Tuesday, December 05, 2006

ഉത്ഘാടന ചിത്രങ്ങള്‍: നാലാം മീറ്റ്

ഇടത്തുനിന്ന് വലത്തോട്ട്:
നാലാം മീറ്റ് ഉത്ഘാടനം ചെയ്യുന്ന തഥാഗതന്‍.
പുതുതായി വാങ്ങിയ ക്യാമറയുടെ ഡെമോ നടത്തുന്ന ചന്ദ്രക്കാരന്‍
മീറ്റില്‍ ആദ്യമായുണ്ടായ സ്ത്രീസാന്നിധ്യം ആസ്വദിക്കുന്ന മഴനൂല്‍.

മീറ്റ് ഉത്ഘാടനം ആസ്വദിക്കുന്ന കുട്ടപ്പായി.

നാലാം മീറ്റ് ശ്രീജിത്തിനെ ബൂലോകത്തിലെ ഏറ്റവും വലിയ മണ്ടനുള്ള അവാര്‍ഡായ പൊന്നാടയും തലപ്പാവും നല്‍കി ആദരിച്ചപ്പോള്‍ (ഇത് സാധാരണ കര്‍ണ്ണാടകയിലെ മണ്ടന്മാര്‍ക്കാണ് നല്‍കാറുള്ളത്. യവന്‍ അവരേക്കാളും വലിയ മണ്ടന്‍ ആയതുകൊണ്ട് ഇത് തന്നെ കൊടുത്തു) .


കന്നട ഭാഷ സ്വന്തം ബ്ലോഗില്‍ ഉപയോഗിച്ച ഒരേയൊരു ബാംഗ്ലൂര്‍ ബ്ലോഗര്‍ ആയ കുട്ടപ്പായിയെ തഥാഗതന്‍ കര്‍ണ്ണാടകയിലെ പരമ്പരാഗത വസ്ത്രമായ ഉത്തരീയം അണിയിച്ച് അഭിനന്ദിക്കുന്നു.

അല്‍പ്പന് മീറ്റിന് തലപ്പാവും പൊന്നാടയും കൊടുത്താല്‍ അതും തണല് എന്നതിന്റെ ഉദാഹരണമായി കിട്ടിയ സമ്മാനങ്ങള്‍ വച്ച് ശ്രീജിത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. പിറകില്‍ ലവന് ചെയ്യാമെങ്കില്‍ എനിക്കായിക്കൂടേ എന്നും പറഞ്ഞ് ഒരുങ്ങുന്ന കുട്ടപ്പായി.

24 comments:

Peelikkutty!!!!! said...

ഠേ!..തേങ്ങ എന്റെ വക.ചിത്രങ്ങള്‍ കലക്കി.

(അങ്ങനെയല്ലെ പറയാമ്പറ്റൂ!)

അതുല്യ said...

ശ്രീയേ.. അല്‍പം കടന്ന കൈയ്യായി പോയീ...


ചിരിയേതായാലും ഒരു 100 വോല്‍ട്ട്‌ ഉണ്ട്‌..

പക്ഷെ ആ തൊപ്പി.....

പൊന്നമ്പലം said...

ഇത് സ്വല്‍പ്പം കടന്ന് പോയണ്ണാ... ഹൊ... കറണ്ട് പച്ച...

തഥാഗതന്‍ said...

കാറോട്ട മത്സരത്തിന്റെ ചിത്രങള്‍ എവിടെ പോയി?
രാധയും പീലിയുകൂടെ കൈക്കൂലി കൊടുത്ത് ആ ചിത്രങള്‍ ഇടുന്നതിനെ വിലക്കി എന്നൊരു രഹസ്യ റിപ്പോര്‍ട്ടുണ്ടല്ലോ

പാര്‍വതി said...

ആ രണ്ടും നാലും ചിത്രം എടുത്ത അനുഗ്രഹീത കലാകാരന് എന്റെ വക ഒരു ചായയും പരിപ്പുവടയും (കുമാറ് ചേട്ടന്‍ ഫോട്ടോയെടുത്ത് മേയ്ക്കപ്പിട്ട് കൊടുത്ത ഗ്ലാമര്‍ ഫോട്ടോയും കൊണ്ട് ആള് വല്യ ഗമയിലായിരുന്നു..ഹിഹിഹി)മറ്റ് വിശേഷങ്ങള്‍ കൂടി പറയൂ.

-പാര്‍വതി.

ഇടിവാള്‍ said...

ശ്രീജിത്തിന്റെ പടം കണ്ട്, ,തലയും കുത്തി നിന്നു ചിരിച്ചു! വൌ ! ആ തൊപ്പിയും, അതിന്റൊരു ഇടിവെട്ട് കളറും !

ശ്രീ തന്നെ കാശു മുടക്കി തൊപ്പി വാങ്ങി, ആദരിപ്പിച്ചു, എന്നാണല്ലോ രഹസ്യ സംസാരം..
ആകെ എത്ര ചെലവായി ( ആ തൊപ്പിക്കേ...)

ഡാലി said...

