Wednesday, December 06, 2006

ഗോ കാര്‍ട്ടിങ്ങ്: നാലാം ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് മീറ്റ്

ഗോ കാര്‍ട്ടിങ്ങ് ട്രാക്കില്‍ റേസിങ്ങിനായി തയ്യാറെടുക്കുന്ന ബാംഗ്ലൂര്‍ ബ്ലോഗേര്‍സ്
മുന്നില്‍ നിന്നും പിന്നിലേയ്ക്ക്: ചന്ദ്രക്കാറന്‍, മഴനൂല്‍, ശ്രീജിത്ത്, ആര്‍ദ്രം, അതിനും പിന്നിലുള്ളവരെ കാണാന്‍ മേല.



അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരം അഭിവാദ്യങ്ങള്‍.
ചന്ദ്രക്കാറന്‍ വണ്ടി ഫ്ലാഗ് ഓഫ് ചെയ്യുമ്പോള്‍ എല്ലാവരേയും കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നു.


മത്സരഓട്ടത്തിനിടയ്ക്ക് തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ തന്റെ സ്വത്തുക്കള്‍ ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷന് നല്‍കണമെന്ന് വില്‍‌പത്രത്തില്‍ ഒപ്പിടുന്ന കുട്ടപ്പായി. പിന്നില്‍ കിരണ്‍സ്.

ഈ റേസ് എപ്പൊ ജയിച്ചു എന്ന് ചോദിച്ചാല്‍ മതി എന്ന ആത്മവിശ്വാസവുമായി ഈ അമേസിങ്ങ് റേസിനു മുന്‍പ് കുട്ടപ്പായി.


പീലിക്കുട്ടിയും രാധയും റേസിനു മുന്‍പ്. ജഡ്ജസ് പ്ലീസ് നോട്ട്: കൈ ഉയര്‍ത്തിക്കാട്ടുന്നത് പീലിക്കുട്ടി.

പീലിക്കുട്ടിയും രാധയും റേസിനു ശേഷം. ട്രാക്കിനരികില്‍ ഇട്ടിരുന്ന പകുതിയിലധികം ടയറുകള്‍ ഇടിച്ച് ട്രാക്കിലേയ്ക്ക് ഇട്ടതിന്റെ ആത്മവിശ്വാസം അവരുടെ മുഖത്ത്. നിലം തൊട്ട് നില്‍ക്കുന്ന കാര്‍ട്ടിങ്ങ് വണ്ടിയുടെ അടിയില്‍ പോയി ആ മുഖം പകര്‍ത്താന്‍ ആയില്ല. എല്ലാരും ഒന്ന് ക്ഷമി.

8 comments:

Promod P P said...

കുട്ടപ്പായി നിന്റെ കാര്യം പോക്കാ..
പീലിയും രാധയും ആ അവസാനത്തെ ചിത്രം ഇടരുതെന്ന്‌ ആവര്‍ത്തിച്ച് പറഞതാ..
അടുത്ത മീറ്റില്‍ ജാഗ്രതൈ.. പീലി നിന്നെ വെറുതെ വിടില്ല..

Peelikkutty!!!!! said...

:(

Mrs. K said...

മീറ്റെന്നും പറഞ്ഞ് നിങ്ങളെല്ലാരും കൂടെ വണ്ടിയോടിച്ച് കളിക്ക്യാരുന്നു ല്ലേ...ഇപ്പഴും കൊച്ചുകുട്ടികളാണെന്നാ വിചാരം? എല്ലാരേം കണ്ടതില്‍ സന്തോഷം.

അമേരിക്കന്‍ മീറ്റ് നമുക്ക് ഡിസ്നിലാന്‍ഡില്‍ വെച്ച് നടത്തിയാലോ?

Inji Pennu said...

ഈ ബാംഗളൂര്‍ ബ്ലോഗേര്‍സ് മീറ്റ് എനിക്കിഷ്ടപ്പെട്ടു. ഇങ്ങിനെ ചുമ്മാ വിളക്കു കൊളുത്തിയും പാട്ടു പാടിയും കത്തി വെച്ചും ഇരിക്കാണ്ട്, ഇതു പോലുള്ള എന്തെങ്കിലും ആക്റ്റിവിറ്റീസ് ഉള്ള മീറ്റുകള്‍ അടിപൊളി! അടുത്തത്ത് ബംഗീ ജമ്പിങ്ങ്, പാരാസൈലിങ്ങ് ഒക്കെ ആയികോട്ടെ....

Kiranz..!! said...

ഹ.ഹ.കുട്ടപ്പാ..അവസാനത്തെ ചിത്രോം അതിന്റെ അടിക്കുറിപ്പും കിക്കിടിലന്‍ :))

സു | Su said...

അയ്യോ... എന്നാല്‍ ഞാനും വരുമായിരുന്നു. പീലിക്കുട്ട്യേം രാധയേം ശരിക്കു കണ്ടില്ല. ഇനി മീറ്റ് ഉണ്ടാകുമ്പോള്‍ എല്ലാര്‍ക്കും കാണാം അല്ലേ ? :)

bodhappayi said...

കിരണ്‍... ഇതില്‍ ചിത്രങള്‍ അപ്‍ലോഡ് മാത്രമേ ഞാന്‍ ചെയ്തോള്ളൂ. അടിക്കുറിപ്പുകളേല്ലാമ്മ് നമ്മുടെ ശ്രീജിപ്പുലിയുടെത്താണ്... അടി/പ്രശംസ മൊത്തം അവന്... :)

Unknown said...

ചിത്രങ്ങളൊക്കെയും മനോഹരമായി. എല്ലാവരെയും ഫോട്ടൊയിലൂടെ പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം.