Friday, January 26, 2007

പാവം പാവം അപരന്‍

പ്ലീസ്‌ ഒരു കദന കഥ കേട്ട്‌ ചിരിക്കുന്നവര്‍ ഹൃദയമില്ലാത്തവരാണേ...

ഒരു ഫോണ്‍ വിളി.

ചാത്തന്‍: നീ വരുന്ന വെള്ളിയാഴ്ച നാട്ടില്‍ പോകുന്നുണ്ടോ?

അപരന്‍: ഇല്ലാലൊ. നീ പോകുന്നുണ്ടോ?

ചാത്തന്‍: ആ പോകണമെന്നു വിചാരിക്കുന്നു. നീ പോകുന്നില്ലാന്ന് തീര്‍ച്ചയല്ലേ.

അപരന്‍: അതെ.... അല്ലാ ഞാന്‍ പോകുന്നുണ്ടോ എന്ന് അറിയാനെന്താ തിരക്ക്‌?
ഇതിപ്പോള്‍ രണ്ട്‌ മൂന്ന് തവണയായല്ലോ. ഇന്നേവരെ നമ്മള്‍ ഒരുമിച്ചൊന്നും നാട്ടില്‍ പോയിട്ടില്ലാലൊ.

ചാത്തന്‍: അ അ അതു ശരിയാ, എന്നാലും നമ്മളു ഒരേ നാട്ടുകാരായിട്ട്‌ ഒന്ന് ചോദിച്ചില്ലാന്നു വേണ്ട.

അപരന്‍: എന്നിട്ട്‌ ഞാന്‍ അഥവാ പോകുന്നുണ്ടെന്ന് പറഞ്ഞാല്‍ നീ പോകുന്നില്ലാ വെറുതെ ചോദിച്ചതാന്നല്ലേ പറയാറ്‌?

ചാത്തന്‍: അത്‌ അത്‌.. ഞാന്‍ അപ്പോള്‍ പോകാത്തതു കൊണ്ടല്ലേ

അപരന്‍: സത്യം പറ നമ്മള്‍ തമ്മില്‍ ഒരു തവണയല്ലേ നേരില്‍ കണ്ടിട്ടുപോലുമുള്ളൂ. എന്നിട്ടും എപ്പോഴും ഞാന്‍ പോകുന്നുണ്ടോന്നറിയുന്നതെന്തിനാ?

ചാത്തന്‍: അത്‌ പിന്നെ നിനക്ക്‌ വിരോധം ഒന്നും തോന്നരുത്‌. നീ എന്ന് നാട്ടില്‍ പോകാന്‍ തീരുമാനിച്ചാലും അന്ന് ഹര്‍ത്താലോ വാഹനപണിമുടക്കോ കല്ലേറോ കാണും ചുരുങ്ങിയപക്ഷം ആ പോകുന്ന ബസ്സിന്റെ ടയര്‍ വെടിതീര്‍ന്നെങ്കിലും പോകും. മുന്‍കൂട്ടി അറിയാന്‍ പറ്റുമെങ്കില്‍ എനിക്കാ ആഴ്ചയിലെ യാത്ര മാറ്റിവയ്ക്കാമല്ലോ...

അപരന്‍:.......................

മൊബൈലില്‍ കാള്‍ എന്‍ഡ്‌ ബട്ടണ്‍ ഉള്ളത്‌ എത്ര നന്നായി...

8 comments:

Anonymous said...

ചാത്താ ആദ്യമെത്തിയ സ്ഥിതിക്ക് ഒരു തേങ്ങ ഞാനടിച്ചോട്ടെ..? ഠ്‌ഠ്....ഠ്ഠ്.. ഠേ...

രസിച്ചിരിക്കുണു ട്ടോ..

Nousher

അമല്‍ | Amal (വാവക്കാടന്‍) said...

ചാത്താ..

ഈ കഥ -----നെ ഉദ്ദേശിച്ചാണ്,
------നെ മാത്രം ഉദ്ദേശിച്ചാണ്,
------നെ തന്നെ ഉദ്ദേശിച്ചാണ്...

