Monday, December 04, 2006

ബാംഗ്ലൂര്‍ മീറ്റില്‍ ആദരിയ്ക്കപ്പെട്ടവര്‍

ബ്ലോഗ്ഗ് സമൂഹത്തിലെ ഏറ്റവും മഹനീയ പുരസ്കാരമായ് ബ്ലോഗ്‌രത്നം അവാര്‍ഡ് നല്‍കി ആദരിക്കപ്പെട്ട ശ്രീജിത്ത്


ബ്ലോഗ്‌മാണിക്യം അവാര്‍ഡിനര്‍ഹനായ കുട്ടപ്പായി

19 comments:

bodhappayi said...

തഥാഗതന്‍ മാഷേ, ആ സ്നേഹാദരവുകള്‍ക്കു മുന്നില്‍ ഞാന്‍ അഞ്ജലീബദ്ധനാകുന്നു... :)

മിന്നാമിനുങ്ങ്‌ said...
This comment has been removed by a blog administrator.
മിന്നാമിനുങ്ങ്‌ said...

ബ്ലോഗ് രതനം ശ്രീജിത്തിനും
ബ്ലോഗ് മാണിക്ക്യം കുട്ടപ്പായിക്കും അഭിനന്ദനങ്ങള്‍..

ഓ.ടോ)ബാംഗ്ലൂര്‍ മീറ്റിന്റെ വിശദമാ‍യ റിപ്പോര്‍ട്ടും ചിത്രങ്ങളും ഉടന്‍ പ്രതീക്ഷിക്കുന്നു

ശ്രീജിത്ത്‌ കെ said...

ബ്ലോഗ്‌രത്നം എന്ന് പറഞ്ഞാ‍ല്‍ എന്തുവാ? വെറുതേ കിട്ടുന്നതല്ലേ എന്നു വച്ച് ആ പൊന്നാടയും കിരീടവും വാങ്ങി വച്ചു എന്നല്ലാതെ എനിക്കൊന്നും അറിയാന്‍ മേലേ എന്റെ ബ്ലോഗ്‌സഖാക്കളേ. ഇനിയും ഇതു പോലെയുള്ള പുരസ്കാരങ്ങള്‍, അംഗീകാരങ്ങള്‍, പൊന്നാടകള്‍, സ്വീകരണങ്ങള്‍, പുകഴ്ത്തലുകള്‍ എന്നിവ യാതൊരു ഉളുപ്പും കൂടാതെ സ്വീകരിക്കപ്പെടുന്നതായിരിക്കും എന്ന്‍ പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്. സമ്മാനങ്ങള്‍ അയക്കാന്‍ ബന്ധപ്പെടേണ്ട വിലാസം.

ശ്രീജിത്ത് കെ,
ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷന്‍ ആപ്പീസ്,
തെടുവടക്ക് കവല,
ബാംഗ്ലൂര്‍ മിഡില്‍.

അഗ്രജന്‍ said...

ഹല്ല... യാരിത്... ശ്രീജി പോപ്പോ :)

കുട്ടന്മേനൊന്‍::KM said...

അഗ്രജാ.. എനിക്ക് ടിപ്പുസുല്‍ത്തനെയാണ് ഓര്‍മ്മ വരുന്നത്.... ഇനിയൊരു പരിചയുടെ കുറവേ ഉള്ളൂ. വാള്‍ ബ്യുല്‍റ്റ് ഇന്‍ ആവുമല്ലോ.. :)

മുസാഫിര്‍ said...

ശ്രീജിത്ത്,
ഇതു തൃശ്ശൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ കൊച്ചി രാജാവിന്റെ പ്രതിമ പോലെയുണ്ടല്ലൊ.

ശ്രീജിത്ത്‌ കെ said...

വെറുതേ കിട്ടിയ ഒരു തൊപ്പി വാങ്ങി തലയില്‍ വച്ചതിന് ഞാന്‍ ഇത്രേം പ്രതീക്ഷിച്ചില്ല. എന്നാലും എന്റെ തഥോഗതോ, ഇതു വല്ലാത്ത ചതിയായിപ്പോയി. എന്നെ സ്നേഹിച്ചു വഞ്ചിക്കുകയായിരുന്നല്ലേ, എന്റെ തൊപ്പി വച്ച തല പെരുക്കുന്നു ഇപ്പോള്‍.

Adithyan said...

ശ്രീ‍ജിത്തേ,
ഒരു ഫോട്ടോ വരുത്താന്‍ വേണ്ടി നീ ശവപ്പെട്ടിയില്‍ വരെ കയറിക്കിടക്കുമല്ലോ ;)

Inji Pennu said...

ഹിഹിഹി.. ശ്രീജിത്തിനെ കണ്ടിട്ട് കന്നഡാ സിനിമാതാരം രാജ്കുമാര്‍ വയസ്സായപ്പോള്‍ ഉള്ള മുഖച്ഛായ. ഹിഹി.. ഇതിനല്ലേ ഒരു പൊന്നാട അണിയിക്കണമെന്ന് ഞാന്‍ നിര്‍ബന്ധം പിടിച്ചേ? പാവം ശ്രീജി വിചാരിച്ചു സ്നേഹം കൊണ്ടാണെന്ന്.. :-) (ഹഹഹ..)

തമാശയാണ് കേട്ടൊ. :)

ബിന്ദു said...

അവിടെയെന്താ നാടകവും ഉണ്ടായിരുന്നൊ?:)ബാക്കി ഫോട്ടോകളും ഇടൂ, എന്നിട്ട് വേണം ആര്‍ക്കൊക്കെ എന്തൊക്കെ കിട്ടി എന്നറിയാന്‍.;)

Inji Pennu said...

കുട്ടപ്പായിന്റെ ആരാ ഈ അഞ്ജലീ? വിവാഹിതാ ക്ലബിലേക്ക് സ്വാഗതം പറ്യാറായൊ? :)

വിഷ്ണു പ്രസാദ് said...

പരിപാടി കന്നട സ്റ്റൈലിലായിരുന്നെന്ന് തോന്നുന്നല്ലോ...കന്നടദല്ലി മാത്താടലും ണ്ടായിരുന്നോ...?

kumar © said...

നീ എന്നെയും തോല്‍പ്പിച്ചല്ലോ! ഉണ്ണീ, ശ്രീജിത്തെ.

ഇവിടുത്തെ ഒരു പ്രശസ്തമായ കുടയ്ക്ക് ഇന്ത്യയിലെ തന്നെ ഒരു മഹാന്റെ പേരില്‍ ഒരു പുരസ്കാരം തുടര്‍ച്ചയായി കിട്ടിയിരുന്നു. ഈ അടുത്ത കാലത്താണ് അറിഞ്ഞത് ആ പുരസ്കാരതിന്റെ ട്രസ്റ്റീസും അവരൊക്കെ തന്നെ ആയിരുന്നു എന്നു. (ഹല്ല, യെന്താ ഈ കത ഇപ്പം ഞായ് ഓര്‍മ്മിക്കാന്‍ ക്യാരണം?)

JJ said...

Kollam! 10 peril oru ratnam :)

http://www.keralatips.org/

വാവക്കാടന്‍ said...

എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!

ഒരു തലപ്പാവ് തലയില്‍ വെച്ചെന്നു പറഞ്ഞ്, ശ്രീജിത്ത്, ശ്രീജിത്തല്ലാതാകുമോ? ഞാന്‍ ചോദിച്ചു പോകുകയാണ്...

എവിടെ ദില്‍ബു? ഇതൊന്നും കാണുന്നില്ലേ?

Peelikkutty!!!!! said...

തഥാഗതന്‍ മാഷ് പറഞ്ഞ ഒരു കാര്യം.
തത്തപച്ച കിരീടം വാങ്ങാന്‍ പോയപ്പോള്‍ കടക്കാരന്‍ :കല്യാണമാണോ?
തഥാ :അല്ല, ആദരിക്കലാണ്!

അളിയന്‍സ് said...

ശ്രീജിത്തേ, സമ്മാനം സിങ്കപ്പൂര്‍ ഡോളറായി അയച്ചാല്‍ സ്വീകരിക്ക്വോ...?
വെറുതേ കിട്ടുന്നതെല്ലാം എടുത്ത് തലേല്‍ വക്കല്ലേ മകനേ...

ikkaas|ഇക്കാസ് said...

ആ സാധനം തലേല്‍ വച്ചു കഴിഞ്ഞപ്പൊ ശ്രീജിത്ത് “ആരവിഡേ..” എന്നൊന്നും ചോദിച്ചില്ലേ??