട്ട് അപ്പായിയെ അടിക്കാന്നൊന്നും ആരോടും പറഞ്ഞിട്ടില്ല :)

bodhappayi said...

അതു പിന്നെ പീലീ, ഒരു ദിവസം മഴ പെയ്യുമ്പോള്‍ ആരോ യമന്‍ കല്യാണി രാഗത്തില്‍ ഒരു പാട്ടു പാടി, നൂല്‍ ലേശം ഓവര്‍ ആയിരുന്നതുകൊണ്ട്‌ കേട്ടതു തെറ്റിപ്പോയതാ... :)

mydailypassiveincome said...

ബാംഗ്ലൂര്‍ മീറ്റിനും ബാംഗ്ലൂര്‍ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും ആശംസകള്‍ :)

Peelikkutty!!!!! said...

ഞാ ക്യൂട്ട് അപ്പായിയെ അടിക്കാന്നൊന്നും ആരോടും പറഞ്ഞിട്ടില്ല :)

മഴനൂലേ,ഹായ്!:)

Promod P P said...

ഞാന്‍ ചിക്‌ക്‍പേട്ട്‌ വരെ ഒന്നു പോകുകയാ..

തല്‍പ്പാവ്‌,പൊന്നാട എന്നിവ വാങ്ങാന്‍..

ശ്രീജിത്തെ.. പൊന്നാട നിങ്ങള്‍ക്ക്‌ കൊണ്ടുപോകം.

കുട്ടപ്പായിയ്ക്കു കൊടുക്കാന്‍ ഉദ്ദേശിച്ച ഉപഹാരം അദ്ദേഹം വീട്ടില്‍ കൊണ്ടുപോകും എന്നു വിശ്വസിക്കാം

bodhappayi said...

തഥാഗതോ, അന്നടിച്ചു തീര്‍ത്ത ബ്ലാക്ക് ലേബലിന്‍റെ കുപ്പിയാണോ എനിക്കായി കരുതി വച്ചിരിക്കുന്നത്. ഇനിയിപ്പോള്‍ ചെമ്മരിയാട്ടിന്‍‍കുട്ടി ആകുമോ... :)

Sreejith K. said...

തഥോ, തലപ്പാവ് ഇളം നീല നിറത്തില്‍ ഉള്ളത് വാങ്ങണം, അല്ലെങ്കില്‍ തത്തപ്പച്ച. എനിക്കിഷ്ടമുള്ള നിറങ്ങളാണിവ. പൊന്നാട പിന്നെ മഞ്ഞ നിറമായിരിക്കുമല്ലോ ഡിഫോള്‍ട്ട്. അതിന്റെ വേറെ നിറമുണ്ടെങ്കില്‍ ഒന്ന് നോക്കിയേരേ. എന്തായാലും കുട്ടപ്പായിക്ക് ഉപഹാരം വാങ്ങാന്‍ പോക്കുന്നുണ്ടല്ലോ, പോകുന്ന വഴിക്ക് എനിക്കിച്ചിരി പലഹാരം കൂടി വാങ്ങിയേരേ

ചന്ത്രക്കാറന്‍ said...

ഈ കള്ളുകുടിയന്മാരെക്കൊണ്ടു തോറ്റു. എം.പി.മന്‍മഥന്റെ മരണച്ചടങ്ങിനുപോയാലും കള്ളുകിട്ടുമോ എന്നു മാത്രമേ അന്വേഷിക്കൂ. തൃശൂരിലെ അബ്കാരികള്‍ കള്ളിലെ വിഷം ടെസ്റ്റുചെയ്യാന്‍ അതില്‍ തവളയെപ്പിടിച്ചിടുമെന്നു കേട്ടിട്ടുണ്ട്‌, ആ പണി കൊടുത്ത്‌ ഇവരെയൊക്കെ ആദരിക്കേണ്ടതാണ്‌.

മീറ്റില്‍ കള്ളുണ്ടാവില്ലെന്നാണ്‌ തീരുമാനം എന്ന്‌ ആസ്ഥാനമണ്ടന്‍ അറിയിച്ചതനുസരിച്ചാണ്‌ ഞാനടക്കം പലരും വരാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് ഓര്‍മ്മപ്പെടുത്താന്‍ ഞാന്‍ ഈ സന്ദര്‍ഭം വിനിയോഗിക്കുകയാണ്‌. ശ്രീജിത്തിനെയും എന്നെയുംപോലുള്ള മദ്യവിരോധികള്‍ക്കും ജീവിക്കാന്‍ അവകാശമില്ലേ?

മുല്ലപ്പൂ said...

പൊന്നാടയണിഞ്ഞ ശ്രീജി.
പീലിയുടെ ഉപഹാരംവുമായി ക്യുട്ടപ്പായി.
റെസ്റ്റ്ലിങ് നടത്തുന്ന മഴനൂല്‍

ഹോ, എന്തോരം പരുപാടികളാ...

ആശംസകള്‍.

മുല്ലപ്പൂ said...

25

Promod P P said...

വാസവദത്തയുടെ ചാരിത്ര്യപ്രസംഗം
ബില്ല് ക്ലിന്റന്റെ സ്ത്രീവിരോധ പ്രഭാഷണം

എന്നിങ്ങനെ ഉള്ള കാര്യങ്ങളാണ്‌ കുറച്ച്‌ നേരമായിട്ട്‌ മനസ്സില്‍ വരുന്നത്‌.. ഇത്‌ ഒരു രോഗമായിരിക്കുമൊ?

ചന്ദ്രക്കാറന്റെ കമന്റുമായി ഈ പറഞ്ഞതിന്‍ ഒരു ബന്ധവുമില്ല

അതുല്യ said...

ശ്രീക്കുട്ടാ, ഇന്നാണോ നീ കാര്യം പറയാന്‍ പോകുന്നത്‌? തീയ്യതി നിശ്ചയിചിട്ട്‌ പോരെ? ഇനി വരണത്‌ ധനുവാണു. അപ്പോ മുഹൃത്തങ്ങള്‍ ഉണ്ടാവില്ല. പിന്നെ മകരം. അതാണു നല്ലത്‌. ഫോട്ടോവില്‍ കുട്ടീടെ അച്ഛനെ കണ്ടിട്ട്‌ നെടുമുടീടെ ഒരു കട്ട്‌ പോലെ. ഇന്നാലും തത്ത പച്ചേടേ കാര്യം ഇപ്പോ പിടികിട്ടി ട്ടോ. ഞാനും കരുതി തത്ത പച്ചയിലോക്കെ ഇത്രേം ഡാര്‍ക്കായിട്ട്‌ പട്ട്‌ സാരിയോ ന്ന്. സാരമില്ല. നിന്റെ ആഗ്രഹങ്ങള്‍ക്ക്‌ ചിറകു വച്ച്‌ കാണുന്നത്‌ ഇതിലൊക്കെ കൂടിയാണെന്ന് ഞാന്‍ അറിയണ്ടേ?

നന്നായി നടക്കട്ടേ, മീറ്റും,അത്‌ കഴിഞ്ഞുള്ള മംഗള കര്‍മ്മവും.

Sreejith K. said...

അതുല്യച്ചേച്ചിയെ ഈ ബ്ലോഗില്‍ ഇങ്ങനെ പോയാല്‍ ബ്ലോക്ക് ചെയ്യേണ്ടി വരും. ബാംഗ്ലൂരില്‍ പാരകള്‍ ബാന്‍ ചെയ്ത വിവരം ഇന്ന് പേപ്പറില്‍ ഉണ്ടായിരുന്നല്ലോ, വായിച്ചില്ലേ?

എന്നാലും അതിത്തിരി കടന്ന കമന്റായിപ്പോയി. എന്റെ മാനം കാലിഫോണിയയിലേയ്ക്ക് പോകുന്ന ഉരുവില്‍ കയറ്റി അയച്ചല്ലോ. ഒന്നുമില്ലെങ്കിലും ഈ മീറ്റില്‍ ഒരു അവിവാഹിത പങ്കെടുക്കുന്നുണ്ടെന്ന് മറക്കരുത്.

