Saturday, March 10, 2007

വീണ്ടും അപരന്‍ സ്പീക്കിംഗ്‌

ട്‌ര്‍ണീം ട്‌ര്‍ണീം....

ചാത്തന്‍: ഹലോ ആരാ?

അപരന്‍: ആരാന്ന് ഞാന്‍ പറഞ്ഞറിയിക്കണം അല്ലേഡാ?

ചാത്തന്‍: നാട്ടീന്നാന്ന് മനസ്സിലായി.ഈ നമ്പറ്‌ പരിചയമില്ലാലൊ?

അപരന്‍: ശബ്ദം കേട്ടിട്ട്‌ മനസ്സിലായില്ലേ.

ചാത്തന്‍: ഓ നീയായിരുന്നോ, എന്താ ഇത്ര അത്യാവശ്യമായിട്ട്‌ വിളിച്ചത്‌, വല്ല വിശേഷവുമുണ്ടോ? നിന്റെ കല്യാണം വല്ലതും ഉറപ്പിച്ചാഡേയ്‌?

അപരന്‍: അതേടാ വിശേഷമുണ്ട്‌, ഇവിടല്ല അവിടെ ഞാന്‍ അങ്ങ്‌ തിരിച്ച്‌ വന്നിട്ട്‌. ഒരുത്തനെ ആശുപത്രീല്‍ കൊണ്ടുപോകാനുണ്ട്‌.

ചാത്തന്‍: അയ്യോ അടുത്ത ആഴ്ച ഞാന്‍ നാട്ടിലേക്ക്‌ പോകുന്നുണ്ടെന്ന് പറഞ്ഞില്ലേ. ഈയാഴ്ച ഹര്‍ത്താലുണ്ടാകാന്‍ ചാന്‍സുണ്ടെന്നും അടുത്ത ആഴ്ച നമ്മള്‍ക്ക്‌ ഒരുമിച്ച്‌ പോകാമെന്നും ഇന്നലേം കൂടി ഞാന്‍ പറഞ്ഞിരുന്നതല്ലേ. അത്‌ കേള്‍ക്കാതെ നീ ചാടിക്കേറിപ്പോയതെന്തിനാ? അല്ലാ ഹര്‍ത്താലുണ്ടായിരുന്നോ?

അപരന്‍: ദുഷ്ടാ, ആ കരിനാക്കെടുത്ത്‌ വളയ്ക്കല്ലേ വളയ്ക്കല്ലേ ന്ന് ഒരു നൂറ്‌ പ്രാവശ്യം ഞാന്‍ പറഞ്ഞതാ.

ചാത്തന്‍: ഹെന്ത്‌ കരിനാക്ക്‌? നാട്ടില്‍ ഒരുത്തനെ തട്ടീട്ടുണ്ടെന്നും കുറേക്കാലമായി ഹര്‍ത്താലൊനും ഇല്ലാത്തതു കൊണ്ട്‌ ഈ ആഴ്ചയിലെപ്പോഴെങ്കിലുമായി ഒന്ന് കാണാന്‍ സാധ്യതയുണ്ടെന്നും മുന്‍കൂട്ടിപ്പറഞ്ഞ്‌ തന്നതാ ഇപ്പോള്‍ കുറ്റം? അപ്പോള്‍ ഹര്‍ത്താല്‍ എങ്ങനെ ആസ്വദിച്ചാ?

അപരന്‍: നീ എന്നേം കൊണ്ടേ പോകൂ അല്ലേഡാ, അമ്പലങ്ങള്‍ പോലും തുറന്നില്ല. ടിവി കണ്ട്‌ കണ്ട്‌ മരിച്ചു.

ചാത്തന്‍: അത്‌ ശരി അപ്പോ നിന്റെ ഒരുദിവസത്തെ പെണ്ണ്‌ കാണലും വെള്ളത്തിലായി അല്ലേ? എനിക്കതങ്ങിഷ്ടപ്പെട്ടു.

അപരന്‍: പെണ്ണ്‌ കാണലോ ആര്‌ ഞാനോ, നിന്നോടാരാ ഇല്ലാത്തതെല്ലാം പറഞ്ഞ്‌ തരുന്നത്‌?ആരോ വിളിക്കുന്നുണ്ടെന്ന് തോന്നുന്നു, ഇനി തിരിച്ചെത്തീട്ട്‌ കാണാം വെക്കട്ടെ..

ചാത്തന്‍ മനോഗതം-- തത്‌കാലം തടിതപ്പി. ഇനിപ്പോ അവനെ കാണാതെ ഒന്ന് രണ്ട്‌ ആഴ്ച മുങ്ങി നടക്കണം.--

7 comments:

Unknown said...

അങ്ങനെ ശ്രീജിത്തിന്റെ ഒരു പെണ്ണ് കാണല്‍ കൂടി ചീറ്റി. പാവം നമ്മുടെ ക്രോണിക്ക് ബാച്ചിലര്‍ :-)

krish | കൃഷ് said...

മുങ്ങി നടക്കുന്ന ചാത്തനെ ഇതുവരെ ശ്രീജിത്തിന്‍റെ കൈയ്യില്‍ കിട്ടിയില്ലേ..

ആവനാഴി said...

പ്രിയ ചാത്താ,

കുട്ടിച്ചാത്തന്‍ വെറുംചാത്തന്‍
നനേച്ചാത്തനിതങ്ങനെ
ഏറുചാത്തനതാണത്രേ
ചാത്തന്‍‌രില്‍ ഘടോല്‍കചന്‍.

ചാത്തായ നമ:
കുട്ടിച്ചാത്തായ നമ:

ഈ അപരന്റെ ചങ്കിലും കരളിലും മജ്ജയിലും മാംസങ്ങളിലും ആമാശയത്തിലും നവദ്വാരങ്ങളിലും “ഘാര്‍ഘൂന്തലിലും”‍ കയറിക്കൂടിവാസം ചെയ്യുന്ന സര്‍‌വ ബാധകളേയും ഗന്ധര്‍‌വന്‍‌മാരേയും യക്ഷികിന്നരാദികളേയും
പീഡയ പീഡയ താഡയ താഡയ
മാരയ മാരയ ഛിന്നയ ഛിന്നയ
എറിഞ്ഞെറിഞ്ഞിടിച്ചിടിച്ചുടച്ചുടച്ച്
ധൂളിയാക്കി വായ്‌വഗ്ന്യാകശങ്ങളായ
പഞ്ചഭൂതങ്ങളിലേക്കെറിഞ്ഞ്
സര്‍‌വാംഗം വാങ്ങു സ്വാഹാ.

Satheesh Haripad said...

കൊള്ളാമല്ലോ....പക്ഷെ എങ്ങനെയാ ബംഗളൂര്‍ ബ്ലോഗേര്സില്‍ ‍ജോയിന്‍ ചെയ്യുന്നത്..? ഒന്നു ഹെല്‍പ്പ് ചെയ്യാമോ?

Sujith Bhakthan said...

പ്രതിഷേധമുണ്ട്‌ !!!!!!

അറ്റ്ലീസ്റ്റ്‌ ഒരു കോണ്ട്രിബ്യൂട്ടര്‍ എന്ന നിലക്കാണെങ്കിലും എനിക്കൊരല്‍പം പ്രതിഷേധമുണ്ട്‌. മെയിന്‍ പേജിലെ പോസ്റ്റ്‌ ഉടമസ്ഥന്‍ തന്നെ ഒന്നാക്കി ചുരുക്കണം.

സാജന്‍| SAJAN said...

നല്ല പോസ്റ്റ്:)
ചാത്തോ.. ഈ ഫോണ്‍ സംഭാഷണങ്ങളൊക്കെ ഇങ്ങനെ ചോര്‍ത്തി ആള്‍ക്കാരെ ബ്ലാക്ക്മെയില്‍ ചെയ്യുന്നത് .. ജാമ്യം കിട്ടാത്ത വകുപ്പാണ്.. 3-4 വര്‍ഷം ഉണ്ട തിന്നാം.. (ഇങ്ങനെ ഒരു ബ്ലൊഗ് ഉണ്ടെന്നു കാണുന്നത് ഇപ്പൊഴാണ് .. നന്ദി!
അപ്പൊ പഴയ തൂണുകളൊക്കെ ഒന്ന് കാണട്ടേ)

Sha : said...

നല്ല പോസ്റ്റ്................