------ന്റെ ഫാന്‍സ് അസോസിയേഷന്റെ പേരില്‍ പ്രതിഷേധം അറിയിക്കുന്നു..

ഓ.ടോ.:ആള്‍ അതു തന്നല്ലേ ???

Sreejith K. said...

ഇതേതോ ബാംഗ്ലൂര്‍ ബ്ലോഗര്‍ക്കിട്ട് പണിത മട്ടുണ്ടല്ലോ. ആരാണാവോ അത്. ചാത്തന്‍ കണ്ണൂര്‍ക്കരനായതിനലും ഈ പറഞ്ഞ ഫോണ്‍ വിളിയില്‍ നാട്ടുകാരന്‍ എന്നു അപരനെ സംബോധന ചെയ്തതിനാലും കണ്ണൂരില്‍ നിന്നുള്ള ബാംഗ്ലൂര്‍ ബ്ലോഗര്‍ ഞാന്‍ മാത്രം ആയതിനാലും സംശയത്തിന്റെ മുള്‍മുന എന്റെ നേരെ നീളാന്‍ സാധ്യത ഉണ്ട്. അതൊന്ന് നിഷേധിച്ചേരെ എന്റെ ചാത്താ. മനസ്സാവാചാ ഈ ഫോണ്‍കോളിന്റെ കാര്യം എനിക്കറിയത്തില്ല. അല്ലെങ്കിലും നിനക്ക് എന്റെ നമ്പറും എനിക്ക് നിന്റെ നമ്പറും അറിയില്ലല്ലോ.

കുട്ടിച്ചാത്തന്‍ said...

ശരി ഞാന്‍ ശക്തമായി നിഷേധിച്ചിരിക്കുന്നു,ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം.

നിന്റെ കൈയ്യില് എത്രയോ നമ്പറുകളുണ്ട് അതോണ്ട് നിന്റെ നമ്പര്‍ മൊത്തമായി എനിക്കറിയില്ലാന്നുള്ള കാര്യം ഞാന്‍ സമ്മതിച്ചു.പക്ഷേ എന്റെ കൈയ്യിലുള്ള ഈ കൊച്ചു നമ്പര്‍ നിനക്ക് അറിയില്ലേ???

Unknown said...

മനസ്സാവാചാ ഈ ഫോണ്‍കോളിന്റെ കാര്യം എനിക്കറിയത്തില്ല. അല്ലെങ്കിലും നിനക്ക് എന്റെ നമ്പറും എനിക്ക് നിന്റെ നമ്പറും അറിയില്ലല്ലോ.

ശ്രീജിത്തേ.. കുട്ടിച്ചാത്താ.. ഇത് മൊത്തം നിങ്ങടെ നമ്പരാണെന്ന് എല്ലാവര്‍ക്കുമറിയാം. നിര്‍ത്തി വീട്ടീപ്പോഡാ.. :-)

Inji Pennu said...

എന്തിനാ എല്ലാരും ഏതു നേരവും പാ‍വം ശ്രീജിത്തിനിട്ട് കൊട്ടണെ? ശ്ശെടാ!

krish | കൃഷ് said...

ചാത്തനും കുട്ടിയും കൂടി എന്താ ഒരു പുതിയ നമ്പറുമായി ഇറങ്ങിയിരിക്കുന്നത്‌..
സംഭാഷണം മൊബെയില്‍ ഫോണിലൂടെ ആയതുകാരണം രണ്ടുപേര്‍ക്കും പരസ്പരം നമ്പര്‍ അറിയില്ല എന്നതു സ്പഷ്ടം അല്ലേ..
ചാത്താ ഏറു തുടങ്ങല്ലേ.. ബസ്സിന്‌..

കൃഷ്‌ | krish

Areekkodan | അരീക്കോടന്‍ said...

ശ്രീജിത്തിനിട്ടുള്ള ചാത്തനേറ്‌ അപാരം തന്നെ !!!!!