Sreejith K. said...

കുട്ടപ്പായിയെ തല്ലാന്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല എന്ന് ആവര്‍ത്തിച്ച് പീലിക്കുട്ടി പറയുന്നതിന്, ഇനി പറയാതെ തന്നെ ആരെങ്കിലും തല്ലിയാല്‍ കൊള്ളാം എന്നൊരര്‍ത്ഥം ഇല്ലേ എന്നു ഞാന്‍ സംശയിച്ചാല്‍ അതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഉണ്ടെങ്കില്‍ കുട്ടപ്പായിയെ തല്ലാന്‍ പുറമേന്ന് ആളെ വിളിക്കാം, അത്ര തന്നെ. അതൊരു പ്രശ്നമുള്ള വിഷയമല്ല. മഴനൂല്‍ അതിന് എത്ര കാശ് വേണമെങ്കിലും മുടക്കാന്‍ തയ്യാറാണെന്ന് കമ്മിറ്റി ആഫീസില്‍ കത്ത് നല്‍കിയിട്ടുണ്ട്.

Peelikkutty!!!!! said...

സംശയം ശരിയാ!..നമ്മുടെ കവലയില്‍ കമന്റു കൂട്ടാന്‍ ആവര്‍‌ത്തിച്ചതൊന്ന്വല്ല:)

:)
ജമന്തിപ്പൂക്കളും മല്ലികപ്പൂക്കളും കൊണ്ട് അലങ്കരിച്ച ഈ റോഡ് സൈഡി കാണുന്ന ആ തടിച്ച ഒരു ഹാരം ഞാന്‍ ആദരിക്കല്‍ ചടങ്ങിനു തരാം!!!

Promod P P said...

ഉപഹാരങ്ങള്‍ (പൊന്നാട,തലപ്പാവ്‌,കുട്ടപ്പായിയ്ക്കുള്ള പ്രത്യേക സമ്മാനം) എല്ലാം തയ്യാര്‍.

ശ്രീജിത്തേ തങ്കളുടെ അഭിപ്രായങ്ങള്‍ മാനിച്ചിട്ടുണ്ട്‌

പിന്നെ ഇതൊക്കെ വാങ്ങി വരുന്ന വഴി വാങ്ങിയ പലഹാരങ്ങള്‍ ഓഫീസിലെ പിള്ളാരു തിന്നു തീര്‍ത്തു.

മനൂ‍ .:|:. Manoo said...

ശ്രീജിത്തേ... അതെപ്പേ???
കാര്യം അവന്‍ എത്ര വൃത്തികെട്ടവനാണെങ്കിലും, കുട്ടപ്പനും ഞാനും ദോസ്തുക്കളാ, നീ അതിന്റെടേല്‍ കേറി അലമ്പുണ്ടാക്കാതെ പോടെയ്‌.

........

ചന്ത്രക്കാരാ.. മദ്യ വിരോധി എന്നും പറഞ്ഞു ചുമ്മാ അവിടിരുന്നിട്ടു കാര്യമില്ല...
മദ്യം സമൂഹത്തിനെ നാശത്തിലേയ്ക്കു നയിയ്ക്കുന്ന മഹാവിപത്താണ്‌. അതിനെ ഉന്മൂലനം ചെയ്യുന്നതിന്‌ നമ്മുടെ നിസ്വാര്‍ഥമായ ശ്രമമാണാവശ്യം. ദിവസവും ഒന്നല്ലെങ്കില്‍ രണ്ട്‌ കുപ്പിയിലെ മദ്യം നമുക്കായിട്ടു ഉന്മൂലനം ചെയ്യനായാല്‍ അതിപ്പരം പുണ്യമെന്തുണ്ട്‌?

Sreejith K. said...

തഥോ, ഗതോ, ഒരു കുട്ടിപ്പയ്ക്കറ്റ് മിക്സ്ചറും വാങ്ങിക്കൊണ്ട് വന്നാല്‍ പിള്ളേരു തീര്‍ക്കും. കാര്യമായി എന്തെങ്കിലും വാങ്ങേണ്ടിയിരുന്നു. ശ്ശൊ. ഞാനാണെങ്കില്‍ ആശിച്ചും പോയല്ലോ. എനിക്ക് മനുഷ്യരെപ്പോലെ വിശക്കുന്നേ.

മഴനൂലേ, ഇത്ര പെട്ടെന്ന് കുട്ടപ്പായി നിനക്ക് പ്രലോഭനം തന്ന് വശത്താക്കിയോ. അവന്‍ പറഞ്ഞതിനേക്കാളും അഞ്ച് രൂപ കൂടുതല്‍ ഞാന്‍ തരാം. നീ ഇങ്ങോട്ട് ചാട്.

krish | കൃഷ് said...

ബാംഗ്ലൂര്‍ ബ്ലോഗേര്‍സ്‌ മീറ്റിന്‌ ആശംസകള്‍.
കുടിച്ച്‌ ബോധം കെട്ടു കിടക്കുന്ന മഴനൂലിനെ അടിച്ച്‌ തറപറ്റിക്കാന്‍ ശ്രീജിത്ത്‌ സ്വയം പേര്‌ അനൗണ്‍സ്‌ ചെയ്ത്‌ ലോക കിരീടം ഉറപ്പാക്കി അല്ലേ. ആ ദിവസം മഴനൂല്‍ കുടിച്ചില്ലെങ്കില്‍ ശ്രീജിത്തിന്റെ അവസ്ഥ എന്തായിരിക്കുമോ.??

കൃഷ്‌ | krish

ചന്ത്രക്കാറന്‍ said...

"പ്രലോഭനം തന്ന്‌" എന്നു കേട്ടപ്പോള്‍ "മദ്യപാനവും കുടിച്ചോണ്ടു കേറി വന്നോളും" എന്ന കെ.പി.എ.സി. ലളിതയുടെ ഡയലോഗ്‌ ഓര്‍മ്മ വന്നു.

Sreejith K. said...

ക്രിഷ്, മദ്യപിക്കാത്ത മഴനൂല്‍ എന്ന് പറയുന്നത് ബുദ്ധിയുള്ള സര്‍ദാര്‍ എന്ന് പറയുന്നത് പോലെയുള്ള ഒരു കേട്ടുകേള്‍വി മാത്രമാണ്. അവന് ബോധം ഉണ്ടാകുന്ന സന്ദര്‍ഭങ്ങള്‍ ചുരുങ്ങും.

ചന്ദ്രക്കാറാ. ഇന്ന് വൈക്കുന്നേരം ഒരു മൈക്രോ മിനി മീറ്റ് നടത്താന്‍ തഥാഗതനുമായി പ്ലാന്‍ ഇടുന്ന വിവരം ഞാന്‍ അറിഞ്ഞു. ഇത് ചതിയാണ്, വഞ്ചനയാണ്, മദ്യപാനം കുടിക്കലാണ്. ഐ ഒബ്ജക്റ്റ് യുവര്‍ ഓണര്‍

Promod P P said...

ഇനി ഇപ്പൊ ഒരു സിനിമയില്‍,ജഗതിയുടെ കള്ള്‌ ഷാപ്പ്‌ പൂട്ടിയ്ക്കാന്‍ ശങ്കരാടിയുടെ നേതൃത്വത്തില്‍ ജാഥയായി പോകുന്ന പോലെ ചന്ദ്രക്കാറനും ശ്രീജിത്തും കൂടെ


മദ്യമേ വിഷമേ വിഷ മദ്യമേ


എന്നും പാടി വരുമോ എന്നാ എന്റെ ഒരു ആശങ്കാകുലത

nalan::നളന്‍ said...

ശ്രീജിത്തേ,
എല്ലാവരുടേയും പ്രവേശന ഫീസ് വഹിക്കാമെന്നേറ്റെന്നു വിചാരിച്ച് ബാച്ചിലേഴ്സ് പാര്‍ട്ടി ഒഴിവാക്കാന്‍ സമ്മതിക്കൂല. രണ്ടും കൂടി ക്ലബ്ബു ചെയ്യേണ്ട. അതു റേ, ഇതു റേ!