ശ്രീജിത്തിന്റെ പോസ് കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നതെന്തൊക്കെ?
ഓര്‍മ്മ 1
സ്മൃതികളതാ തെളിയുന്നു ഒരു ഇന്ത്യന്‍ കോഫി ഹൌസ്.
അവിടത്തെ ഹെഡ് വൈറ്റര്‍ ശ്രീജിത്തിന്റെ രൂപത്തില്‍
ഭയഭക്തി ബഹുമാനത്തോടെ ഞാന്‍
“രാജാവേ രണ്ട് സാദാ ദോശാ ഒരു കാപ്പി”

ഓര്‍മ്മ 2
അനന്ത വിഹായുസ്സിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യാ ബീമാനം...അതാ രാജാവ് വീണ്ടും ശ്രീജിത്തിന്റെ രൂപത്തില്‍. ആ ഓര്‍മ്മയെ പിടിച്ചെടുത്ത് . ദേ ഇവിടെ ഇട്ടീട്ടുണ്ട്

തഥാഗതന്‍ said...

ഇടിഗടീ‍ യു ടൂ..
ഇയ്യം പോയ വിഷമം മുയ്യാരിയ്ക്കല്ലെ അറിയു!!!
(ഇയ്യം പൂശുന്ന ആള്‍ മുയ്യാരി)
കാശു പോയ വിഷമം എനിയ്ക്കല്ലെ അറിയു.. ഹഹഹ

തഥാഗതന്‍ said...
This comment has been removed by a blog administrator.
തഥാഗതന്‍ said...

ഡാലി
ഇത് പണ്ട് ശിവദാസമേനൊന്‍ ആദ്യമായിട്ട് മന്ത്രി ആയി തിരുവനന്തപുരത്ത് ചെന്നപ്പോള്‍ സംഭവിച്ചതു പോലെയായി
മസ്കറ്റ് ഹോട്ടെലില്‍ ഒരു മീറ്റിങിനു പോയതായിരുന്നു മാഷ്. അവിടെ വാതില്‍ തുറന്നു കൊടുത്തത് കിരീടവും രാജകീയ വസ്ത്രങളും അണിഞ ഒരാളും.. അപ്പൊള്‍ മാഷെ
“അങെന്തിനാണാവോ ഇങോട്ട് വന്നത്,ഞാന്‍ വെറും മന്ത്രി,അങോ രാജാവും,ഒന്നറിയിച്ചിരുന്നേല്‍ ഞാന്‍ അങോട്ടു വന്നു കാണുമായിരുന്നല്ലോ”

ചന്ത്രക്കാറന്‍ said...

തഥാഗതാ, ശത്രുക്കളോടുപോലും മേലിലിതു ചെയ്യരുത്‌, മഹാപാപമാണ്‌.

കഴിഞ്ഞ മീറ്റിനുശേഷം കുമാറിലെ പരസ്യ്ക്കമ്പനിക്കാരന്‍ വിജയകരമായി നടത്തിയ "ശ്രീജിത്‌ പ്രമോഷന്‍" മൊത്തം കുളമാക്കി കൈയ്യില്‍ കൊടുത്തപ്പോള്‍ സമാധാനമായില്ലേ? ഇനിയിവന്‌ ബ്ലോഗില്‍നിന്നും പെണ്ണുകിട്ടില്ലെന്നുറപ്പായി!

മിന്നാമിനുങ്ങ്‌ said...

തലപ്പാവ് ധരിച്ചുനില്‍ക്ക്ണ ശ്രീജിയുടെ ആ നില്‍പ്പ് കണ്ടിട്ട് എയറിന്ത്യടെ പരസ്യം പൊലുണ്ടല്ലൊ..!

മുല്ലപ്പൂ || Mullappoo said...

ഇതാരു, കാവല്‍ഭടനോ ?
പൊന്നാട എന്നു പറഞ്ഞിട്ട് ???

തഥാഗതന്റെയും ഡാലിയുടെയും കമ്മെന്റു സൂപ്പര്‍.

മുല്ലപ്പൂ || Mullappoo said...

ഈ ഫോട്ടോ കാണിച്ച് ,ഞാന്‍ എങ്ങനെ ,ആ പെണ്ണിനെ കൊണ്ട് സമ്മതിപ്പിക്കും ?

ദില്‍ബാസുരന്‍ said...

എന്റെമ്മോ എന്തൊക്കെ കാണണം. ബ്ലോഗില്‍ പോകാന്‍ എന്താ വഴി. അതിനുള്ള ഹെല്‍പ്പ് പോസ്റ്റിന്റെ ലിങ്കുകള്‍ തരൂ പ്ലീസ്.

ഓടോ: റോട്ടിലേയ്ക്കിറങ്ങിയല്‍ നല്ല കളക്ഷനായിരുന്നേനേ ശ്രീജീ. ബാംഗ്ലൂരിലെ ഡീഫാള്‍ട്ടായുള്ള കളേഴ്സിന്റെ കളാക്ഷനല്ല. പിച്ചക്കാശിന്റെ കളക്ഷന്‍. :-)

പച്ചാളം : pachalam said...

ബാംഗ്ലൂര്‍ സിറ്റിയിലെ കനകമ്മ ചേച്ചി, അവരുടെ പച്ച പട്ടു സാരി അന്വേഷിച്ച് നടക്കുന്നു...

ഞാന്‍ അവര്‍ക്ക് ശ്രീജിത്തിന്‍റെ മൊബൈല്‍ നമ്പര്‍ ക്കൊടുത്തിട്ടുണ്ട്, നമ്മളൊക്കെണ്ട് അതൊക്കെയേ ചെയ്യാന്‍ പറ്റൂ..
പി.കുട്ടിയുടെ ഫോട്ടൊ കൊള്ളാം :)

വല്യമ്മായി said...

ഈ മീറ്റിനു കിട്ടുന്ന പൊന്നടയും പട്ടുമൊക്കെ വേണ്ടാത്തവരുണ്ടെങ്കില്‍ പറയണേ,പച്ചാന കുറേ നാളായി ഒരു പ്ട്ടു പാവാട വേണമെന്നു പറയുന്നു.പീലിക്കുട്ടീനേയും രാധയേയും കണ്ടില്ലല്ലോ

സു | Su said...

ബാക്കിയുള്ളവരൊക്കെ എവിടെ? :)

വെമ്പള്ളി said...

ശ്രീ,ഫോട്ടോ കലക്കി പണ്ടു വയലാ അമ്പലത്തില്‍ പോയികണ്ടിരുന്ന ബാലെ ഓര്‍മ്മവരുന്നു ആ സുന്ദരന്‍ ചിരിയും ആഹാ!!

കൃഷ്‌ | krish said...

ഹ.ഹ..ഹാ.. ബാംഗ്ലൂര്‍ മീറ്റ്‌ പടങ്ങള്‍ കണ്ട്‌ ചിരി വരുന്നു, പ്രത്യേകിച്ചും ആ എയര്‍ ഇന്ത്യ മാസ്കറ്റ്‌ പടം കണ്ടിട്ട്‌.. കമന്റുകള്‍ വായിച്ചാല്‍ ചിരിക്കാതിരിക്കുന്നതെങ്ങിനെ?

കൃഷ്‌ |krish

വിശാല മനസ്കന്‍ said...

:)ബൂലോഗഗ്ലാമര്‍ താരം ശ്രീക്കുട്ടന്റെ ഫോട്ടോ ഇത്രക്കും ഗ്ലാമര്‍ കുറച്ച് ക്യാമറ സെറ്റ് ചെയ്ത് എടുത്തതില്‍ ഞാന്‍ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഡാലിയുടെയും തഥാഗതന്റെയും കമന്റ് ഹിഹിഹൂഹു.. അടിപൊളി. :)

അങ്ങിനത്തെ തലപ്പാവ് ഒന്നുരണ്ടെണ്ണം എടുക്കാനുണ്ടാവുമോ? അടുത്ത മീറ്റിന് ഇവിടെ കുറച്ച് വേണ്ടി വരും!

ഗുരുദേവനും അരവിന്ദും വരുന്നെങ്കില്‍.. ആ വരവ് വല്ല മാര്‍ച്ചേപ്രിലിലെങ്ങാനുമാണെങ്കില്‍.. അല്ലിക്കാഭരണം എടുക്കാന്‍ എന്താ ഞാന്‍ കൂടെ പോയാല് !!

ബിന്ദു said...

രാജാപ്പാര്‍ട്ട്!:) ഇത്രേം പേരെ ഉണ്ടായിരുന്നുള്ളോ? ആകെ മൂന്നുപേരുടെ ഫോട്ടോയെ ഉള്ളു.:)ബാക്കി ഫോട്ടോസും പോരട്ടെ.

റ്റെഡിച്ചായന്‍ | Tedy said...

ചിത്രങ്ങള്‍ ഇട്ടത്രേം കിടുക്കി... ബാക്കി കൂടെ പോരട്ടേ... പറ്റുന്നത്രേം പേരുകള്‍ക്കെല്ലാം മുഖങ്ങള്‍ ചേര്‍ക്കട്ടേ.. :-)

തഥാഗതന്‍ said...

ഹാവു
ദേവനുവേണ്ടി വിശ്വേശ്വരയ്യ style ഇല്‍ ഉള്ളതും അരവിന്ദനുവേണ്ടി അംബരീഷ്‍ style ഇല്‍ ഉള്ളതുമായ ഓരോ കിരീടങള്‍ക്ക് ഞാന്‍ ഓര്‍ഡര്‍ കൊടുത്തുകഴിഞു. ഇനി ഇപ്പോള്‍ വിശാലമനസ്കനും കൂടെ വരുന്ന സ്ഥിതിയ്ക്ക് ഇനി ഇപ്പോള്‍ സാക്ഷാല്‍ ഡാക്ടര്‍ രാജ്‌കുമാര്‍ style ഇല്‍ ഉള്ള ഒരു അമറന്‍ കിരീടത്തിനു കൂടെ ഓര്‍ഡര്‍ ചെയ്തേക്കാം..