Sreejith K. said...

ബാച്ചിലേര്‍സ് പാര്‍ട്ടിയോ? ദൈവമേ.

ഒരു അതുല്യച്ചേച്ചിയെ ഞാന്‍ ഒതുക്കി വിട്ടതേയുള്ളൂ, അടുത്ത ആള്‍ വന്നു എന്നെ കെട്ടിച്ചു വിടാന്‍. എനിക്കെതിരേയുള്ള ഈ ഒറ്റപ്പെട്ട ആക്രമണങ്ങളെ ചെറുക്കാന്‍ ഈ ബൂലോകത്ത് ആരുമില്ലേ? എന്നെ കെട്ടിച്ചു വിടരുത് പ്ലീസ്, ഞാന്‍ നന്നായിക്കോളാം. ലേലു അല്ലു ലേലു അല്ലു, വെറുതേ വിടൂ പ്ലീസ്

മുല്ലപ്പൂ said...

നാലാം ബംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റ്.
അഥവാ ശ്രിജിത്തിന്റെ കല്യാണം.



എന്നാലും മോശമായിപ്പോയി ശ്രീജീ, ഇനി ഞാന്‍ മറ്റെ പെണ്‍കൊച്ചിനോട് എന്തു പറഞ്ഞു സമാധാനിപ്പിക്കും.

nalan::നളന്‍ said...

മുല്ലപ്പൂവിനൊരാളല്ലേ ഉള്ളൂ, ഇവിടെ മൂന്നെണ്ണത്തിനെ സമാധാനിപ്പിക്കാനാ ഏല്‍പ്പിച്ചേക്കുന്നത്, ബാക്കിയുള്ളോരുടെ കണക്ക് എനിക്കറിയില്ല.

ഉമേഷ്::Umesh said...

മീറ്റിനു് ആയിരമായിരം അഭിവാദ്യങ്ങള്‍.

ഒരു അഭിപ്രായം. ഇങ്ങനെയുള്ള മീറ്റുകള്‍ക്കു് മലയാളത്തെയും കേരളത്തെയും പറ്റി ഇംഗ്ലീഷില്‍ എഴുതുന്ന ബ്ലോഗേഴ്സിനെയും ക്ഷണിക്കണം. ഉദാഹരണമായി മലയാളസിനിമാനിരൂപണവും മറ്റും എഴുതുന്ന രതീഷ് കൃഷ്ണവൈദ്യര്‍. കേരള ബ്ലോഗ് റോള്‍ ഒന്നു നോക്കി നല്ല ബ്ലോഗുകളുള്ളവര്‍ക്കു പ്രത്യേക ക്ഷണം അയയ്ക്കാം.

Sreejith K. said...

യൂ റ്റൂ മുല്ലാ :(

നളാ നമുക്ക് അങ്കത്തട്ടില്‍ വച്ച് കാണാം. ഈ ബ്ലോഗ് എന്റെ ചോര വീണ് കളങ്കപ്പെടാനുള്ളതല്ല.

മറ്റേ പെണ്ണും മറ്റേതല്ലാത്ത പെണ്ണും ഒന്നും ഇല്ല. മാന്യ ബൂലോകരേ, ഇതൊന്നും വിശ്വസിക്കരുതു നിങ്ങള്‍. ഞാന്‍ ആരേയും വിവാഹവാഗ്ദാനം നല്‍കി പറ്റിച്ചിട്ടില്ല. എന്റെ ചാരിത്ര്യത്തിനെ ഇവര്‍ സംശയിക്കുന്നു. എന്നെ രക്ഷിക്കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

രാജ് said...

ഒരു നാണമില്ലാത്തവന്മാര്‍. മാസത്തില്‍ നാലഞ്ചു മീറ്റാണു്. സൈക്കിള്‍ അഗര്‍ബത്തീടെ പരസ്യത്തില്‍ പറയുന്ന പോലെയാണെന്നു തോന്നുന്നു കാര്യങ്ങള്‍ ;)

എല്ലാവര്‍ക്കും ആശംസകള്‍.

Sreejith K. said...

പെരിങ്ങോടന്‍ നയം വ്യക്തമാക്കണം, എന്തുവാ സൈക്കിള്‍ ബ്രാന്റ് അഗര്‍ബത്തിയുടെ പരസ്യവാചകം. പരസ്യത്തിന്റെ അവസാനവാക്കായ കുമാറേട്ടന്‍ അവധിയില്‍ ആയിപ്പോയി. അല്ലെങ്കില്‍ ഠപ്പ് എന്ന് പറയുമ്പോഴേക്കും ഞാന്‍ ഉത്തരം കണ്ടു പിടിച്ചേനേ.

ഡാലി said...

ശ്രീ, പൊന്നാടയൊക്കെ ഇടാന്‍ കഴുത്തു നീട്ടിയാ മതിയോ ഈ പരസ്യമൊക്കെ അറിഞ്ഞിരിക്കേണ്ടെ.
പരസ്യം ഇങ്ങനെയാണ്
“പ്രാര്‍ത്ഥിക്കുവാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങള്‍”
ബാക്കി ഞാന്‍ പറയണ്ടല്ലോ.
അപ്പോ പൊന്നാട മീറ്റ് കേമമായി നടക്കട്ടെ.
ഈ മീറ്റ് ജനുവരിയില്‍ ആക്കത്തതില്‍ പ്രതിക്ഷേധിച്ച് ഞാന്‍ പങ്കെടുക്കുന്നില്ല :(

Promod P P said...

ഉമേഷ്ജി പറഞ്ഞത്‌ വളരെ ശരിയാണ്‌. ഇക്കാര്യം നളന്‍,ചന്ദ്രക്കാറന്‍ എന്നിവരും അഭിപ്രായപ്പെട്ടിരുന്നു. അവരുടെ ഡീറ്റെയില്‍സ്‌ കിട്ടാന്‍ എന്ത ഒരു വഴി? അടുത്ത മീറ്റിലേക്കെങ്കിലും ക്ഷണിയ്ക്കമായിരുന്നു..

പെരിങ്ങോടന്റെ അഭിപ്രായം കേട്ടിട്ട്‌ ചിരി സഹിക്കുന്നില്ല. UAE മീറ്റിലെ ചിത്രങ്ങള്‍ കണ്ടിട്ട്‌ ഇഞ്ചി ഒരു അഭിപ്രായം പറഞ്ഞിട്ടുണ്ട്‌..

Promod P P said...

പെരിങ്ങോടന്‍ തെറ്റിദ്ധരിച്ചതാണെന്നു തോന്നുന്നു
നാലാം മീറ്റ്‌ എന്ന് കണ്ടപ്പോള്‍ പുള്ളി
വിചാരിച്ചു ഈ മാസത്തെ നാലാമത്തെ മീറ്റ്‌ ആണെന്ന്.. ഷെടാ..

മുസാഫിര്‍ said...

ഇന്നാണല്ലേ മീറ്റ്,ആശംസകള്‍.

സുല്‍ |Sul said...

ബാന്‍ഗ്ലൂര്‍ മീറ്റിന് ആശംസകള്‍!

-സുല്‍

സുല്‍ |Sul said...

ആദ്യ അമ്പത് എനിക്കു കിട്ടിയതില്‍ ഞാന്‍ തൃപ്തനാണ്.

പട്ടേത്സ് ഇന്‍ ന്റെ മുകളിലൂടെ താഴ്ന്നു പറക്കുന്ന ഒരു ബിമാനമോ ഹെലികോപ്റ്ററൊ കണ്ടാല്‍ ഞമ്മള്‍ അതില്‍ ഉണ്ടെന്ന് നിങ്ങളുടെ ഊഹം ന്യായമായിരിക്കും.

-സുല്‍

സു | Su said...

എല്ലാ ബാംഗ്ലൂര്‍ സുഹൃത്തുക്കള്‍ക്കും ആശംസകള്‍. ഞങ്ങള്‍ക്കിന്ന്, സുഹൃത്തുക്കളുടെ വീട്ടില്‍ വിത്തൌട്ട് മീറ്റ് ലഞ്ച് മീറ്റ് ആയതിനാല്‍ തത്സമയ സം‌പ്രേഷണത്തില്‍ പങ്ക് കൊള്ളാന്‍ കഴിയാത്തത് കൊണ്ട്, വെറും ആശംസകള്‍ അറിയിച്ച് വിട വാങ്ങുന്നു.

ENJOY.........

വിഷ്ണു പ്രസാദ് said...

ബാംഗ്ലൂര്‍ മീറ്റിന് ആശംസകള്‍...

keralafarmer said...

:) എനിക്കസൂയ തോന്നുന്നു. തിരുവനന്തപുരം മീറ്റിന് ഇതുവരെ ആളെക്കിട്ടിയില്ല. യു.എ.യിക്കര്‍ വരുന്നതുവരെ കാത്തിരിക്കേണ്ടിവരുമോ ആവോ.
ബാംഗളൂര്‍ മീറ്റിന് ആശംസകള്‍.

asdfasdf asfdasdf said...

ബംഗളൂരു മീറ്റിനു ആശംസ കള്ളോടേ..

കുറുമാന്‍ said...

ബാംഗ്ലൂര്‍ മീറ്റിന് ആശംസകള്‍, കുപ്പി എണ്ണല്‍ മത്സരത്തിന്നു മുന്‍പ് കുപ്പി പൊട്ടിക്കല്‍ മത്സരം ഇല്ലെ?

ഡിസംബര്‍ 8-ആം തിയതി, സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ വച്ച്, റഷ്യന്‍ ബ്ലോഗേഴ്സ് മീറ്റുണ്ടായിരിക്കുന്നതാണ് എന്ന് ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു. പങ്കെടുക്കുന്നവര്‍, തണുപ്പന്‍ - പിന്നെ കുറുമാന്‍. എട്ടിന്നു തുടങ്ങുന്ന മീറ്റ് പന്ത്രണ്ടാം തിയതി അടിച്ചു പിരിയുന്നതുവരെ തുടര്‍ന്നു കൊണ്ടേ ഇരിക്കും.

വേണു venu said...

ബാംഗളൂര്‍ മീറ്റിനും, എല്ലാ ബാംഗ്ലൂര്‍ സുഹൃത്തുക്കള്‍ക്കും ആശംസകള്‍....

Inji Pennu said...

കുറുമാന്‍ ചേട്ടാ, റഷ്യന്‍ ബോര്‍ഡറിലെ രാജ്യങ്ങളോടൊക്കെ എട്ടാം തീയതി മുതല്‍ 12 വരെ ജാഗരൂഗരായിരിക്കാന്‍ നിര്‍ദ്ദേശം കൊടുക്കേണ്ടി വരുമൊ?ഒന്നും പറയാന്‍ ഒക്കുകേലാ :)

Promod P P said...

അങ്ങനെ നാലാം ബാംഗളൂര്‍ മീറ്റ്‌ കഴിഞ്ഞു. പങ്കെടുത്ത എല്ലാവരും ഇത്രയേറെ സന്തോഷിച്ച ഈ മീറ്റ്‌ പോലെ മറ്റൊരു ബ്ലോഗ്ഗേര്‍സ്‌ മീറ്റ്‌ നടന്നിട്ടുണ്ടോ എന്ന് സംശയമാണ്‌.

മീറ്റിന്റെ ചിത്രങ്ങളും മറ്റ്‌ വാര്‍ത്തകളും ശ്രീജിത്തും ചന്ദ്രക്കാറനും പോസ്റ്റ്‌ ചെയ്യുന്നതായിരിയ്ക്കും.. കമന്റുകളിലൂടെയും ടെലിഫോണിലൂടെയും ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി

സു | Su said...

വാര്‍ത്തയും ചിത്രങ്ങളും എവിടെ? പോസ്റ്റും എന്ന് പറഞ്ഞിട്ട് കാണുന്നില്ലല്ലോ. തിരക്കിലായോ? അതോ മീറ്റ് കഴിഞ്ഞതിന്റെ ക്ഷീണമോ?